ചിന്തുകൾ
1996ലെ ഒരു നഷ്ട സൗഭാഗ്യം
<><><><><><><><><><><><><>
ചുവപ്പും മഞ്ഞയും ചായം തേച്ച ബസ്സുകൾ മാത്രം കണ്ടു ശീലിച്ച കുട്ടി, പുതുതായി (ഗാമത്തിലൂടെ വന്ന വെളളചായം തേച്ചു മിനുക്കിയ ബസ്സില്‍ കയറുന്നതിന്, അവന്റെ കുഞ്ഞുകൗതുകം ശാഠ്യം പിടിച്ചു. ..
കഷ്ടിച്ച് 10-11 വയസ്സ് പ്രായം വരും. അവനൊപ്പം മുഖസാദൃശ്യമുളള മുതിര്‍ന്നവൻ ജ്യേഷ്ഠനാകും..
"ചേട്ടാ നമുക്കിതിൽ പൂവാടാ.."
കൂടെയുളള സഹപാഠികള്‍ ആവാഹനത്തിലേക്ക് തിക്കി കയറിയപ്പോൾ അവന്‍ ചോദ്യവും ആവശ്യവും അഭൃർത്ഥനയും മൂന്ന് വാക്കുകളിലൂടെ അവതരിപ്പിച്ചു.
"ഇങ്ങു വാ...നമുക്ക് അടുത്തതിൽ പോകാം"..
അനുജനെ ചേര്‍ത്ത് നിർത്തികൊണ്ടുളള ജ്യേഷ്ഠന്റെ മറുപടി അവനെ അസ്വസ്ഥനാക്കി .
ബസ്സില്‍ കയറികൂടിയ കൂട്ടാളികളെ നോക്കി. അവന്റെ മനസ്സില്‍ ഏതൊക്കെയോ സ്വപ്നങ്ങൾ തകര്‍ന്നടിയുന്നെന്ന് മുഖം വിളിച്ചറിയിച്ചു.
വലതുകാൽ തറയില്‍ അമർത്തി ഞെരുക്കി കശക്കികൊണ്ട് സങ്കടവും ദേഷ്യവും കൊണ്ട് ജ്യേഷ്ഠനോട് എന്തോ പുലമ്പി. ..
ജ്യേഷ്ടന്റെ മുഖം നിസ്സഹായമായി അനുജനെ നോക്കിനിന്നു.. പിന്നെ അടുത്ത ബസ്സിന്റെ ഊഴംകാത്തു...
ബസ്സ് പുറപ്പട്ടപ്പോൾ ഞാന്‍ തിരിഞ്ഞു നോക്കി. . പുതിയ ബസ്സില്‍ കയറാനാകാത്ത അനുജന്റെ കണ്ണുകള്‍ സങ്കടസീമകൾ കടന്ന് ബസ്സിനെ പിൻതുടരുന്നു......പാവം വിരല്‍തുമ്പിലൂടൊഴുകിപ്പോയ ഒരു നഷ്ടമോർത്ത് ആ കണ്ണുകള്‍ സജലങ്ങളായികാണും..
(പിതപ്പെട്ട അനുജാ...നീ എന്നെ ഭൂതകാലങ്ങളിലേക്ക് തിരിച്ചോടിക്കുന്നു...
പിന്തിരിഞ്ഞ് നോക്കാന്‍ ഞാനൊരിക്കലും (ശമിക്കാത്ത കാലത്തിലേക്ക്. നിന്റെ കണ്ണുകള്‍ എന്നെ പിറകിലേക്ക് ആനയിക്കുന്നു.
ഈ നഷ്ടസൗഭാഗ്യങ്ങൾ നിനക്ക് സഹനശക്തി പകരട്ടെ.....
നീ എന്റെ ഇന്നലെകളുടെ പകർപ്പ്.
Sreekumar sree
Comments