poem Malayalam

#മഞ്ഞിൽമൂടിയപ്രണയം   

വിരഹത്തിന്റെ
മൂടൽമഞ്ഞു
മൂടിയിരിക്കുകയാണെന്നെ,
സംവത്സരങ്ങളായി.
എന്നിട്ടും,
എന്റെ ഹൃദയം.
സ്പന്ദിക്കുകയാണിന്നും.
കൊടും മഞ്ഞിലതുറഞ്ഞിട്ടും
നിലയ്ക്കാതിരുന്നത്
നീ തീപകർന്നുപോയ
പ്രണയത്തിന്റെ നെരിപ്പോട്
അണയാതിരുന്നതിനാലാണ്.
വാസന്തപൗർണ്ണമിയിൽ
അശ്വപാദകാഹളം
ഞാൻ കാതോർക്കുന്നു.
നിന്റെ കുതിരവണ്ടിപ്പാത
ഇതുതന്നെയാകുമെന്ന
പ്രതീക്ഷയിൽ.
          ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം