Posts

Showing posts from November, 2014

Short story- Murinja slate

മുറിഞ്ഞസ്ലേറ്റ് ××××××××××××× അവളുടെ കൗതുകത്തിനാണ് മകളെകൂടി മത്സ്യമാർക്കറ്റിലേക്ക് കൂട്ടിയത്. സമീപത്തെ ഇറച്ചികടയിൽ ഒരു സ്ലേറ്റ് തൂക്കി അതില്‍ ചോക്കുകൊണ്ട് അന്നത്തെ "കോഴിവില" Rs.94/- എന്ന് കാട്ടിയിരിക്കുന്നത് മകളുടെ (ശദ്ധ പിടിച്ചു പറ്റി " എന്താച്ഛാ ആ നൈയ്റ്റിഫോർ ". അവൾ ആ സ്ലേറ്റിനെ പറ്റിയാണ് ചോദിച്ചത്. അച്ഛന്‍ അഞ്ചാംക്ലാസ്സുവരെ കൊണ്ട്നടന്നു പഠിച്ച ഉടഞ്ഞ സ്ലേറ്റിന്റെ കഥ മകൾക് മനസ്സിലാകുമോ.... പത്തിന് പൂജ്യം നേടിയതിൽ മോഷ്ടിച്ച തുണ്ട് ചോക്കുകൊണ്ട് ഒന്ന് ചേര്‍ത്ത് പത്താക്കി വിജയീഭാവത്തിൽ സ്ലേറ്റ് കാട്ടി നടന്നത്. ഒരുതുണ്ട് സ്ലേറ്റ് പെൻസിലിനായി കൂട്ടുകാരന് ഉപ്പുമാവ് പകുത്തത്. സിങ്കപ്പൂർ പെൻസിലിനായി(കടൽചേനയുടെ മുളള്) ഇരുപത് ഫിലിം വച്ചുമാറിയത്. രാജലക്ഷ്മിയ്ക് വേണ്ടി മഷിത്തണ്ട് തേടി നടന്നത്. മുഷ്കനായ വാസൂന്റെ സ്ലേറ്റിന്റെ തടി(ഫയിം വക്കുകൊണ്ടുളള (പഹരം സ്വപ്നത്തിൻ പോലും ഭയപ്പെടുത്തിയിരുന്നത്... എന്റെ സ്മരണകളെ ഓർമ്മപ്പെടുത്തും പോലെ നീയെനിക്കാ സ്ലേറ്റ് കാട്ടിതരുന്നു. വർത്തമാനത്തിൽ നിനക്കവശ്യമല്ലാത്ത ഈ സ്ലേറ്റ് മകളെ നിനക്കു ഞാന്‍ വാങ്ങുന്നു. നിന്റെ വിദ്യാലയത്തിന് ഇതൊരു പാഴ്വസ്തു

Poem madava leelakal

നവ മാധവ ലീലകള്‍ ×××××××××××××××××× കാടുകളൊക്കയും ചെത്തിവാരി പാതവക്കിൽ 'മൂന്നു'കമ്പ്നാട്ടി നീരുകളൊക്കെ ചവിട്ടി കലക്കി എൻ കന്നാലി കേറാതെ വേലി തീർത്തു നീ കളിത്തട്ടുകൾ തീർത്തിടുന്നു.. എന്റെ കണ്ണാടി വാതിലിൽ നീയടിച്ചേറ്റുന്നു നാലുകൾ ആറുകൾ നൂറുകളും വാഴയും ചീനിയുംചേനയും വാണൊരാ പൂമഴചോല നീ ചാമ്പലാക്കി (എന്റെ ഓമനപു(തിയെ പാട്ടിലാക്കി).. തെളിനീര്‍ ചവിട്ടി കലക്കി നീയെനിനിട്ടാ പുഴനീരെനിക്കായ് തുറന്നുവിട്ടിട്ടതിൻ കരമോഹരിയായ് പിടിച്ചെടുത്തു കാലിച്ചെറുക്കന്റ്റെ ഓടക്കുഴലിൽനീ. കാരിരുമ്പിൻ വാൾ പണിഞ്ഞു വച്ചു നീളെ വിളിച്ചൊരാ പൂങ്കുയിലിൻ കണ്ഠനാളത്തെ നോക്കി നീ കല്ലെറിഞ്ഞു.. എന്റെ മാങ്കനിയും തല്ലി വീഴ്ത്തിയല്ലോ !!! രാസലീലയ്കായി നീയെന്റെ മാടവും കൂടെപിറപ്പിനേം കൂടെകിടപ്പോളേം കട്ടെടുക്കുമ്പോഴും ഇല്ല പാടില്ലെന്ന് ചൊല്ലുവാനാകാതെ കണ്ണീരടക്കിഞാൻ കൈകൂപ്പി നിൽക്കുന്ന കണ്ണാ മതിയാക്കുക നിന്റെ ലീലകള്‍. . Sreekumar sree

