Short story- ഡർട്ടി ചൈൾഡ്

ഡർട്ടി ചൈൾഡ്
°°°°°°°°°°°°°°°°°°°°° "എ(തമത്തെതാടീ ഈ വാട്ടര്‍ ബോട്ടിൽ സ്കൂള്‍ തുറന്നിട്ട് മാസം നാല്, നിനക്കിത് അഞ്ചാമത്തേതാ ബോട്ടിൽ!. ഒന്നും കരുതില്ല, എന്തിനാ ഇങ്ങനെ ചീത്തയാക്കുന്നെ ?. " " അമ്മേ അനുപമ കുടിച്ചപ്പോ പൊട്ടിപ്പോയതാ... ഞാൻ ചീത്താക്കീല.." ഭാര്യയുടെ ശകാരത്തിന് മകളുടെ മറുപടി കേട്ടാണ് വീട്ടിലെത്തിയത്.. മകളുടെ മറുപടി അമ്മയെ കൂടുതല്‍ ചൊടിപ്പിച്ചു.. "അനുപമ കുടിച്ചോ? എന്താ അവൾ വെളളമില്ലാണ്ടാ വരിക?." "അവളുടെ വെളളം വിശാം കുടിച്ചു തീര്‍ത്തുകളഞ്ഞമ്മേ" മകള്‍ നിഷ്കളങ്കമായി മൊഴിയുന്നു.. ഡർട്ടി ചൈൾഡ്!!, എന്താത് പരസ്പരം ബോട്ടിൽ മാറികുടിക്കയോ?!. അസുഖങ്ങള്‍ പകരില്ലേ..? ഞാന്‍ മിസ്സിനോട് പറയുന്നുണ്ട്..... മേലിൽ മറ്റാരിൽ നിന്നും വെള്ളമല്ല, ഒരുവകയും വാങ്ങി കഴിക്കരുത് ഓർമ്മയിലിരിക്കട്ടെ.. കേട്ടോ?. " അമ്മയുടെ ഗൗരവം മകളുടെ കുഞ്ഞു മനസ്സിന് മനസ്സിലായില്ല, "സ്വീറ്റ് തന്നാലോ അമ്മേ" വലിയൊരു തെറ്റ് ഞാന്‍ ചെയ്തു എന്ന് അവളുടെ ബോധമനസ്സ് സമ്മതിക്കുന്നില്ലായിരിക്കും. അവൾ വീണ്ടും ചോദിക്കുന്നു... ശകാരവും ഉപദേശവും നീളവെ, മനസ്സ് വർഷങ്ങളുടെ സീമകൾ താണ്ടി നീണ്ടു നീണ്ടു പോയി പിന്നിലേക്ക് പോയി.. ഉഴമലയ്കൽ, കുളപ്പട L P SCHOOL , ഞങ്ങളാരും പ്ലാസ്റ്റിക്ബോട്ടിലിൽ വെളളം തൂക്കി നടന്നിരുന്നീല. നാലാം ക്ലാസ്സിന്റെ മൂലയില്‍ ഞങ്ങള്‍ കുട്ടികള്‍ ഇരുപത്തഞ്ച് പൈസാ കളക്ഷനിൽ വാങ്ങിയ വലിയ മൺകലവും സ്റ്റീല്‍ ഗ്ലാസ്സും. ഒരു കലത്തിൽ നിന്ന് ഒരു സ്റ്റീല്‍ ഗ്ലാസ്സിൽ ചുണ്ട് മുട്ടിയും മുട്ടാതെയും ഞങ്ങളെല്ലാം, സ്കൂള്‍ കിണറ്റിൽ നിന്നും കോരിവച്ച പച്ചവെളളം കുടിച്ചുതീർത്തു. ഞങ്ങളെ ആരും "ഡർട്ടി ചൈൾഡ്" എന്ന് വിളിച്ചില്ല. ഞങ്ങള്‍ക്ക് പകർച്ചപനിയോ എബോളയോ പകർന്നില്ല. "ഞങ്ങള്‍ കുട്ടികളായിരുന്നപ്പോൾ കുട്ടിക്കാലത്തിൽ തന്നെയാണ് മകളേ ജീവിച്ചത്... ഭാഗ്യഹീനർ നിങ്ങള്‍ കുട്ടികൾ ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു. നിങ്ങളുടെ ബാല്യം ഞങ്ങള്‍ കവർന്നെടുത്ത് നിങ്ങളുടെ യൗവ്വനത്തിൽ നൽകാൻ (ശമിക്കുന്നു.... ക്ഷമിക്കുക Sreekumar sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം