Posts

മാടമ്പള്ളീലെ മനോരോഗി

Image
അനിയാ.. എനിക്ക് വീണ്ടും വയ്യ കേട്ടോ... ആശൂത്രീലോട്ട് ചേട്ടൻ കൊണ്ടുപോകയാണ്... നീ ചേട്ടനെ വിളിക്കണേ.. അത്രടംവരെ വരണേ... ആശുപത്രിയിലേക്കുള്ള പാച്ചിലിനിടയിൽ സംസാരിക്കാനാവതില്ലാതിരുന്നിട്ടും "ഗംഗ" അനിയൻ "സണ്ണിയെ" വിളിച്ച് കാര്യം പറഞ്ഞു.. "ഇവളെന്തിനാ എല്ലാരോടും കൂകിവിളിക്കണത് ഇതിപ്പോ ആദ്യോന്നുമല്ലല്ലോ.. എപ്പോൾ ആശുപത്രിക്കുപോയാലും അവൾ അനിയൻ സണ്ണിയെ വിളിച്ചറിയിക്കും. അവനേതുപാതിരാത്രിയായാലും ശബരിമലേന്ന് പള്ളിക്കെട്ടും താങ്ങി പാഞ്ഞുവരേം ചെയ്യും. തൂക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുന്ന നമുക്കൊരു വെലേമില്ലേ..." കാറോടിക്കുന്നതിനിടയിൽ ഭർത്താവ് "നകുലൻ" ആത്മഗതിച്ചു.  പിന്നീട് ആശുപത്രിവിട്ട് വീട്ടിലെത്തിയപ്പോഴാണ്.. അവളുടെ ചാർച്ചക്കാരി മാടമ്പള്ളീലെ ശ്രീദേവി വഴി രഹസ്യമൊഴിയെടുത്തത്...  "അതേടീ... അങ്ങേർക്കിപ്പം മൊഖപുസ്തകത്തില് നെറേ ആരാധികമാരാ... നല്ല ചന്തോം ചന്തീമൊക്കെയുള്ള മൂശ്ശേഠകള്.. അതിയാനിത്തിരി യദം കിട്ടിയാ മൊബൈലി കുത്തി ഇളിക്കണകാണുമ്പം എനിക്കെങ്ങാണ്ട് ചൊറിഞ്ഞുവരും... പിന്നെ ഇവളുമാരാരെയെങ്കിലും കെട്ടിക്കേറ്റണമെന്ന് വല്ല പൂതീം കേറിയാലേ... ഇയാള് ആശൂത്രീല് ...

Special thanks for all

ആദ്യമായാണ് ഒരു മുഴുനീള പുസ്തകത്തിന് അവതാരിക എഴുതിയത്... അത് Dr., SD. Anilkumar ന്റെ പുരുഷന്റെഅടുക്കള എന്ന പുസ്തകത്തിനായിരുന്നു... (അതിനുമുമ്പ് മൊഴിമുറ്റം പ്രസിദ്ധീകരിച്ച കാലത്തോട് ക ലഹിക്കുന്ന കവിതകളിൽ പത്തെണ്ണത്തിന് എഴുതി) നിലവിൽ പുരുഷന്റെ അടുക്കള പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ അവതാരിക എഴുതിയവകയിൽ ഈയുള്ളവനും അഭിമാനിക്കുന്നു... പുസ്തകത്തിന് നിലവിൽ ലഭിച്ച പുരസ്കാരങ്ങൾ👇 1. സമശ്രീ മിഷൻ ആലപ്പുഴയുടെ 2022 ലെ O. N .V .കുറുപ്പ് സ്മാരക പുരസ്കാരം 2 . പരസ്പരം വായനക്കൂട്ടം മാസിക കോട്ടയത്തിൻ്റെ മൂന്നാമത് പ്രദീപ് മീനടത്തുശ്ശേരി പുരസ്കാരം 2023 3 .കാവ്യനീതിയുടെ സുഗതകുമാരി പുരസ്കാരവും 2022 , 25000 രൂപയും 4 . കലാനിധി കേരളയുടെ വയലാർ കാവ്യഞ്ജലി പുരസ്കാരം 2023 5. കേരളാ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ 2023 ലെ സുഗതകുമാരി അവാർഡ് ,ശിൽപ്പവും പ്രശസ്തിപത്രവും 15000 രൂപയും അവതാരിക എഴുതാൻ അവസരമൊരുക്കിയ ശ്രീ Dr. SD Anilkumar മിഴി പ്രസിദ്ധീകരണം മൊഴിമുറ്റം ടീം എന്നിവർക്ക് നന്ദി     

