അമ്മയുടെ കണ്ണൻ

അമ്മയുടെ കണ്ണൻ 
   ◇◇◇◇◇◇◇
നിഴലിലെങ്കിലും നീയെത്തുമെന്നോർത്ത്
കരുതി ഞാൻ പീലിയൊന്നെന്റെ ഹൃത്തിലായ്.
നിഴലുപെയ്യുന്നിടങ്ങളിൽ ഞാൻ കാത്തു-
കരുതിവച്ചൊരാ  പീലി ചൂടിക്കുവാൻ .
    
ഒരുമുളംതണ്ടൊരുക്കീ നിനക്കായി
പ്രിയതരമംഗുലീയിലെപഞ്ചമ- *
മനമുണർത്തുന്ന രാഗം ചമയ്ക്കുവാൻ.
മധുവുണർത്തുമായീണം ശ്രവിക്കുവാൻ

പീതമേറെക്കലർന്ന വസനമൊ-
ന്നേറെനാളായ് കരസ്ഥമാക്കീടിനാൽ
യമുനയിൽ കേളിയാടിയെത്തും നിന്റെ
നീലമേനിയെ തഴുകിയുണക്കുവാൻ.

നറുനിലാവെണ്മയൂറും പുതുവെണ്ണ
കരുതി നിന്നെയൊന്നൂട്ടാനരുമമയായ്
പ്രിയതരം പല താരാട്ടു പാടിയും
മടിയിലേവമുറക്കിക്കിടത്തുവാൻ..

(പലദിനം വന്നുനിന്നു നീയോമനേ
പലമുഖം തന്നു മായയെന്നറിവു ഞാൻ,)

ഒരുദിനമെന്റെയരികിലെത്തീടണം
അരുമയായാ കപോലദലങ്ങളെ
ഇരുകരംകൊണ്ടെനിക്കു പുണരണം
മുഖമുയർത്തി നിൻ തിരുനെറ്റി മുത്തണം.
പറയണം കണ്ണനുലകിലെ കള്ളനെന്ന-
രുമയാമുണ്ണിമകനാണ് നിശ്ചയം.
             #sreekumarsree .28/07/2017 .

*മേൽപഞ്ചമം- ഓടക്കുഴലൂതുമ്പോൾ ഇടതുചൂണ്ടുവിരൽകൂടി ഉയർത്തിയിരിക്കുന്ന രീതി. (കൃഷ്ണരീതി)

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്