short story

#നീലത്തിമിംഗിലം

പുഴയിലിറങ്ങിയാൽ മുതല പിടിക്കുമെന്ന് കുഞ്ഞുനാളിൽ അമ്മ പറഞ്ഞു പേടിപ്പിച്ചു.
ശ്രീ ശങ്കരന്റെ കഥയ്ക്കൊപ്പം.. കടലിലിറങ്ങിയാൽ തിമിംഗലം വിഴുങ്ങുമെന്ന് കൂട്ടുകാരനും ഭയപ്പെടുത്തി... 
മയക്കങ്ങളിലും ഉൾഭയത്താലാണന്ന് വളർന്നത്.
ഇന്ന്...
തലയിലും തറയിലും വയ്ക്കാത്തതിനാൽ പേനും ഉറുമ്പുമരിച്ചില്ല..
കരയിലിരുന്നില്ല.. പുഴയിൽ കുളിച്ചില്ല
തിരയെണ്ണാനും പോയില്ല..
കൂട്ടുകെട്ടിലും പെട്ടില്ല..
മഴയും വെയിലും മഞ്ഞുമേൽക്കാതെ  അടച്ചിട്ട ഫ്ലാറ്റിലെ ശീതീകരണിക്കു കീഴിലുണ്ടായിരുന്നവനെ നീലത്തിമിംഗലം വിഴുങ്ങിപോലും...!!!?.
          ശ്രീ..

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം