Short story- (പണയം

(പണയം
-----------
കാച്ചെണ്ണ തേച്ച് കാർകൂന്തലിൽ തിരുകി കയറ്റിയ തുളസികതിർ.. മഞ്ഞസാരിയിൽ തിളങ്ങുന്ന സ്വർണ്ണവി(ഗഹം... ചെമ്പരത്തിപൂവിന്റെ നെടുകെയു ളള ചി(തം വരയ്കുന്ന ടീച്ചര്‍ മറ്റൊരു മഞ്ഞ മന്ദാരമായി മനസ്സില്‍ നിറഞ്ഞു. . വാസനസോപ്പും കാച്ചെണ്ണയും തുളസികതിരും ചേര്‍ന്ന ടീച്ചറുടെ നേർത്ത സുഗന്ധം... ഒമ്പതാം ക്ലാസില്‍ ടീച്ചറുടെ ക്ലാസുകൾ കാത്തിരുന്നു... നാലാമത്തെ പീരിയേഡിൽ വായുവിൽ പരക്കുന്ന ഉച്ച കഞ്ഞിയുടെ ഗന്ധം എന്നെ ആകർഷിച്ചിരുന്നില്ല. എന്നിൽ നിറയെ ടീച്ചര്‍ നിറഞ്ഞു നിന്നിരുന്നു.. .........ടീച്ചര്‍ I LOVE YOU.... പുസ്തക ചട്ടയുടെ ഉളളിലൊളിപ്പിച്ച ടീച്ചറോടുളള (പണയലേഖനം കണ്ടുപിടിക്കപ്പെടുംവരെ ആ മൂക (പണയം സൂരൃകാന്തിപൂവിന്റെ തപസ്സ്പോലെ, നെഞ്ചില്‍ ആ മന്ദാരപുഷ്പത്തെ താലോലിച്ചുകൊണ്ടേയിരുന്നു. ഒരു ഒന്പതാംക്ളാസ്സുകാരന്റെ ചാപല്ല്യം... "ഡേയ്.....അച്ഛനെ കൊണ്ട് വാ .. നാളെ നിന്റെ കെട്ടുനടത്താം... അല്ലേ ടീച്ചറേ..." സ്റ്റാഫ് റൂമിൽ സുരേ(ന്ദൻസാറിന്റെ കമന്റും പൊട്ടിച്ചിരിയും... "സുരേന്ദ്രാ... ചിരിക്കണ്ടാ യഥാ ഗുരു തഥാ ശിഷ്യ.. " ഗോപാലകൃഷ്ണസാർ സ്വതസിദ്ധമായ നർമ്മത്തിൽ ഒന്നിരുത്തി.. ഒരുനിമിഷം പിന്നെ റൂമിൽ പൊട്ടിച്ചിരി മുഴങ്ങി. .. ... ഒടുവില്‍ പിതൃതുല്ല്യനായ (പഭാകരൻമാഷിന്റെ ഉപദേശം.... ഗുരുസ്ഥാനിയെ ബഹുമാനിക്കുവാൻ..... സഹപാഠികള്‍ സ്സ്റ്റാഫ് റൂമിനുമുന്നിൽ തിക്കുന്നു.. ഇറങ്ങി ഓടണമോ..കരയണമോ എന്നറിയാതെ കുനിഞ്ഞ് തന്നെ ടീച്ചറെ നോക്കി. .. ...ആ മഞ്ഞ മന്ദാരം ഒരു നറുപുഞ്ചിരിയുമായി എന്നെ തന്നെ നോക്കിയിരിക്കുന്നു... മനസ്സ് അപ്പോഴും മൗനമായി പറഞ്ഞു. .. ടീച്ചര്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. .. കലാലയജീവിത്തോടൊപ്പം ആ (പണയകൗതുകവും പൊഴിഞ്ഞു വീണു ............. സംസാരസാഗരത്തിന്റെ ഒരിടവേളയിൽ, പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിലാണ് ടീച്ചറെ പിന്നീട് കാണുന്നത്. മുടിയാകെ തൂവെന്മ (പായാധിക്യത്താൽ നടക്കാന്‍ വയ്യാത്ത ടീച്ചർ, പേരകുട്ടി സഹായത്തിന്.. അടുത്തുചെന്നു അപ്പോഴുംആ ഗന്ധം, വാസനസോപ്പും കാച്ചെണ്ണയും തുളസികതിരും ചേര്‍ന്ന ടീച്ചറുടെ നേർത്ത സുഗന്ധം... മങ്ങാതെ നിൽകുന്നു. മഞ്ഞമന്ദാരം ഒരു വെളളമന്ദാരമായി മാറിയിരിക്കുന്നു. ചമ്മലോടെ സ്വയം പരിചയപ്പെടുത്തി.... ... ടീച്ചറുടെ കാലുകള്‍ തൊട്ടു മാപ്പിരക്കും പോലെ നമസ്കരിച്ചു. ആ കണ്ണുകള്‍ വാത്സല്യം കൊണ്ടു സജലങ്ങളായി.. പിന്നെ കൈകള്‍ കവർന്നു പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. .." ടാ നിനക്കിപ്പോഴും എന്നോട് (പണയമുണ്ടോ.....?" മറുപടി മനസ്സില്‍ പറഞ്ഞു അതേ ടീച്ചര്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ... തിരിഞ്ഞു നടക്കുമ്പോൾ സ്റ്റേജിൽ പുതുതലമുറയിലാരോ മുരുകന്‍ കാട്ടാക്കടയുടെ കവിത പാടുന്നു. "...കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധൃയിൽ വർണ്ണങ്ങൾ വറ്റുന്ന കണ്ണുമായി. ......."
Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്