Nostal

Image
My Nostalgia °°°°°°°°°°°°°°°°°° ഇയം ആകാശവാണി. സ(ബതി വാർത്താഹെം. (പവാച്കാ ബലദേവാനന്ദ് സാഗരാഹ്.... ഓർമ്മയുണ്ടോ ഈ വാർത്ത വായന... ഒരുകാലത്ത് നമ്മള്‍ അലഷ്യമായി കേട്ട് കളഞ്ഞതാണീ ശബ്ദം. .. അവിചാരിതമായി ഓർമ്മയിലെത്തി... കൂട്ടുകാർക്ക് ഇതിനെ പറ്റി പറയാനുണ്ടാകും.. www.sreesreekumar.blogspot.com

ആത്മസ്വരൂപ സങ്കൽപം

Image

Poem- വേദി

ഞാന്‍ കണ്ട വേദി ^^^^^^^^^^^^^^^^^^^^ പാതയില്‍ പട്ടുപരവതാനി വിരിച്ചിരുന്നു പക്ഷെ. .. കൈയടിക്കാൻ ഇരുപുറവും കാഴ്ചക്കാരില്ലായിരുന്നു വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു പക്ഷെ മറ്റാരും സന്നിഹിതരായിരുന്നില്ല.?!! മുന്നില്‍ വിളക്കുകൾ തെളിഞ്ഞിരുന്നില്ല.. എന്നാലും എന്റെ ഒറ്റകണ്ണിലെ കാഴ്ചയ്ക് തടസ്സമുണ്ടായിരുന്നില്ല.. ...........എന്നിരിക്കിലും... ക്ഷമിക്കണം കൂട്ടുകാരെ ഒരുത്തരം പറയാമോ.? താമസിച്ചുപോയോ...അതോ ഞാൻ നേരത്തേയാണോ... Sreekumar sree.

Chinthukal- India is my

ഇന്ത്യ എന്റെ രാജ്യം °°°°°°°°°°°°°°°°°°°°°°°°°° india is my country. .. all Indians are my..... കോൺവെന്റ് സ്കൂളില്‍ നിന്നും മകള്‍ കാണാപാഠം പടിച്ച (പാർത്ഥന വീട്ടില്‍ ആവർത്തിക്കുകയാണ്. മനസ്സില്‍ പണ്ടു പഠിച്ച ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം തികട്ടി വന്നു "രക്തസാക്ഷികൾകു (പണാമം" ഇന്ത്യയാണ് നമ്മുടെ രാജ്യം അല്ലേ അച്ഛാ.?.... അതേ മകളെ നമ്മളെല്ലാം ഇന്ത്യക്കാരായതിൽ അഭിമാനിക്കണം.... ഇന്ത്യനെന്ന അഭിമാനത്തിനുമേൽ ഒരായിരം നൊമ്പരങ്ങൾ മനസ്സില്‍ നിറയുന്നു. ... ........ഇന്ത്യ....... ഭാരത മാതാവിന്റെ മാനത്തിന് വില പറയാന്‍ വരുന്നവനെതിരെ അതിർത്തികളിൽ നിമിഷം തോറും ജയ് വിളിച്ച് പിടഞ്ഞു വീഴുന്നവന്റെ ഇന്ത്യ. .. വിശന്നു കരയുന്ന സ്വന്തം സന്താനത്തിന് അന്നം നൽകാൻ അവയവങ്ങള്‍ വിലയ്ക്കും വാടകയ്ക്കും നൽകുന്ന മാതാപിതാക്കളുടെ ഇന്ത്യ. ... ഭാരത സെൻസസിന്റെ അതിരുകളിലെങ്ങുമില്ലാത്ത കോടി ഭിക്ഷാടകരുടെ ഇന്ത്യ. ...... സൂര്യാസ്തമയം ബാധകമല്ലാതെ ആഗോളചൂഷണത്തിനു വിധേയരായി ചോര വിയര്‍പ്പാക്കുന്ന തൊഴിലാളി ദരിദ്രരുടെ ഇന്ത്യ. .... (പായം തികയാത്ത പെങ്ങളുടെ ഗർഭപാ(തത്തിൽ അധികാരികളുടെ ചെങ്കോല്‍ ബീജാർപ്പണം നടത്തിയാൽ പോലും പരാന്ന ഭോജ

Short story- മാർഗ്ഗകല്യാണം

മാർഗ്ഗകല്യാണം ~~~~~~~~~~~~. "നിന്റെ ഇക്കാക്ക കൊറേ നെലോളിച്ചോ...?" " ഉം ഇക്കാക്കയ്ക് വേദന സഹിക്കാന്‍ പാടില്ലാണ്ട് അലറി...പാവം; " ................... "പക്ഷേല് എന്റണ്ണനും നിന്റെ കാക്കയും ഒരു ക്ലാസിലല്ലേ... പിന്നെന്താ...അണ്ണന് മാർഗ്ഗം കയിക്കിണീലല്ലോ".. വാസൂന്റെ സംശയം കേവലമല്ലന്ന് എനിക്കും തോന്നി. .. . "ടാ പൊട്ടാ..ഹിന്ദുക്കൾക് മാർഗ്ഗം കയിക്കണ്ടാടാ...അതോണ്ടാ. ." അബ്ദു പൊടിയനിലയിൽ പൊതിഞ്ഞു കൊണ്ട് വന്ന പൊരിച്ച ബീഫും അപ്പവും കഴിച്ചു കൊണ്ട് ആ ചർച്ച കുറെ നീണ്ടു. "ബന്ധുക്കളെല്ലാം കൂടീപോലും, പളളീന്ന് എല്ലാരും കൂടി വന്നാരുന്നുപോലും.. മാർഗ്ഗകല്യാണോന്നും പറയുമെന്ന്... " "സുന്നത്ത്". കൊളളാം കേട്ടിട്ട്. . പക്ഷേ അബ്ദൂന്റെ കാക്കാന്റെ നെലോളി .... ? പിന്നെ മൂത്രോഴിക്കാൻ പറ്റ്വോ? മനസ്സ് തികട്ടിയ ചോദ്യം പുറത്തു വിട്ടില്ല. ബീഫ്ചർച്ച തീരും മുമ്പ് ഒരു രഹസ്യം കൂടി അറിഞ്ഞു. "പെൺകുട്ട്യോൾക് മാർഗ്ഗകല്യാണം ഇല്ലാന്ന്..." വേണാരുന്നു... ആ നസീറാന്റെ ഹുങ്ക് കൊറഞ്ഞേനെ.... രണ്ട് കൊല്ലോടെ കഴീമ്പം അബ്ദൂനും മാർഗ്ഗോണ്ട്. അവരുടെ പുസ്തകത്തില് പറഞ്ഞിട്ടുണ്ടെന

ചിന്തുകൾ

1996ലെ ഒരു നഷ്ട സൗഭാഗ്യം  <><><><><><><><><><><><><>   ചുവപ്പും മഞ്ഞയും ചായം തേച്ച ബസ്സുകൾ മാത്രം കണ്ടു ശീലിച്ച കുട്ടി, പുതുതായി (ഗാമത്തിലൂടെ വന്ന വെളളചായം തേച്ചു മിനുക്കിയ ബസ്സില്‍ കയറുന്നതിന്, അവന്റെ കുഞ്ഞുകൗതുകം ശാഠ്യം പിടിച്ചു. .. കഷ്ടിച്ച് 10-11 വയസ്സ് പ്രായം വരും. അവനൊപ്പം മുഖസാദൃശ്യമുളള മുതിര്‍ന്നവൻ ജ്യേഷ്ഠനാകും.. "ചേട്ടാ നമുക്കിതിൽ പൂവാടാ.." കൂടെയുളള സഹപാഠികള്‍ ആവാഹനത്തിലേക്ക് തിക്കി കയറിയപ്പോൾ അവന്‍ ചോദ്യവും ആവശ്യവും അഭൃർത്ഥനയും മൂന്ന് വാക്കുകളിലൂടെ അവതരിപ്പിച്ചു. "ഇങ്ങു വാ...നമുക്ക്‌ അടുത്തതിൽ പോകാം".. അനുജനെ ചേര്‍ത്ത് നിർത്തികൊണ്ടുളള ജ്യേഷ്ഠന്റെ മറുപടി അവനെ അസ്വസ്ഥനാക്കി . ബസ്സില്‍ കയറികൂടിയ കൂട്ടാളികളെ നോക്കി. അവന്റെ മനസ്സില്‍ ഏതൊക്കെയോ സ്വപ്നങ്ങൾ തകര്‍ന്നടിയുന്നെന്ന് മുഖം വിളിച്ചറിയിച്ചു. വലതുകാൽ തറയില്‍ അമർത്തി ഞെരുക്കി കശക്കികൊണ്ട് സങ്കടവും ദേഷ്യവും കൊണ്ട് ജ്യേഷ്ഠനോട് എന്തോ പുലമ്പി. .. ജ്യേഷ്ടന്റെ മുഖം നിസ്സഹായമായി അനുജനെ നോക്കിനിന്നു.. പിന്നെ അടുത്ത ബ

Poem- കടലിരമ്പുന്നു

കടലിരമ്പുന്നു ============ കടൽകാറ്റേറ്റ് മനസ്സെങ്ങോ പറന്നകന്നിരുന്നു.... "അച്ഛാ കടലിരമ്പുന്നത് കേട്ടോ" ഉടഞ്ഞ ശംഖുമായി മകളോടിയെത്തി.... മകളുടെ തൃപ്തിക്കായി ശംഖിലേക്ക് ചെവിയോർത്തു ശരിയാണ് മകളെ കടൽ വിതുമ്പുന്നു..... പക്ഷേ മകളേ നീയറിയുന്നുണ്ടോ. .. നിനക്ക് മനസ്സിലാകുമോ... ഒരു നഷ്ട (പതാപത്തിന്റെ തേങ്ങലാണ്.. അച്ഛനാ ശംഖിനുളളിൽനിന്ന് കേൾക്കുന്നത് Sreekumar sree

