short note - Malayalam
തൊട്ടാവാടിയെ എത്ര പിണക്കിയാലും മതിവരില്ല.
തൊടിയിൽ അങ്ങിങ്ങു കറങ്ങി നടക്കണം
പൂവാലിക്കന്നിനെ തോല്പിക്കാനിതുവരെ കഴിഞ്ഞിട്ടില്ല!!.
കണ്ണാന്തളിയുടെ മൊട്ടടർത്തി നെറ്റിയിലൊട്ടിച്ചാൽ ഉണ്ണിക്കണ്ണന്റെ തൊടുകുറിയായി....
വാഴത്തേൻ നുകരാൻ കളിത്തോഴൻ കനിയണം.
ചാമ്പമരം കുഞ്ഞിലേ കായ്ച്ചതു എത്ര നന്നായി..
പാദസരങ്ങളിൽ പരതുന്ന മാനത്തുകണ്ണികൾ ഒരിക്കലും വളരാറേയില്ല...!!,
രാജമല്ലിച്ചെടി എങ്ങിനയാവോ ഇത്രയും പൂമഴ ചൊരിയുന്നത്..?.
അറിയില്ല എന്നതാണ് എപ്പോഴുമുത്തരങ്ങളെന്നാലും..
ആ അറിവില്ലായ്മകൾ തന്നെയാണ്
ബാല്യകൗതുകത്തിന് നിറം പകരുന്നതും...
അതെ.. ഞാൻ കരുതിവച്ച ബാല്യം പകർന്നും കഴിഞ്ഞു. !!
#ശ്രീ.
Comments