ഡോക്ടറേറ്റ് പ്രബന്ധങ്ങൾ...

ഡോക്ടറേറ്റ് 
പ്രബന്ധങ്ങളിലെ
ക്രിസ്തു സ്വയം 
കുരിശേറുന്നു... കൃഷ്ണൻ 
കൈയിൽ കാരിരുമ്പിന്റെ 
കൂർത്തമകുടംചൂടിയ 
വേടനെ തിരയുന്നു... 
മഹാത്മാവ് 
ഗോഥ്സെയുടെ 
തോക്കിൽ തിരനിറച്ചു നൽകി 
ശുഷ്കമായ മാറുകാട്ടുന്നു..
"ഹേ റാം "മെന്ന് ചൊല്ലാനുള്ള
റോയൽറ്റിനൽകാൻ
രക്തസാക്ഷിത്വം
ലേലത്തിനു വയ്ക്കുന്നു...

ഒരുപാട് നന്മകളിലെ
ഒരുചെറുപിശകെന്ന്
പീലാത്തോസുമാർ...
നനഞ്ഞകൈതുടയ്ക്കാൻ
ചുവന്ന തൂവാലകൾ.
ന്യായാസനങ്ങളെക്കാൾ 
ന്യായീകരണക്കോടതികൾ...
Sree.



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം