നിനക്ക് poem malayalam

#നിനക്ക്

ചിറകുകൾ തളർന്നു പറന്ന,
ഒരു പക്ഷിക്കുഞ്ഞിന്റെ
നനുത്തു,നേർത്തു, വെളുത്ത
തൂവലുകളാൽ തുന്നിയൊരു
പട്ടുതൂവാല നിനക്കുതരുന്നു..!

സൂര്യാംശുവേറ്റുതളർന്ന്
വാടിക്കുനിഞ്ഞൊരു
സൂര്യകാന്തിപ്പൂവിൽ
അറിയാതെ പറന്നിറങ്ങിയർപ്പിച്ച
ശലഭചുംബനവും നിനക്കായ്...!

മഴുത്തല നക്കിയെടുത്തുടഞ്ഞ്,
വിറങ്ങലിച്ചുതളിർത്ത പുതുചില്ലയിൽ
കാറ്റ് അറിയാതേകിയൊരാലിംഗനസുഖം
നറുതാപമോടേറ്റുവാങ്ങുക, നീയതും..!

ഒടുവിൽ ഏകാന്തമായൊരീ സന്ധ്യനേരത്ത്
നീഹാരയായ രുദ്രാക്ഷവൃക്ഷമേകിയ
മണിമുത്തുകൾ കോർത്തൊരുമാലയും
ഭസ്മക്കുറിയും,
കരുതിവച്ചതും നിനക്ക്..!
       #ശ്രീ 2012

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം