Posts

Showing posts from August, 2017

poster.

Image
രാവിന് കനം വച്ചു... മുറ്റത്തൊരു   നിശാശലഭം നിശാഗന്ധിപ്പൂവിനിതളിലൂടെ അതിന്റെ തേനല്ലിയിൽ ചുണ്ടമർത്തി.... തന്റെ മധുനുകരുന്ന നിശാശലഭത്തിനായി  ഇതളുകളകറ്റി,  ഒരാലസ്യത്തിൽ ആ പൂവ്,  പകുതിയടഞ്ഞ മിഴികളുയർത്തി  ചന്ദ്രബിംബത്തെ നോക്കിനിന്നു...  തെക്കുനിന്നെത്തിയൊരു കരിമേഘപ്പുതപ്പാലെ ചന്ദ്രൻ മുറ്റത്തൊരു നിഴൽതീർത്തു. നിശ നിശബ്ദതതയുമായി രഹസ്യബന്ധമാരംഭിച്ചു.        sreekumarsree.

poster poems Malayalam

Image
നിൻ ചെറുനിശ്വാസമേറ്റാൽ പറക്കുന്ന കുഞ്ഞുകണികയാണെൻ കിനാക്കൾ ഒന്നുതലോടിയാലാകെ പതറുന്ന, കുഞ്ഞുവിതുമ്പലാണെന്റെ ജീവൻ... ....ശ്രീ...

poster poems Malayalam

Image
പൂതേടുമുണ്ണിക്കിടാവെന്റെ പിമ്പേ അമോദമേറിപ്പറക്കാൻ കൊതിക്കേ ദൂരേയ്ക്കു ദൂരേയ്ക്കു കൂട്ടീട്ടവനെ.. പൂ കാട്ടിനൽകുന്നതാണെൻ വികൃതി.     #ശ്രീ.

INSCRIPTION MALAYALAM

     #ഓണക്കാര്യം #മഹാബലി. മഹാബലി എന്ന വാക്കിനെ വലിയ ത്യാഗം ചെയ്തവൻ  എന്നാണ് വ്യാഖ്യാനിക്കുന്നത്.. മഹാബലിയുടെ യഥാർത്ഥ നാമം ഇന്ദ്രസേനൻ എന്നായിരുന്നതായാണ് ഐതീഹ്യം.  പുരാണപ്രകാരം വിരോചനന്റെ പുത്രനാണ് മഹാബലി.  മഹാബലിയുടെ ഭാര്യ വിന്ധ്യാവലി എന്നും പുത്രൻ ബാണാസുരനാണെന്നുമാണ് പുരാണം. മഹാബലി നർമ്മദാ തീരത്തെ ഭൃഗുകച്ഛം എന്ന സ്ഥലത്ത് വച്ച് "വിശ്വജിത് യാഗം" നടത്തവെ മഹാവിഷ്ണുവിന്റെ വാമനാവതാരം അവിടെത്തി. അസുരഗുരുവായ ശുക്രാചാര്യരുടെ എതിർപ്പ് വകവയ്ക്കാതെ  മഹാബലിയിൽ നിന്നും വരംനേടി,  വാമനൻ തന്റെ പാദസ്പർശത്താൽ മഹാബലിയെ അഹങ്കാരമുക്തനാക്കി സുതലത്തിലേക്കുയർത്തിയതായി ഭാഗവതത്തിലെ എട്ടാം സ്കന്ദത്തിൽ വിവരിക്കുന്നു. ബലി തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ വന്ന് കാണുന്നതിന്  വരം നേടി ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വന്നെത്തുന്നുവെന്ന സങ്കൽപ്പമാണ് കേരളത്തിൽ  ഓണാഘോഷത്തിന് നിദാനം. എന്നാൽ പണ്ട് കാലത്ത് തമിഴകത്തും ഓണം ആഘോഷിച്ചിരുന്നതായി സംഘകാലകൃതിയായ "മധുരൈകാഞ്ചി"യിൽ  വിവരിക്കുന്നുണ്ട്. #വാമനൻ ത്രേതായുഗത്തിലാണ്  വാമനാവതാരം സംഭവിച്ചതായി പുരാണങ്ങൾ പറയുന്നത്.. വിഷ്ണുവിന്റെ  അഞ്ചാമത്തെ  അവതാരമായ വാമനന്റെ

poster poems Malayalam

Image
ഒരുകളം തീർക്കുവാൻ മതിയാവതില്ലെങ്കിൽ വിടരുവാനിനിയുമിന്നൊ രുപാട് കുസുമങ്ങൾ വരിചേർന്നു നിൽപ്പിതാ സ്വയമർച്ചനയ്ക്കായി പ്രിയമഹാബലിതന്റെ വരവിനു കാതോർത്തു.

poster poems Malayalam

Image
വിശാഖ സൂനങ്ങൾ വാടിയൊതുങ്ങി അനിഴമലർ മൊട്ടുണരാൻ..... പൂവിളിയോടെ പൂക്കളിറുക്കും തളിരണി വളകൈകണയാൻ... നാളേ.. അനിഴപ്പൂക്കളമുണരാൻ..        ശ്രീ. .

poem Malayalam

#ഏകരാഗം ഇളവെയിലകലാ- നിടനേരമുളളപ്പോൾ ചെറുജാലകം നീ തുറന്നതെന്തേ.. തന്ത്രിതകർന്നങ്ങു- പേക്ഷിച്ചൊരെൻ, തേങ്ങലന്തപ്പുരങ്ങളി- ലെത്തിയെന്നോ..? നിറകതിരുണരാൻ ദിനകരനണയാൻ ഒരുകാതമകല- മുണ്ടായനേരം ചെറുകിളിയൊച്ചയിൽ ചെവിയോർത്തു പകലിന്റെ, വരവറിയാൻ മനം കാത്തിരിക്കേ,.. ഇരുളുവെളുക്കെ ചിരിച്ചു കിനാവിന്റെ ചെറുമഞ്ചലേറിനീ വന്നതെന്തേ..? പകലിൽ പൊഴിയുന്ന ചെറുസൂനമെൻവ്യഥ കനവിൽ തഴുകി യകറ്റിടാനോ..? പകലുപോൽ പ്രിയമല്ല യിരുളിന്റെ മകളാണ് കരളിൽ കുരുത്തിടു- മെൻ കിനാക്കൾ.. ഒരുരാവുമാത്ര മായായുസ്സുതീരുന്ന ചെറുജീവനാണവ പാഴ്ക്കിനാക്കൾ.. ഏകരാഗത്തിൽ ഞാൻ പാടുന്നപശ്രുതി ഈണം മെരുങ്ങാത രോചകമായ്.. അരികു നീ ചേരേണ്ട, അരുമയായ് മാറേണ്ട, വെറുതേ നിറയ്ക്കേണ്ട- നിൻ മിഴികൾ.. ....#sreekumarsree

poster poems

Image
പൂവെയിലും പൂവിളിയും നറുസുമവും പൂവണ്ടും മധുനുകരും ശലഭവുമായൊ- രുപുലരിയൊരുക്കുവതാരോ.. കണിയായി തിരുമുറ്റങ്ങൾ സ്വയമങ്ങിനെ ചമയുംനേരം മനമാകെ നിറയും മോദം മലർമാസം ഓണവിശേഷം.               ശ്രീ.

poster poems

Image
എന്തിനു നീ മുഖം കുമ്പിട്ടു നിൽക്കുന്നു നിൻ നിദ്രവിട്ടതിൻ പരിതാപമോ.. അന്തികത്തുടനെത്തും കള്ളൻ മധുപനാ- ചെന്തളിരിൽ ചാർത്തും ചൂടോർത്തിട്ടോ..?              ശ്രീ.

poster poems

Image
എത്ര നിറം ചേർത്ത് വച്ചൂ നമുക്കായി ഏഴല്ലൊരായിരമല്ലെണ്ണമില്ലിന്ന്.. ആനന്ദദായകമേറ്റം മനോഹരമീ- ജഗത്തിങ്ങിനെ തീർത്തു മഹാനവൻ                   ശ്രീ.

poster

Image
നാണം മറന്നങ്ങു നീ ചിരിച്ചീടുകിൽ ഈണം പിടിച്ചങ്ങു പാടും കുയിൽ.. ഗാനം ശ്രവിച്ചങ്ങു നീ മയങ്ങീടുകിൽ മധുപാനം കഴിഞ്ഞങ്ങു പോകുമവൻ.

short story

#നീലത്തിമിംഗിലം പുഴയിലിറങ്ങിയാൽ മുതല പിടിക്കുമെന്ന് കുഞ്ഞുനാളിൽ അമ്മ പറഞ്ഞു പേടിപ്പിച്ചു. ശ്രീ ശങ്കരന്റെ കഥയ്ക്കൊപ്പം.. കടലിലിറങ്ങിയാൽ തിമിംഗലം വിഴുങ്ങുമെന്ന് കൂട്ടുകാരനും ഭയപ്പെടുത്തി...  മയക്കങ്ങളിലും ഉൾഭയത്താലാണന്ന് വളർന്നത്. ഇന്ന്... തലയിലും തറയിലും വയ്ക്കാത്തതിനാൽ പേനും ഉറുമ്പുമരിച്ചില്ല.. കരയിലിരുന്നില്ല.. പുഴയിൽ കുളിച്ചില്ല തിരയെണ്ണാനും പോയില്ല.. കൂട്ടുകെട്ടിലും പെട്ടില്ല.. മഴയും വെയിലും മഞ്ഞുമേൽക്കാതെ  അടച്ചിട്ട ഫ്ലാറ്റിലെ ശീതീകരണിക്കു കീഴിലുണ്ടായിരുന്നവനെ നീലത്തിമിംഗലം വിഴുങ്ങിപോലും...!!!?.           ശ്രീ..

good evening

Image

poem Malayalam

#മഞ്ഞിൽമൂടിയപ്രണയം    വിരഹത്തിന്റെ മൂടൽമഞ്ഞു മൂടിയിരിക്കുകയാണെന്നെ, സംവത്സരങ്ങളായി. എന്നിട്ടും, എന്റെ ഹൃദയം. സ്പന്ദിക്കുകയാണിന്നും. കൊടും മഞ്ഞിലതുറഞ്ഞിട്ടും നിലയ്ക്കാതിരുന്നത് നീ തീപകർന്നുപോയ പ്രണയത്തിന്റെ നെരിപ്പോട് അണയാതിരുന്നതിനാലാണ്. വാസന്തപൗർണ്ണമിയിൽ അശ്വപാദകാഹളം ഞാൻ കാതോർക്കുന്നു. നിന്റെ കുതിരവണ്ടിപ്പാത ഇതുതന്നെയാകുമെന്ന പ്രതീക്ഷയിൽ.           ശ്രീ.

Shor Story - Malayalam

Image
   നൂൽപ്പാലത്തിലെ കുഞ്ഞുറുമ്പുകൾ ``````````````````````````````````````````````````` "നൂൽപ്പാലത്തിലൂടെയുള്ള യാത്രപോലാണ് എന്റെ  ജീവിതം..!! ജീവിതപ്രാരാബ്ദങ്ങളുടെയും സങ്കടങ്ങളുടെയും ഒരു വലിയ ഭാണ്ഡവും പേറി ജീവിക്കുകയാണ് ഞാൻ...!! താൻ ചുമക്കുന്ന ഭാരമത്രയും ആ സൂഫി സന്യാസിയുടെ മുന്നിലിറക്കിവച്ചതുപോലെയാണ് പറഞ്ഞുതീർന്നപ്പോൾ  ചന്ദൻലാലിന് തോന്നിയത്  അതിന്റെ  പാർശ്വവത്ക്കരണംപോലെ അയാളിൽ നിന്നും ഒരു ദീർഘനിശ്വാസം കൂടിയുതിർന്നു. വളരെനാളായി അടക്കിപ്പിടിച്ച വിതുമ്പലുകളൊരു പൊട്ടിക്കരച്ചിലായവസാനിച്ചതുപോലെ തോന്നി ചന്ദന്.. തൊഴുകൈയോടെതന്നെ ചന്ദൻ സൂഫിവര്യനെ നോക്കി. ഒരു ഗാഢനിദ്രയിലെന്നപോലെ സൂഫി കണ്ണടച്ചിരിക്കയാണ്. നിമിഷങ്ങൾ കഴിയവേ വെളുത്ത താടിരോമങ്ങൾക്കിടയിലെ ആ ചുണ്ടിലൊരു ചെറുമന്ദഹാസമുതിരുന്നത് കാണായി. പിന്നെ സദാ വാത്സല്യം സ്ഫുരിക്കുന്ന ആ നയനങ്ങൾ തുറന്നു. ചുറ്റും കൂടിയിരുന്നവരെ കണ്ണാലൊന്നുഴിഞ്ഞ് സൂഫി ചന്ദൻലാലിനെ വീണ്ടും നോക്കി. " നോക്കൂ പ്രിയരെ ഈ പ്രിയപ്പെട്ടവൻ പറഞ്ഞത് നിങ്ങളേവരും കേട്ടിരിക്കും "നൂൽപ്പാലത്തിലെ യാത്രപോലുള്ള ജീവിതം"... ശരിയാണ് നൂൽപ്പാലത്തിലൂടുള്ള യാത്ര എത്ര പ്രയാസമേറിയതാ