Posts

Showing posts from October, 2026

കാൺമാനില്ല

Image
Please share this പതിനാറു വയസ്സ്. ഒരു പെൺകുട്ടിയുടെ പ്രായം മാത്രമല്ലത്. അത് മഴ പെയ്യുന്നതിനു മുമ്പ് മണം പിടിക്കുന്ന മണ്ണിന്റെ പ്രായമാണ്. കാറ്റിന്റെ ദിശ അറിയാതെ ജനാല തുറന്നിടുന്ന പ്രായം. ലോകം മുഴുവൻ വിശ്വസിക്കാവുന്നതാണെന്ന് തോന്നുകയും, ലോകം എത്ര ക്രൂരമാണെന്ന് തിരിച്ചറിയാൻ ഇനിയും ഒരു ജീവിതം ബാക്കിയാവുകയും ചെയ്യുന്ന പ്രായം. അന്നും അവൾ അങ്ങനെയായിരുന്നു. ഒരു ചെറിയ യാത്ര...! ഒരു ആൺസുഹൃത്തിനൊപ്പം...! വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോയത് വലിയൊരു തെറ്റായിരുന്നോ, അതോ പതിനാറിന്റെ അശ്രദ്ധയായിരുന്നോ—അത് പിന്നീട് പലരും പല പേരിട്ടു വിളിച്ചു. പക്ഷേ അന്ന് വീട്ടിൽ അതിന് ഒരേയൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ഭയം." അതിന്റെ പരമോന്നതായായി അമ്മയുടെ നിലവിളി ചുമരുകളിൽ തട്ടി തിരിച്ചുവന്നു. അച്ഛൻ പലതവണ ആരെയൊക്കെയോ ഫോൺ വിളിച്ചു. സഹോദരൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി... പ്രായോഗിക ബുദ്ധി.. “പതിനാറു വയസ്സുള്ള പെൺകുട്ടിയാണ്.” ആ ഒരു വാചകം മതി. സ്റ്റേഷനിൽ നിന്നിറങ്ങിയ ഒരാൾ ആദ്യം ചെയ്തത് അവളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. “ഈ കുട്ടിയെ കാണാനില്ല. കണ്ടുകിട്ടുന്നവർ അറിയിക്കുക.” പിന്നെ...