ചന്നപട്ടണം കളിപ്പാട്ടങ്ങൾ Malayalam Article

#ചന്നപട്ടണംകളിപ്പാട്ടങ്ങൾ

കളിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവാണ് കളിപ്പാട്ടം. കളിപ്പാട്ടങ്ങൾ പൊതുവെ കുട്ടികളുമായും വളർത്തുമൃഗങ്ങളുമായും ബന്ധപ്പെട്ടതാണെങ്കിലും മുതിർന്നവരും വളർത്തുമൃഗങ്ങളും കളിപ്പാട്ടങ്ങൾ ഉപയോഗികാറുണ്ട്. കളിപ്പാട്ടം എന്ന നിലയിൽ നിർമ്മിക്കപ്പെട്ട വസ്തുക്കളെപ്പോലെത്തന്നെ കളിക്കുന്നതിനായി ഉപയോഗിക്കുന്ന ഏത് വസ്തുവിനേയും (അതിന്റെ പ്രധാന ഉപയോഗം മറ്റെന്തെങ്കിലും ആണെങ്കിൽക്കൂടെ) കളിപ്പാട്ടം എന്ന് വിശേഷിപ്പിക്കാം. കളിക്കാനുള്ള വസ്തു എന്നതിനേക്കാളുപരി ശേഖരിച്ചു വെക്കുന്നതിനായുള്ള കളിപ്പാട്ടങ്ങളുമുണ്ട്.
ഇന്ന് കുട്ടികളുടെ മാത്രമല്ല മാനസികവെല്ലുവിളി നേരിടുന്നവരുടെയും  വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള കളിപ്പാട്ടങ്ങൾ പോലും വിപണിയിൽ ലഭ്യമാണ്.

ചരിത്രാതീതകാലത്താണ് കളിപ്പാട്ടങ്ങളുടെ ഇദ്ഭവം. പുരാതനകാലത്തെ, പട്ടാളക്കാർ, കുട്ടികൾ, മൃഗങ്ങൾ തുടങ്ങിയവയുടെ പാവകളും മുതിർന്നവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയും ആയുധങ്ങളുറ്റെയും ചെറു രൂപങ്ങളും പുരാവസ്തുഗവേഷകർ കണ്ടെടുത്തിട്ടുണ്ട്.

ഈർക്കിലും മച്ചിങ്ങയും കൊണ്ടുണ്ടാക്കിയ ഒരു കളിപ്പാട്ടം മുൻകാലങ്ങളിലെ ലളിതവും ആകർഷകവുമായ ഒരു കളിപ്പാട്ടമായിരുന്നു. അടുത്തടുത്തിരിക്കുന്ന രണ്ട് ഈർക്കിൽകഷണങ്ങളിൽ ഒരുമിച്ച് പിടിച്ച് ചുറ്റിക്കുമ്പോൾ  തയ്യൽ മെഷിനിലെപ്പോലെ കടകട ശബ്ദമുണ്ടാകും പ്ലാസ്റ്റിക്കും ഇലക്ട്രോണിക്സും കളിപ്പാട്ടലോകത്ത് കടന്നുകയറിയപ്പോഴേക്കും പഴയകാല കളിപ്പാട്ടങ്ങൾ അപ്രത്യക്ഷമായി.

#ചന്നപട്ടണംകളിപ്പാട്ടങ്ങൾ

കർണാടകയിലെ ചന്നപട്ടണത്തിൽ നിർമ്മിക്കപ്പെടുന്ന തടി കൊണ്ടുള്ള കളിപ്പാട്ടങ്ങളും പാവകളുമാണ് ചന്നപട്ടണം കളിപ്പാട്ടങ്ങൾ എന്നറിയപ്പെടുന്നത്. പരമ്പരാത കരകൗശലവിദ്യയിൽ നിർമ്മിക്കപ്പെടുന്ന ഈ കളിപ്പാട്ടങ്ങൾ ഭൂപ്രദേശസൂചികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ കളിപ്പാട്ടങ്ങളുടെ പ്രശസ്തികാരണം ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ നാട് എന്നർത്ഥമുള്ള #ഗൊംബേഗള ഊരു എന്ന് വിശേഷിപ്പിക്കാറുണ്ട്.

ഈ കളിപ്പാട്ടനിർമ്മാണത്തിന്റെ ചരിത്രം  പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താന്റെ ഭരണകാലംമുതൽ തുടങ്ങുന്നു. തദ്ദേശീയരായ കരകൗശലപ്പണിക്കാരെ മരം കൊണ്ടുള്ള കളിപ്പാട്ടനിർമ്മാണം പരിശീലിപ്പിക്കുവാനായി ടിപ്പു പേർഷ്യയിൽ നിന്നും കരകൗശലവിദഗ്ദരെ കൊണ്ടുവന്നതായി പറയപ്പെടുന്നു.  രണ്ടു നൂറ്റാണ്ടുകളായി ഐവറി വുഡ് ഉപയോഗിച്ചാണ് ഈ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്. വീട്ടിയും ചന്ദനവും ചില സന്ദർഭങ്ങളിൽ  ആവശ്യാനസരണം ഉപയോഗിക്കാറുണ്ട്.

പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഐവറി വുഡിനു പുറമേ റബറും കേദാറും പൈനും ആധുനികകാലത്ത് ഈ കളിപ്പാട്ടനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. മരങ്ങൾ ശേഖരിക്കുക, അവ സംസ്കരിച്ചെടുക്കുക, വിവിധ ആകൃതികളിൽ മുറിച്ചെടുക്കുക കൊത്തുപണികൾ നടത്തുക, അനുയോജ്യമായ നിറങ്ങൾ നൽകുക, പോളിഷ് ചെയ്യുക തുടങ്ങി വിവിധ ഘട്ടങ്ങൾ ഇവയുടെ നിർമ്മാണത്തിലുണ്ട്. പൂർണ്ണമായും സസ്യനിർമ്മിത ചായങ്ങളാണ് ചന്നപട്ടണം കളിപ്പാട്ടങ്ങൾക്ക് നിറം പകരുവാൻ ഉപയോഗിക്കുന്നത്. 2006 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 50 ചെറു ഫാക്ടറികളിലും 254 ഭവനയൂണിറ്റുകളിലുമായി 6000 ആളുകൾ ചന്നപട്ടണപ്രദേശത്ത് ഈ തൊഴിലിലേർപ്പെട്ടിരിക്കുന്നു..!

കാര്യമായ പിന്തുണയുടെയും വിപണനതന്ത്രങ്ങളുടെയും അഭാവത്തിൽ ഒരു ദശകത്തിലേറെയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ വ്യവസായം ഏകദേശം പൂർണമായി ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഈ വ്യവസായത്തെ താങ്ങിനിർത്താനും കാലഘട്ടത്തിനനുസരിച്ച് നവീകരിക്കുവാനും കർണാടക കരകൗശലവകുപ്പും കർണാടക സർക്കാരും വിവിധ പദ്ധതികൾ ഇപ്പോൾ ആവിഷ്കരിച്ചിട്ടുണ്ട്.
sreekumarsree(കടപ്പാട്).

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്