അതുകൊണ്ട്_ഞാനൊരു_സെലിബ്രിറ്റി_അല്ലാതിരിക്കുന്നു.

എനിക്ക് കന്യാമറിയത്തെ ഇഷ്ടമാണ്... എനിക്ക് ദേവകിയെയും യശോദയെയും ഇഷ്ടമാണ്... എനിക്ക് ആമിന ബിൻത് വഹബ് നെ ഇഷ്ടമാണ്... ഇവരെ ഞാനാരാധിക്കുന്നത് ഭക്തനായല്ല... മതനിരപേക്ഷനായുമല്ല. മൂന്ന് മഹത്തുക്കളായ സോഷ്യലിസ്റ്റുകൾക്ക് ജന്മം നൽകുകയോ പോറ്റിയെടുക്കുകയോ ചെയ്തവരാണിവർ... 
ഞാൻ തീവ്രവാദിയോ മത(മദ)വാദിയോ മിതവാദിയോ യുക്തിവാദിയോ ആയിരിക്കാത്തതിനാൽ എനിക്ക് ഭക്തിയും വിഭക്തിയും യുക്തിയും വേർതിരിച്ചറിയാനാകുന്നു. എനിക്ക് ഭക്തനെയും യുക്തിവാദിയെയും സമമാനസത്താൽ വീക്ഷിക്കാനുമാകും കാരണം ഞാനൊരു മനുഷ്യനാണെന്നതാണ് . ഒരു മനുഷ്യനായിരിക്കുക എന്നതാണ് മാനവികതയുടെ ആദ്യവസാനകരണമെന്നു ഞാൻ നിനയ്ക്കുന്നു....  



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം