Poem Malayalam

          #നിദാനസൂനങ്ങൾ**

ഇരവിൽ ഹിമബിന്ദു ചൂടി നിൽക്കും,
പ്രിയ നറുസൂനമേ നിനക്കെന്തു ഭംഗി.
മുടിയീറനിട്ടൊരു പെൺകൊടിപോൽ
നിന്റെ, മുഖഭംഗി പാതി മറച്ചതെന്തേ..
പുലരുവാനരനേരമുള്ളപ്പോളിരവിന്റെ,
മകൾപോലെ വന്നുനീ ധന്യഭൂവിൽ
പകലോൻ പകർന്നിളം നറുതാപമേറ്റുനീ
കരളിൽ നിറച്ചിളമമൃത രേണു.
മകരന്ദ ശൃംഗാര മധുവാണികേട്ടുടൽ
തരളമായറിയാതെ ഇതളകന്നോ..?
പ്രിയനവൻ സുഖദമായ് മധുനുകർന്നങ്ങുപോയ്,
പരിഭവമില്ലാത്ത പതിഭക്ത നീ.
ഒരുകനിവിളയുവാൻ ഹരിതാഭനിറയുവാൻ
ഒരുദിനമായുസ്സായ് വന്നുനീയും
ചെറുജീവവാടിയിലെത്ര നയനങ്ങൾക്ക-
മൃതൂട്ടി മണ്ണിൽ പൊലിഞ്ഞുപോയി.
                 #ശ്രീ   

       **സകല വൃക്ഷലതാദികളും ജന്മം കൊള്ളുന്നതിനാധാരമായത് ഒരു ചെറു സൂനത്തിൽ ചെറുപ്രാണി നടത്തുന്ന പരാഗണമാണ്.   ഒരുദിനം മാത്രമായുള്ള ചെറുസൂനങ്ങളിലെ തേൻതുള്ളികളല്ലേ ഈ ഹരിതാഭയ്ക്ക് നിദാനം.. എന്ന ചിന്തയിൽ നിന്ന്.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം