സ്മരണ
#സ്മരണ
#തിരുനയിനാർകുറിച്ചി മാധവൻ നായർ
കേരളത്തിലെ ആദ്യകാല ഗാനരചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ. കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1916-ൽ കന്യാകുമാരി ജില്ലയിലെ #തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
#മലയാളംവിദ്വാൻ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചൽ , തിരുവട്ടാർ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു ശ്രീ മാധവൻ നായർ. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിന്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹവും പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് #ആകാശവാണി യായപ്പോഴും ശ്രീ മാധവൻ നായർ അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്. #ആത്മസഖി എന്ന ചിത്രത്തിലെ കന്നിക്കതിരാടും നാൾ എന്നഗാനത്തിലൂടെയാണ് അദ്ദേഹം സിനിമാഗാനരംഗത്തിലേക്ക് പ്രവേശിച്ചത്. ഈ ചിത്രത്തിൽ അന്നദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
ഭക്തകുചേല സിനിമയിലെ #ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകിൽ, ഹരിശ്ചന്ദ്രയിലെ
#ആത്മവിദ്യാലയമേ
എന്നീ തത്ത്വചിന്താ ഗാനങ്ങൾ അദ്ദേഹത്തിന്റെ രചനകളാണ്.
പാടാത്ത പൈങ്കിളി, ആത്മസഖി, പൊൻകതിർ, അവകാശി, ആനവളർത്തിയ വാനമ്പാടി തുടങ്ങിയവയാണ് ശ്രീ മാധവൻ നായർ ഗാനരചന നിർവ്വഹിച്ച പ്രധാന മറ്റു ചിത്രങ്ങൾ. ഇരുപത്തിയാറു ചലച്ചിത്രങ്ങൾക്കായി അദ്ദേഹം 241 ഗാനങ്ങൾ രചിച്ചു ഇവയിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് ബ്രദർ ലക്ഷ്മണനായിരുന്നു.
മുരളി എന്ന തൂലികാനാമത്തിൽ ആദ്യകാലത്ത് ഗാനരചന നിർവ്വഹിച്ചിരുന്ന ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ #ഗാനമുരളി അവാർഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. #ഉമ്മിണിത്തങ്ക, #കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ചിരുന്നു. #കറുത്തകൈ, #കാട്ടുമൈന എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ചതും ശ്രീ മാധവൻ നായരാണ്.
സ്നേഹലത എന്നുപേരായ അമ്മാവന്റെ മകൾ ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ് മകൾ. 1965- ഏപ്രിൽ 1 നു ലോക വിഡ്ഢിദിനത്തിൽ ദൈവമൊരു വിഡ്ഢിത്തം കാട്ടിയപോലെ, കാൻസർബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ച് അന്തരിച്ചു. അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 49 വയസ്സായിരുന്നു പ്രായം.
ഈശ്വരചിന്തയിതൊന്നേ മനുഷ്യന്... എന്ന ഗാനത്തിലൂടെ മനുഷ്യനെ ഈശ്വരനിലേക്കുതന്നെ സന്നിവേശിപ്പിക്കാൻ ശ്രമിച്ച മാധവൻ നായർ ജീവിതത്തിന്റെ അർത്ഥശൂന്യത വരച്ചുകാട്ടുന്നുണ്ട് ആത്മവിദ്യാലയമേ എന്ന ഗാനത്തിലൂടെ. മലയാളസാഹിത്യലോകവും സധാരണക്കാരനും മറക്കാനാവാത്ത ആസ്വാദനമധുരവും ചിന്താശക്തിയും പ്രധാനം ചെയ്ത ആ രണ്ടു ഗാനങ്ങൾ തന്നെ മതിയാകുന്നു എന്നൊന്നും ആ മഹാനുഭാവനെ സ്മരിക്കാൻ.
വിവരങ്ങൾക്ക് കടപ്പാട്
#ശ്രീ.
Comments