Short story- (പണയം

(പണയം ----------- കാച്ചെണ്ണ തേച്ച് കാർകൂന്തലിൽ തിരുകി കയറ്റിയ തുളസികതിർ.. മഞ്ഞസാരിയിൽ തിളങ്ങുന്ന സ്വർണ്ണവി(ഗഹം... ചെമ്പരത്തിപൂവിന്റെ നെടുകെയു ളള ചി(തം വരയ്കുന്ന ടീച്ചര്‍ മറ്റൊരു മഞ്ഞ മന്ദാരമായി മനസ്സില്‍ നിറഞ്ഞു. . വാസനസോപ്പും കാച്ചെണ്ണയും തുളസികതിരും ചേര്‍ന്ന ടീച്ചറുടെ നേർത്ത സുഗന്ധം... ഒമ്പതാം ക്ലാസില്‍ ടീച്ചറുടെ ക്ലാസുകൾ കാത്തിരുന്നു... നാലാമത്തെ പീരിയേഡിൽ വായുവിൽ പരക്കുന്ന ഉച്ച കഞ്ഞിയുടെ ഗന്ധം എന്നെ ആകർഷിച്ചിരുന്നില്ല. എന്നിൽ നിറയെ ടീച്ചര്‍ നിറഞ്ഞു നിന്നിരുന്നു.. .........ടീച്ചര്‍ I LOVE YOU.... പുസ്തക ചട്ടയുടെ ഉളളിലൊളിപ്പിച്ച ടീച്ചറോടുളള (പണയലേഖനം കണ്ടുപിടിക്കപ്പെടുംവരെ ആ മൂക (പണയം സൂരൃകാന്തിപൂവിന്റെ തപസ്സ്പോലെ, നെഞ്ചില്‍ ആ മന്ദാരപുഷ്പത്തെ താലോലിച്ചുകൊണ്ടേയിരുന്നു. ഒരു ഒന്പതാംക്ളാസ്സുകാരന്റെ ചാപല്ല്യം... "ഡേയ്.....അച്ഛനെ കൊണ്ട് വാ .. നാളെ നിന്റെ കെട്ടുനടത്താം... അല്ലേ ടീച്ചറേ..." സ്റ്റാഫ് റൂമിൽ സുരേ(ന്ദൻസാറിന്റെ കമന്റും പൊട്ടിച്ചിരിയും... "സുരേന്ദ്രാ... ചിരിക്കണ്ടാ യഥാ ഗുരു തഥാ ശിഷ്യ.. " ഗോപാലകൃഷ്ണസാർ സ്വതസിദ്ധമായ നർമ്മത്തിൽ ഒന്നിരുത്തി.. ഒരുനിമിഷം പിന്നെ റൂ

Short story - സംശയം

സംശയം °°°°°°°°°°°°°° വിലപിടിച്ച വസ്തുക്കൾ വച്ചിട്ടുളള മുറിപൂട്ടിയോ?... "പൂട്ടി.. ഒന്നൂടെ നോക്കാം" പഴ്സ് പുറത്തിട്ടിട്ടില്ലല്ലോ...? "ഇല്ല.. ബാഗിലെടുത്തു. " എല്ലായിടവും നോക്കണേ.. അവൾ (വേലക്കാരി) കൊണ്ടുപോകരുത്.. അവൾ അ(ത നല്ലവളൊന്നുമല്ല, "ഉം... അതെനിക്കറിയാം". ശരി ഞാനിറങ്ങി ... ഓഫീസില്‍ എത്തിയിട്ട് വിളിക്കാം... ഓക്കേ ബൈ... ************************* (അവൾ സ്വന്തം കുഞ്ഞിനെ വാരിയെടുത്ത് മുത്തം നൽകി, പിന്നീട് നല്ലവളല്ലാത്ത വേലക്കാരിക്ക് "വിലപിടിച്ചതല്ലാത്ത" ആ കുഞ്ഞിനെ ഏൽപിച്ച ശേഷം കാറിൽ കയറി.) Sreekumar sree

Short story- ഡർട്ടി ചൈൾഡ്

ഡർട്ടി ചൈൾഡ് °°°°°°°°°°°°°°°°°°°°° "എ(തമത്തെതാടീ ഈ വാട്ടര്‍ ബോട്ടിൽ സ്കൂള്‍ തുറന്നിട്ട് മാസം നാല്, നിനക്കിത് അഞ്ചാമത്തേതാ ബോട്ടിൽ!. ഒന്നും കരുതില്ല, എന്തിനാ ഇങ്ങനെ ചീത്തയാക്കുന്നെ ?. " " അമ്മേ അനുപമ കുടിച്ചപ്പോ പൊട്ടിപ്പോയതാ... ഞാൻ ചീത്താക്കീല.." ഭാര്യയുടെ ശകാരത്തിന് മകളുടെ മറുപടി കേട്ടാണ് വീട്ടിലെത്തിയത്.. മകളുടെ മറുപടി അമ്മയെ കൂടുതല്‍ ചൊടിപ്പിച്ചു.. "അനുപമ കുടിച്ചോ? എന്താ അവൾ വെളളമില്ലാണ്ടാ വരിക?." "അവളുടെ വെളളം വിശാം കുടിച്ചു തീര്‍ത്തുകളഞ്ഞമ്മേ" മകള്‍ നിഷ്കളങ്കമായി മൊഴിയുന്നു.. ഡർട്ടി ചൈൾഡ്!!, എന്താത് പരസ്പരം ബോട്ടിൽ മാറികുടിക്കയോ?!. അസുഖങ്ങള്‍ പകരില്ലേ..? ഞാന്‍ മിസ്സിനോട് പറയുന്നുണ്ട്..... മേലിൽ മറ്റാരിൽ നിന്നും വെള്ളമല്ല, ഒരുവകയും വാങ്ങി കഴിക്കരുത് ഓർമ്മയിലിരിക്കട്ടെ.. കേട്ടോ?. " അമ്മയുടെ ഗൗരവം മകളുടെ കുഞ്ഞു മനസ്സിന് മനസ്സിലായില്ല, "സ്വീറ്റ് തന്നാലോ അമ്മേ" വലിയൊരു തെറ്റ് ഞാന്‍ ചെയ്തു എന്ന് അവളുടെ ബോധമനസ്സ് സമ്മതിക്കുന്നില്ലായിരിക്കും. അവൾ വീണ്ടും ചോദിക്കുന്നു... ശകാരവും ഉപദേശവും നീളവെ, മനസ്സ് വർഷങ്ങളുടെ സീമകൾ താണ്ടി നീണ്ടു ന

Imagination

Image

പഞ്ചം

ഓർമ്മയ്ക് °°°°°°°°°°°°°°°° പഞ്ച(ദാവിഡം-തമിഴ്. തെലുങ്ക്. കർണ്ണാടകം. തുളു. മലയാളം. പഞ്ചഗുണം- രൂപം.രസം.ഗന്ധം. സ്പർശം. ശബ്ദം പഞ്ചഗവ്യം- പാൽ. തൈര്. നെയ്യ്. ഗോമൂ(തം. ചാണകം പഞ്ചജനം- ദേവർ. മനുഷ്യർ . ഗന്ധർവ്വർ. നാഗങ്ങൾ. പിതൃക്കൾ പഞ്ചകന്യകകൾ- അഹല്യ. (ദൗപദി. സീത. താര. മണ്ഡോദരി. പഞ്ചഗുരുക്കൾ- മാതാവ്. പിതാവ്. മാതുലൻ.ജ്യേഷ്ഠൻ. അദ്ധ്യാപകൻ. പഞ്ചത(ന്തം- മി(തഭേദം. സുഹൃല്ലാഭം.സന്ധിവി(ഗഹം. അർത്ഥനാശം. അസം(പക്ഷ്യകാരിത്തം. പഞ്ചപക്ഷി-ചെരിമ്പുളള്. ചെമ്പോത്ത്. കാക്ക. പൂവൻകോഴി. മയില്‍. പഞ്ചപാതകം- കൊല. മോഷണം. വ്യഭിചാരം. മദ്യപാനം. ഭോഷ്ക്. പഞ്ചമാതാക്കൾ-ഗുരുപത്നി. രാജപത്നി. ജ്യേഷ്ഠപത്നി. ഭാര്യാമാതാവ്. പെറ്റമ്മ. പഞ്ചമഹാകവികൾ-കാളിദാസൻ. (ശീഹർഷൻ. ഭട്ടി. മാഘൻ. ഭാരവി. പഞ്ചബാണം- അരവിന്ദം. അശോകം. ചൂതം. നവമാലികം. നീലോല്പലം. പഞ്ചരത്നം- നീലം. വ(ജം. പത്മരാഗം. മുത്ത്.പവിഴം. പഞ്ചലോഹം- ചെമ്പ്. പിച്ചള. തകരം. ഈയം. ഇരുമ്പ്. പഞ്ചവർണ്ണം- കറുപ്പ്. ചെമപ്പ്. വെളുപ്പ്. മഞ്ഞ. പച്ച. പഞ്ചാംഗം- തിഥി. വാരം. നക്ഷത്രം. യോഗം. കരണം. Sreekumar sree

കർഷകൻ

Image