Short note - Malayalam
ഉമ്മറത്തിണ്ണയിൽ അമ്മമടിയിലിരുന്നാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ അമ്പിളിമാമന്റെ മടിയിലായിരുന്നു. വെളുവെളുത്ത രോമക്കുപ്പായക്കാരനെ കാണുമ്പോഴെല്ലാം ആ രാവുകളോർമ്മവരും അമ്മയെയും .... അവയ്ക്കാ പൂനിലാവിന്റെ വെന്മ, തീർച്ചയായും അമ്പിളിമാമന്റെ സമ്മാനമാണെന്ന് കരുതിപ്പോന്നു.. മധുരമായൊരോർമ്മയാണേവർക്കും ബാല്യം. അതിലെ അതിരസമാണ് അമ്മ.. ആ മടിത്തട്ടോളം വലുപ്പം ഒന്നിനുമുണ്ടാകില്ല ഈ പ്രപഞ്ചത്തിനു പോലും. ആ മടിത്തട്ടിലിരുന്ന് അറിഞ്ഞവ തന്നെയാണ് ഏറ്റവും വലിയ അറിവുകളും ശ്രീ...