സുഗന്ധി

Image
# "നിനക്കു പാരിജാതത്തിന്റെ മണമാണ്.... നിന്റെ ഉടലാകെ പാരിജാതം പൂക്കുകയാണ്.. എപ്പൊഴും..!!" പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചു... "ഒന്നു പോ മനുഷ്യാ... സന്ധ്യയായി.. മുറ്റത്ത് പാരിജാതം പൂത്തിട്ടുണ്ടാകും.." അവളൊഴിഞ്ഞുമാറി അടുക്കളത്തിരക്കിലേക്ക് ചേക്കേറി...  പലപ്പോഴും അവളടുത്തുണ്ടെങ്കിൽ ഒരുമണം... സന്ധ്യക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം... അവളെ കണ്ടനാൾമുതൽ അതെപ്പോഴും; അവളടുത്തുവരുമ്പോൾ.., ശയ്യയിൽ, ഒപ്പമുള്ള യാത്രയിൽ... കിതപ്പടങ്ങുവോളം ചേർന്നുകിടക്കുമ്പോൾ... എന്തിനധികം ഒന്നിച്ച് കടൽകാറ്റേറ്റു നിൽക്കുമ്പോൾപോലും ആ ഗന്ധമിങ്ങനെ അവളിൽ വിലയംപ്രാപിച്ച്... അതിൽനിന്നെന്നിലേക്ക് പ്രസരിച്ച്... അപ്പോഴൊക്കെ മൂക്കുവിടർത്തി ആവോളമത് ആത്മാവിലേക്ക് വലിച്ചെടുക്കുകയായിരുന്നു....  "അച്ഛന് പെരിയ നൊസ്സാ.... അമ്മയ്ക്ക് മീൻവെട്ടിയതിന്റെ നാറ്റമാ.. വിയർപ്പിന്റെ നാറ്റമാ... പാത്രംമോറിയ മുശിട് നാറ്റമാ.. എപ്പോഴും..." മകളതുപറഞ്ഞ് കളിയാക്കുമ്പോൾ അവളൊന്ന് ചൂളിനോക്കും പിന്നെ കുനിഞ്ഞ് ചെറുചിരിയുതിർക്കും. അപ്പോഴവളുടെ ചുണ്ടുകൾക്കിടയിൽ പാത...

യന്ത്രപ്പാവ

Image
അപ്പായെനിക്കിതു വേണമെന്നെപ്പൊഴും ചുമ്മിച്ചുണുങ്ങിയോളപ്പനോടിങ്ങനെ.. അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും മുറ്റുംവയസ്സിലുമപ്പനോടിങ്ങനെ... അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ.... അപ്പേടെ മോളുടെയാഗ്രഹമല്ലിയോ അപ്പനല്ലേയെന്നയോർമ്മവച്ചമ്മയും... അപ്പാനിനക്കെന്തു വേണമെന്നോർക്കുവാ- നപ്പേടെ മോളുടെനാവുവഴങ്ങീല, കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന് നിത്യവുമമ്മയുമപ്പനോടിങ്ങനെ... അപ്പനോടാവശ്യമേയുള്ളു നിത്യവും അപ്പനോ ആവശ്യമില്ലാത്ത ജന്മവും അപ്പനൊറ്റമരപ്പാലമാണതിലെത്രവട്ടം മക്കളേറികടന്നുപോം... അപ്പനൊരു പെരുംതച്ചന്റെപാവ, ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ. ജീവിതപ്പാലത്തിലാരോകുരുക്കിയ  കേവലനല്ലോ, അപ്പനിന്നെപ്പൊഴും.  25-02-23
Image
അതുകൊണ്ട്_ഞാനൊരു_സെലിബ്രിറ്റി_അല്ലാതിരിക്കുന്നു. എനിക്ക് കന്യാമറിയത്തെ ഇഷ്ടമാണ്... എനിക്ക് ദേവകിയെയും യശോദയെയും ഇഷ്ടമാണ്... എനിക്ക് ആമിന ബിൻത് വഹബ് നെ ഇഷ്ടമാണ്... ഇവരെ ഞാനാരാധിക്കുന്നത് ഭക്തനായല്ല... മതനിരപേക്ഷനായുമല്ല. മൂന്ന് മഹത്തുക്കളായ സോഷ്യലിസ്റ്റുകൾക്ക് ജന്മം നൽകുകയോ പോറ്റിയെടുക്കുകയോ ചെയ്തവരാണിവർ...  ഞാൻ തീവ്രവാദിയോ മത(മദ)വാദിയോ മിതവാദിയോ യുക്തിവാദിയോ ആയിരിക്കാത്തതിനാൽ എനിക്ക് ഭക്തിയും വിഭക്തിയും യുക്തിയും വേർതിരിച്ചറിയാനാകുന്നു. എനിക്ക് ഭക്തനെയും യുക്തിവാദിയെയും സമമാനസത്താൽ വീക്ഷിക്കാനുമാകും കാരണം ഞാനൊരു മനുഷ്യനാണെന്നതാണ് . ഒരു മനുഷ്യനായിരിക്കുക എന്നതാണ് മാനവികതയുടെ ആദ്യവസാനകരണമെന്നു ഞാൻ നിനയ്ക്കുന്നു....  

വ്യാകുലമാതാവ്

Image
വിനോദയാത്രയവസാനിച്ച, സായാഹ്നത്തിൽ വീട്ടിലേക്കുള്ളമടക്കം... അച്ഛൻ;  പോക്കറ്റ് കാലിയായതിന്റെ മനക്കണക്കിൽ കണ്ണടച്ച് ഉറക്കംനടിച്ചു    മകൾ; സുന്ദരനിമിഷങ്ങള പകർത്തിയിട്ട 'നിലപാടു'കൾ എത്രപേർ കണ്ടുവെന്ന് മൊബൈലിലെണ്ണിനോക്കിയിരുന്നു... മകൻ; അടുത്തയാത്രയ്ക്ക് ഇനിയുമെവിടെന്ന് "ഗൂഗിള"മ്മാവനുമായി ചർച്ചയിലിരുന്നു, പശ്ചാത്തല സംഗീതം ബ്ലൂടൂത്ത് ഹെഡ്സെറ്റ്നൽകി. അമ്മ; അത്താഴത്തിനിന്നിനി പുട്ടുംകടലേം വേണോ ദോശയും ചമ്മന്തിയും മതിയോന്ന് ആകുലപ്പെട്ടു... ചപ്പാത്തി പരത്തേണ്ടിവരുമോന്നോർത്ത് ചിന്താവ്യാകുലയായി.   Sreekumarsree. 11.2.23

ഡോക്ടറേറ്റ് പ്രബന്ധങ്ങൾ...

Image
ഡോക്ടറേറ്റ്  പ്രബന്ധങ്ങളിലെ ക്രിസ്തു സ്വയം  കുരിശേറുന്നു... കൃഷ്ണൻ  കൈയിൽ കാരിരുമ്പിന്റെ  കൂർത്തമകുടംചൂടിയ  വേടനെ തിരയുന്നു...  മഹാത്മാവ്  ഗോഥ്സെയുടെ  തോക്കിൽ തിരനിറച്ചു നൽകി  ശുഷ്കമായ മാറുകാട്ടുന്നു.. "ഹേ റാം "മെന്ന് ചൊല്ലാനുള്ള റോയൽറ്റിനൽകാൻ രക്തസാക്ഷിത്വം ലേലത്തിനു വയ്ക്കുന്നു... ഒരുപാട് നന്മകളിലെ ഒരുചെറുപിശകെന്ന് പീലാത്തോസുമാർ... നനഞ്ഞകൈതുടയ്ക്കാൻ ചുവന്ന തൂവാലകൾ. ന്യായാസനങ്ങളെക്കാൾ  ന്യായീകരണക്കോടതികൾ... Sree.