poem malayalam

      #വെളിപാടുതറകൾ
.
സ്വപ്നരഥം രാവിന്റെ മണൽക്കാട്ടിലുപേക്ഷിച്ചു.
യാഥാർത്ഥ്യങ്ങളെന്നു മനസ്സുപഠിപ്പിച്ച,
പകലിലേക്കൊരിറക്കം.. 
സന്ദേഹമാണിപ്പോഴും
പകലെന്ന പരിതാപമല്ലേ സ്വപ്നം....
ഇരുളിലെ കനവല്ലേ ജീവിതം...
ഏതാണ് സത്യം
ഏതാണ് സ്വപ്നം
പകലോ ഇരവോ...?
ഏതിലാണെന്റെ ജീവിതം.
വെളിപാടുതറകളെവിടെയാകും...?
വെയിലുറയ്ക്കാത്ത തണൽ തടങ്ങൾ.
ആൽമരച്ചുവടൊന്നു തേടുകയാണ് ഞാൻ
ബോധമണ്ഡല വിസ്തൃതിയ്ക്കായ്..
ആപ്പിൾ മരമേതെന്ന് തിരയുന്നു ഞാൻ..
ജ്ഞാനഫലമൊന്നുച്ചിയിൽ വീഴ്ത്തുവാൻ.
                 #ശ്രീ 08/12/2017 9:38 pm

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം