Poem-Malayalam
കുത്തനെനാട്ടിയ
പായ്മരങ്ങളിലാണെന്റെ
ജീവന്റെ നാരുകൾ
തുന്നികെട്ടിയത്..
കീറപ്പായയും
കാറ്റുമാണെന്റെ
ഗതി നിർണ്ണയിച്ചത്.
എന്നിട്ടും.....
മഞ്ഞുരുകാത്ത
തിരപുണരാത്ത
തീരമണഞ്ഞുപോയി..
ഹിമവടുക്കളിലുറഞ്ഞു-
പോയൊരു ജീവിതം...
നെടുനിശ്വാസങ്ങളുടെ
താപമൂറ്റി നീയീമഞ്ഞുരുക്കണം
നിന്റെ തീരം വിട്ടകലാൻ..
തിരയുറങ്ങുന്ന
എന്റെ തീരം പുൽകാൻ...!
ശ്രീ.
Comments