Article Malayalam
ശ്രീ. എസ് രമേശൻ നായർ
1948 ൽ കന്യാകുമാരിയില്‍ കുമാരപുരത്ത് ശ്രീ. രമേശൻ നായർ ജനിച്ചു. 1966ല്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദവും 1972ല്‍ മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
#കുടുംബം . പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്
സരയൂതീര്‍ത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം (കവിതാസമാഹാരങ്ങള്‍), കളിപ്പാട്ടുകള്‍, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, തിരുക്കുറൾ, സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍ (തമിഴില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍) എന്നിവയാണു് മുഖ്യ കൃതികള്‍.
1980ല്‍ ചിലപ്പതികാരത്തിനു് #പൂത്തേഴന്‍ അവാര്‍ഡും, 1983ല്‍ സൂര്യഹൃദയത്തിനു് #ഇടശ്ശേരി അവാര്‍ഡും, 1985ല്‍ സ്വാതിമേഘത്തിനു് #കവനകൗതുകം അവാര്‍ഡും ലഭിച്ചു. 1988ല്‍ #ഗുരുചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡും, തിരുവനന്തപുരം #തമിഴ് സംഘ പുരസ്ക്കാരവും, ഇളംകോ അടികള്‍ സ്മാരക സാഹിത്യ പീഠത്തിന്റെ #ചിലമ്പുബിരുദവും കിട്ടി.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കു വേണ്ടിയും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടു്.
1975 മുതല്‍ ആകാശവാണിയില്‍ സാഹിത്യ വിഭാഗം എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു.
ഭാവഗീത ശൈലിയിലുള്ള നിരവധി കവിതകൾ രചിച്ച് ശ്രദ്ധേയനായ രമേശൻ നായർ പല പ്രാചീന തമിഴ് കൃതികളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
1985ൽ റിലീസായ #പത്താമുദയം എന്ന ചലച്ചിത്രത്തിന് പാട്ടുകളെഴുതിക്കൊണ്ടായിരുന്നു സിനിമാരംഗത്തു പ്രവേശിക്കുന്നത്. ദർശൻ രാമനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ. ഒട്ടേറേ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. #ഓടക്കുഴൽ അവാർഡും #ഇടശ്ശേരി അവാർഡും #വെണ്ണിക്കുളം അവാർഡും ലഭിച്ചിട്ടുണ്ട്. ഹൃദയവീണ , പാമ്പാട്ടി, ഉർവശീപൂജ , ദുഃഖത്തിന്റെ നിറം , കസ്തൂരിഗന്ധി, അഗ്രേ പശ്യാമി , ജന്മപുരാണം, കളിപ്പാട്ടങ്ങൾ , ചിലപ്പതികാരം, തിരുക്കുറൾ (വിവർത്തനം ) എന്നീ കൃതികൾക്കു പുറമേ സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം ,വികടവൃത്തം എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പോൾ ആകാശവാണിയിൽ നിന്ന് സ്വയം പിരിഞ്ഞ് സാഹിത്യ പ്രവർത്തനത്തിൽ മുഴുകിക്കഴിയുന്നു. അദ്ദേഹത്തിന്റെ പ്രസക്തമായ ലേഖനമാണ് #കതിർമഴപെയ്യുന്നമേഘം
144 സിനിമകളിലായി ശ്രീ. രമേശൻ നായർ 645 ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
..............
പ്രശസ്ത സംഗീതസംവിധായകർ സംഗീതം പകർന്ന രമേശൻ നായരുടെ പാട്ടുകളുടെ എണ്ണം.
ബേണി ഇഗ്നേഷ്യസ് -87
എം ജയചന്ദ്രന്‍ -60
ഔസേപ്പച്ചൻ - 56
മോഹന്‍ സിതാര - 47
രവീന്ദ്രൻ -38
സുരേഷ് പീറ്റേഴ്‌സ് - 28
എസ് പി വെങ്കിടേഷ് - 26
മനു രമേശൻ - 22
വിദ്യാസാഗര്‍ - 21
എം ജി രാധാകൃഷ്ണന്‍ - 20
ശ്രീ. രമേശൻ നായരുടെ ഗാനങ്ങൾ പാടിയ ഗായകരും ഗാനങ്ങളും
കെ ജെ യേശുദാസ് - 89
കെ എസ് ചിത്ര -65
എം ജി ശ്രീകുമാര്‍ - 41
കെ ജെ യേശുദാസ് &കെ എസ് ചിത്ര - 30
സുജാത മോഹൻ - 25
എം ജി ശ്രീകുമാര്‍ & കെ എസ് ചിത്ര - 13
എം ജി ശ്രീകുമാര്‍ &സുജാത മോഹൻ - 12
ബിജു നാരായണൻ - 12
പി ജയചന്ദ്രൻ - 10
വിധു പ്രതാപ് - 9
ശ്രീ രമേശൻ നായരുടെ ഗാനങ്ങളും രാഗങ്ങളും.
മോഹനം - 11
ആഭേരി -10
വൃന്ദാവന സാരംഗ - 6
കാപ്പി - 6
ശ്രീരാഗം - 5
ദര്‍ബാരി കാനഡ - 5
ഹിന്ദോളം - 5
ശുദ്ധധന്യാസി - 5
ആനന്ദഭൈരവി - 4
മദ്ധ്യമാവതി - 4
ശ്രീ രമേശൻ നായർ രചിച്ച. സിനിമേതര ഗാനങ്ങൾക്ക് സംഗീതം നൽകിയവരും ഗാനങ്ങളും.
പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് - 178
കലാരത്നം കെ ജി ജയൻ (ജയ വിജയ) - 121
കെ എം ഉദയൻ - 63
അജിത്ത് നമ്പൂതിരി,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ - 50
ടി എസ് രാധാകൃഷ്ണന്‍ - 45
എം ജയചന്ദ്രന്‍ - 45
വിദ്യാധരൻ - 39
വി ദക്ഷിണാമൂർത്തി - 36
എം ജി രാധാകൃഷ്ണന്‍ - 33
പി കെ കേശവൻ നമ്പൂതിരി - 32
**********
ഉണ്ണി മേനോന്‍ , പി ജയചന്ദ്രൻ , മധു ബാലകൃഷ്ണന്‍ , കെ ജെ യേശുദാസ് , എം ജി ശ്രീകുമാര്‍ ,ജി വേണുഗോപാല്‍ ,കെ എസ് ചിത്ര ,ബിജു നാരായണൻ , കലാരത്നം കെ ജി ജയൻ (ജയ വിജയ) ,രാധിക തിലക് തുടങ്ങി മലയാളമുൻനിര ഗായകരെല്ലാംതന്നെ അദ്ദേഹത്തിന്റെ സിനിമേതര ഗാനങ്ങൾ ആലപിച്ചു. എറണാകുളത്ത് സാഹിത്യപ്രവർത്തനങ്ങളുമായി കഴിയുന്ന അദ്ദേഹത്തിന്റെ തൂലികയിലേക്ക് ഇന്നും സംഗീതലോകം ഉറ്റുനോക്കുന്നു.
വാൽ. #ചിത്രത്തിൽ ശ്രീ രമേശൻ നായരുടെ കൈപടയും കൈയൊപ്പുമാണ്. അതിൽ പരാമർശിക്കുന്ന #മാധവി എന്റെ ഭാര്യാമാതാവാണ്. #തിരുക്കുറൾ മലയാളതർജ്ജമയുടെ ആദ്യപ്രതിയിലൊരെണ്ണം നൽകിയപ്പോൾ എഴുതിയതാണിത്.
#######.
Comments