Short note - Malayalam

ഉമ്മറത്തിണ്ണയിൽ അമ്മമടിയിലിരുന്നാണ് ഞാനാദ്യമായി ഒരു മുയലിനെ കണ്ടത്... അന്ന് മുയൽ അങ്ങുദൂരെ  അമ്പിളിമാമന്റെ മടിയിലായിരുന്നു. വെളുവെളുത്ത രോമക്കുപ്പായക്കാരനെ കാണുമ്പോഴെല്ലാം  ആ രാവുകളോർമ്മവരും അമ്മയെയും .... അവയ്ക്കാ പൂനിലാവിന്റെ വെന്മ, തീർച്ചയായും അമ്പിളിമാമന്റെ സമ്മാനമാണെന്ന് കരുതിപ്പോന്നു..
മധുരമായൊരോർമ്മയാണേവർക്കും ബാല്യം.
അതിലെ അതിരസമാണ് അമ്മ.. ആ മടിത്തട്ടോളം വലുപ്പം ഒന്നിനുമുണ്ടാകില്ല ഈ പ്രപഞ്ചത്തിനു പോലും. ആ മടിത്തട്ടിലിരുന്ന് അറിഞ്ഞവ തന്നെയാണ്  ഏറ്റവും വലിയ അറിവുകളും
                              ശ്രീ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്