മാടമ്പള്ളീലെ മനോരോഗി


അനിയാ.. എനിക്ക് വീണ്ടും വയ്യ കേട്ടോ... ആശൂത്രീലോട്ട് ചേട്ടൻ കൊണ്ടുപോകയാണ്... നീ ചേട്ടനെ വിളിക്കണേ.. അത്രടംവരെ വരണേ...
ആശുപത്രിയിലേക്കുള്ള പാച്ചിലിനിടയിൽ സംസാരിക്കാനാവതില്ലാതിരുന്നിട്ടും "ഗംഗ" അനിയൻ "സണ്ണിയെ" വിളിച്ച് കാര്യം പറഞ്ഞു..
"ഇവളെന്തിനാ എല്ലാരോടും കൂകിവിളിക്കണത് ഇതിപ്പോ ആദ്യോന്നുമല്ലല്ലോ.. എപ്പോൾ ആശുപത്രിക്കുപോയാലും അവൾ അനിയൻ സണ്ണിയെ വിളിച്ചറിയിക്കും. അവനേതുപാതിരാത്രിയായാലും ശബരിമലേന്ന് പള്ളിക്കെട്ടും താങ്ങി പാഞ്ഞുവരേം ചെയ്യും. തൂക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുന്ന നമുക്കൊരു വെലേമില്ലേ..."
കാറോടിക്കുന്നതിനിടയിൽ ഭർത്താവ് "നകുലൻ" ആത്മഗതിച്ചു. 
പിന്നീട് ആശുപത്രിവിട്ട് വീട്ടിലെത്തിയപ്പോഴാണ്.. അവളുടെ ചാർച്ചക്കാരി മാടമ്പള്ളീലെ ശ്രീദേവി വഴി രഹസ്യമൊഴിയെടുത്തത്... 

"അതേടീ... അങ്ങേർക്കിപ്പം മൊഖപുസ്തകത്തില് നെറേ ആരാധികമാരാ... നല്ല ചന്തോം ചന്തീമൊക്കെയുള്ള മൂശ്ശേഠകള്.. അതിയാനിത്തിരി യദം കിട്ടിയാ മൊബൈലി കുത്തി ഇളിക്കണകാണുമ്പം എനിക്കെങ്ങാണ്ട് ചൊറിഞ്ഞുവരും... പിന്നെ ഇവളുമാരാരെയെങ്കിലും കെട്ടിക്കേറ്റണമെന്ന് വല്ല പൂതീം കേറിയാലേ... ഇയാള് ആശൂത്രീല് തരണ ഓക്സിജന്റെ ട്യൂബ് പൊട്ടിക്കേ... വല്ല മരുന്നും മാറ്റിത്തരോ മറ്റോ ചെയ്താലോ... അതോണ്ടാ ഞാൻ സണ്ണിക്കുട്ടനെക്കൂടി വിളിക്കണത്... ഈ കെട്ടകാലത്ത് കെട്ട്യോനേം വിശ്വസിക്കരുതെടീ..." 
പകച്ചുപോയ നകുലനിപ്പോ രാമനാഥനെത്തേടുകയാ... മാടമ്പള്ളീലെ യഥാര്‍ത്ഥ മനോരോഗിയുടെ ബാധയൊഴിക്കാൻ..
       #Sree.




Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം