Poem- Malayalam
നൊമ്പരങ്ങൾ
------------------------------------
ആകാശം കാണാതെ,
ഞാൻ കാത്ത മയിൽപ്പീലിത്തുണ്ട്,
പെറ്റുപെരുകാത്ത
എന്റെ നൊമ്പരം.
മർമ്മരമില്ലാതെ പെയ്ത,
വേനൽമഴയിൽ കുതിർന്ന് ,
ചൂടാതെപോയൊരു പനിനീർപ്പൂവ്
നിന്റെ നൊമ്പരം....
ഇരു നൊമ്പരങ്ങൾക്കിടയിലെവിടെയോ...
എന്നോ..
നമ്മളിലൊരാൾ മറന്നുവച്ചൊരു വാക്ക്...
നിശ്ശബ്ദം കണ്ണീർ പൊഴിക്കുകയാവും.
________________________________
Sreekumarsree.
Comments