Short note- Malayalam
അപശ്രുതികൾ-5
````````````````````````
പുലർകാല സ്വപ്നങ്ങളെ തല്ലികെടുത്തിയിരുന്ന പ്രഭാതങ്ങളാണ് കുട്ടിക്കാലം...
സ്കൂൾ ബസ്സിന്റെ ഹോൺമുഴങ്ങുന്നതിന് മുമ്പ് തയ്യാറാകാൻ അമ്മ ഹോൺമുഴക്കുമ്പോൾ എല്ലാകുട്ടിമനസ്സിലും നഷ്ടസ്വപ്നങ്ങളിൽ കണ്ണുകളീറനാകും...
ഏറെ സൂത്രവാക്യങ്ങളം ലസാഗുവും ഉസാഘയുമൊക്കെ പഠിക്കാനെന്തു തല്ലുകൊണ്ടു...!!
ചെമ്പരത്തിപ്പൂവിനെ നെടുകെയും കുറുകെയും കീറിമുറിച്ചു..!!
സ്ഫടികഭരണിയിലെ ആസിഡും ആൽക്കലീനുമൊക്കെ നോക്കികണ്ടു..!
മഞ്ചരിയും കാകളിയുമൊക്കെ തങ്ങളാലാകുന്ന വിധം തല്ലുവാങ്ങിത്തന്നു..!
നിത്യജീവിതത്തിൽ ഇവയൊന്നും പ്രാക്ടിക്കലാകുന്നില്ല...?
പത്താംക്ലാസ്സുവരെ 150ലധികം പുസ്കങ്ങൾ!!!!. ഇവയിലൊന്നുപോലും പിന്നീട് ഉപകരിക്കുന്നില്ല....
നന്നായി കാര്യങ്ങൾ ഗ്രഹിക്കാനുളള ശേഷിയല്ലെ വിദ്യാഭ്യാസത്തിൽ നിന്നും ആർജിക്കേണ്ടത്... മെമ്മറി നിറയെ വേണ്ടതും വേണ്ടാത്തതും കുത്തിനിറക്കുന്ന വിദ്യാഭ്യാസരീതി എന്നാവോ നമ്മൾ പരിഷ്കരിക്കുക... ആസൂത്രണമില്ലാത്ത സൂത്രപണികളാകുന്നു നമ്മുടെ ഹൈസ്കൂൾ വരെയുളള വിദ്യാഭ്യാസം...
മനപാഠം + കാണാപാഠം = പൊതുവിദ്യാഭ്യാസം.
ശ്രീ...
Comments