Story Malayalam
ഗിന്നസ് ബുക്ക്
~~~~~~~~~~
നഗരമദ്ധ്യത്തിലെ പുരാതനമായ പാർക്കിൽ പേരില്ലാത്ത ആ വൃക്ഷപിതാവിന്റെ ചുവട്ടിലിട്ട ഇരിപ്പിടങ്ങളിലിരുന്ന് അവരുടെ ഗൗരവമായ ചർച്ച മുന്നേറുകയാണ്.
" ഒരു മ്യൂസിക് ബാൻഡ് ആവാം 100000000 മണിക്കൂര്‍ നീളുന്ന പ്രകടനം... ഗിന്നസ് റിക്കാർഡ് അടിച്ചെടുക്കാം"
" വേണ്ട ഒരു വലിയ കേക്കുണ്ടാക്കാം ഒരു വില്ലേജിന്റത്ര... ഉറപ്പായും ഗിന്നസ് കിട്ടും"
" അതിനെക്കാൾ ഒറ്റ നിൽപിൽ ഒരായിരം ബിയറടിക്കാം"
ഗിന്നസ്സിലെത്തിപ്പെടാനുളള ആ ചർച്ച വികസിക്കെ, സ്നാക്സിന്റെ വലിയ പാക്കറ്റ് ഒഴിഞ്ഞുവന്നു. പെട്ടെന്ന് ആ പാർക്കിനുളളിൽ പട്ടിണികോലമായ ഒരു നയ്കുട്ടി പ്രത്യക്ഷനാകുകയും ആ യുവസംഘത്തിന് മുന്നില്‍ എത്തുകയും ചെയ്തു. വളരെ നേരം ആ ചർച്ചയുടെ പ്രക്ഷകനായിട്ടും അവര്‍ കൊറിച്ചിരുന്നതിൽ നിന്നും ഒരു കഷ്ണം പോലും ആ നയ്കുട്ടിക്ക് ലഭിച്ചില്ലെന്ന് മത്രമല്ല അവരിലൊരാളുടെ ബൂട്സിന്റെ പ്രഹരമേൽകാതിരിക്കാനും ഏറെ പണിപ്പട്ടു.
തുടർന്ന് മറ്റൊരു കോണില്‍ പോക്ക് വെയിലേറ്റുളള മറ്റൊരു സായാഹ്നകൂട്ടത്തിനു മുന്നില്‍ നായ്കുട്ടി എത്തപ്പെട്ടു.അവിടെ മതഗ്ന്രഥങ്ങളിലെ നന്മയുടെ വെളിച്ചം വിശകലനം ചെയ്യുകയായിരുന്നു. ദീനാനുകമ്പയും ദൈവഭയവും മുറ്റിനിന്ന ആ ചർച്ചയ്കിടയിലേക് ദൈവം നേരിൽ പ്രത്യക്ഷനാകുമെന്ന് തോന്നിപോയി. എന്നിരിക്കലും അവരിൽനിന്ന് ഒരു കടലയുടെ തരിയോ ഒരു ചോളംപൊരിയോ പോലും ഊർന്ന് വീണുകിട്ടുമെന്ന് കരുതിയ നായ്കുട്ടിക്ക് കിട്ടിയത് കരിങ്കൽചീളിനാൽ സാമാന്യം നല്ല ഒരേറ് ആയിരുന്നു. ഓടിമറഞ്ഞ ആ നായ്കോലം ആളൊഴിഞ്ഞ മൂലയിലെത്തി പിന്നെ അപ്രത്യക്ഷനായി.
......................
വളരെ ആകാംക്ഷയോടെയാണ് ദൈവം അന്ന് സ്വർഗ്ഗത്തിലെ ലൈബ്രറിയിൽ എത്തിയത്... മണിക്കൂറുകൾ പരതിയിട്ടും തേടിയത് കിട്ടാതെ പരിക്ഷീണിതനായി ബെഞ്ചിലിരുന്നു. പിന്നെ കാറ്റലോഗുകൾ തിരിച്ചും മറിച്ചും നോക്കി തളർന്നിരുന്നു. ഒടുവില്‍ പുസ്തകപരിപാലകൻ ദൈവത്തിനു മുന്നിലെത്തി..
" വളരെ നേരമായി അങ്ങെന്താണിങ്ങനെ തിരയുന്നത്. . പറഞ്ഞാലും"
"ഗിന്നസ്സ് ബുക്ക്" വളരെ പ്രതീക്ഷയോടെ ദൈവം പ്രതിവചിച്ചു.
"ക്ഷമിക്കണം ഭഗവാനെ ദൈവഹിതമല്ലാത്തതും പരോപകാരപ്രദമല്ലാത്തതുമായ സൃഷ്ടികള്‍ സ്വർഗ്ഗത്തിൽ നിരോധിച്ചിട്ടുള്ളത് അങ്ങേക്ക് അറിവുണ്ടല്ലോ, ഗിന്നസ് ബുക്ക് ഇവിടെ നിരോധിച്ചിട്ടുള്ളതാണ്. അത് തിന്മയുടെ ലോകത്തിലെ പുസ്തകശാലയിൽ സൂക്ഷിക്കുന്നവയാണ്. അല്പവിരാമം കഴിഞ്ഞ് ഭഗവാന്‍ ചോദിച്ചു, നാം നിരോധിച്ച പുസ്തകങ്ങളുടെ വിവരം ഇവിടെ ലഭ്യമാകുമോ?.
ഏറെ പണിപ്പെട്ട് പൊടിപടലങ്ങൾ നിറഞ്ഞ ഒരു കാറ്റലോഗ് അയാള്‍ ദൈവത്തിന് നൽകി...
ആദ്യ പേജിലെ പേരുകള്‍ ഭഗവാന്‍ വായിച്ചു
1 . ഭഗവത്ഗീത
2. ബൈബിള്‍
3 .ഖുര്‍ആന്‍
...............മറ്റു മതഗ്ന്രഥങ്ങൾക്കൊടുവിൽ ഗിന്നസ് ബുക്കും...
വളരെ വിഷമത്തോടെ ദൈവം സ്വഭവനത്തിലെത്തി. പിന്നെ തിന്മയുടെ ദേവന് ഒരു മെയില്‍ അയച്ചു "
പ്രിസ്നേഹിതാ ഗിന്നസ് ബുക്കും എന്റേതെന്നപേരിൽ ഭൂമിയില്‍ അറിയപ്പെടുന്ന മത ഗ്രന്ഥങ്ങളും വായ്പയായി തരാനപേക്ഷ, വായിച്ചു നോക്കി തിരികെ നൽകാമെന്ന് ഉറപ്പ്"..
നിമിഷനേരം കൊണ്ട് തിന്മയുടെ നരകത്തില്‍ നിന്നും മറപടി എത്തി, "അവ ഇവിടുത്തെ വിശുദ്ധ ഗ്രന്ഥങ്ങളാണ്.. അവ വായിച്ച് താങ്കളും ഈലോകത്ത് എത്തിയാല്‍ പിന്നെ എനിക്കെന്താണ് സ്ഥാനം. ദൈവസുഹൃത്തേ നന്മയുണ്ടെങ്കിലേ എനിക്കും സ്ഥാനമുളളൂ.. അതുകൊണ്ട്
എന്റെ ദൈവമേ....... എന്റെ ഭൂമിയിലെ കഞ്ഞീൽ..........
Sreekumar sree
Comments