ഇടവഴിയിലെ_അവസാനത്തെ_വീട്ടുകാർ "
#ഇടവഴിയിലെ_അവസാനത്തെ_വീട്ടുകാർ " ഗോവിന്ദാ.. നീയിതെന്താ കാട്ടണത്....? മഴയും വരണുണ്ട് ഇറങ്ങിവരണുണ്ടോ നീയ്യ്.. " ആൾക്കൂട്ടത്തിനു മുന്നിൽനിന്ന് കാളിപ്പാറയച്ഛൻ ഉറക്കെ നിലവിളിച്ചിട്ടും ഫലമുണ്ടായില്ല എന്നുമാത്രമല്ല നാട്ടാരുടെ "കോവിന്നൻ" ഒന്നു തിരിഞ്ഞുനോക്കുകകൂടി ചെയ്തില്ല..!! തൊട്ടാൽ ചൊറിയുന്ന ചാരുമരത്തിലേറി അതിലാകെ പടർന്നുപന്തലിച്ച വള്ളിയിലെ ചുവന്നുതുടുത്ത കൊറണ്ടിപ്പഴം പൊട്ടിച്ചെടുത്ത് പിന്നെയും പിന്നെയും അയാൾ കള്ളിമുണ്ടിന്റെ മടക്കിക്കുത്തിനുള്ളിലേക്കിട്ടുകൊണ്ടിരുന്നു.. ഇടയ്ക്കിടെ ഇലയോടെ കൈയിൽനിന്നൂർന്ന പഴങ്ങൾ താഴെ കാളിപ്പുഴയിൽ വീണുപോകുന്നു..., താഴെ വീണവ കാളിപ്പുഴയുടെ ചുഴിയിൽ രണ്ടുവട്ടംചുറ്റിക്കറങ്ങി പിന്നെ ചുഴിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നത് കോവിന്ദൻ കണ്ടു.. പിന്നെയും പുഴയുടെ മാറിലേക്ക് ചാഞ്ഞ വള്ളികളിൽനിന്ന് കോവിന്ദൻ ആവേശത്തോടെ കൊറണ്ടിപ്പഴമടർത്തി.... "ഇനിയെന്താ വഴി അവനെ നെലത്തെറക്കണം.. പെരേലൊന്നിനെ പൊതച്ചുകിടത്തിയിട്ട് ഇവനെന്നാത്തിന്റെ കേടാ കർത്താവേ...?" കാളിപ്പാറയച്ഛൻ കർത്താവിനോടെന്നപോലെ ആകാശത്തുനോക്കി പുലമ്പി.. "അച്ഛനെ കേട്ട ആകാശത്ത