Posts

Showing posts from July, 2025

ഇന്ന്

Image
രാവ് നിറഗർഭിണിയാണ്… അവസാനയാമത്തിലെ നിശ്ശബ്ദത നോക്കൂ… അവൾ സൂര്യന് ജന്മം കൊടുക്കുകയാണ്… പ്രഭയുടെ ആദ്യ നീര്‍ക്കുരുന്നിനെ ആശീർവദിച്ചുകൊണ്ട് നക്ഷത്രങ്ങൾ പെട്ടെന്ന് കണ്ണിമ ചിമ്മുന്നു.. പുലരി അവളെ പൂവുപോലെ തൊട്ടു നോക്കുന്നു, രാത്രിയുടെ ഗർഭത്തിൽ നിന്ന് സൗരദിവ്യം പിറക്കുന്നു... വേദനയുടെ തീക്ഷ്ണമിഴിയിലുതിർന്നൊരു സ്വപ്നം പോലെ, അവൾ സഹിക്കുന്നു പിന്നെ മൃതിയാകുന്നു മൗനപ്രസവം— ഒരു സൂര്യകിരണത്തിന്റെ ജനനം. മേഘങ്ങൾ അകന്നു മാറുമ്പോൾ, നീലാകാശം, പിറന്നവനെ മടിയിലേറ്റുന്നു. പക്ഷികൾ കിനാവിൽ നിന്നുണരുന്നു, ഭൂമി ജീവിക്കുന്നു ഇന്നിന്... ! #Sree.©️ř. 01072025.

മരുഭൂമിയിലെ കപ്പൽ

Image
മുതുകുന്തി നീണ്ടകാലും, നീണ്ടകഴുത്തുമുള്ളൊരു ശക്തനായ വളർത്തുമൃഗമായിരുന്നെന്റെ രണ്ടാം പാഠപുസ്തകത്തിൽ.....! ജീവിതപാഠത്തിൽ അതിന്റെ  കഴുത്തുകൾ ചുരുങ്ങിപ്പോയി..   മുതുകിലെ കൂന് ചുമടേറ്റിയൊട്ടി  അകംവലിഞ്ഞുപോയി..! അതിന്റെ കണ്ണുകളിൽ നീണ്ടുപടർന്ന കിഴക്കൻ ആകാശം ഒളിമങ്ങിയ ഒരു രേഖയായി മാറിയിരിക്കുന്നു… അതിന്റെ പുഞ്ചിരിയിൽ ഈന്തപ്പഴച്ചാറിന്റെ മധുരമന്യമായിരിക്കുന്നു... മഴയില്ലാ കടലിന്റെ ചൂടിലും  ചെങ്കടലു കടന്നുപോകാൻ പാടുപെട്ടത് പോലെ, ജീവിതത്തിന്റെ മരുഭൂമിയിലെവിടെയോ അവൻ വഴിതെറ്റിയിരിക്കുന്നു.. ഒട്ടകമെന്ന പേരന്യമായി അതൊരു, ചുമടുതാങ്ങി മാത്രമായി നിശ്ചലനാകുന്നു..   കാലങ്ങൾ കടന്നപ്പോൾ പക്ഷിയില്ലാത്ത ആകാശം പോലെ ശൂന്യതയേകിയ ഓർമ്മകൾ മാത്രം അവന്റെ മുഴകളിലുറഞ്ഞുകൂടി. മണലിൽനിന്ന് മണലിലേക്കെടുത്ത  ഓരോ ചുവടിലും  പതിഞ്ഞ പാടുകൾ പുഞ്ചിരി പടർത്തിയിരുന്നില്ല. മരുഭൂമിയിലെ കപ്പൽ  ഇനിയൊരിക്കലും കടലിനെ സ്വപ്നം കാണില്ല. "ഭാരം വഹിച്ചവരെയൊന്നും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല... ഒടുവിൽ കണ്ണിലിരുട്ടേറി ഒരു കാടുപോലെയും, ഒരു കരിക്കട്ടപോലെയും അവരസ്തമയം നോക്കുന്നു.." ഒരിക്കൽ ഒട്ടകമായിരുന്നത് ഇപ്പോൾ വെറും ഓർമ്മ. മരുഭൂമിയ...

പിതൃതർപ്പണം

Image
തർപ്പണ നിമിഷങ്ങളിൽ ശ്രാദ്ധയിലയിൽ പൂവായി വീണതെന്തേ അച്ഛന്റെ നിഴലാണത് തീർച്ച. വാക്കില്ലാതെ ജീവിച്ചൊരു പച്ചമനുഷ്യൻ പിന്തുണകളാൽ ഉള്ളം കെട്ടിപ്പടുത്തവൻ... നാളങ്ങൾക്കപ്പുറമൊരു ശബ്ദം, കാതുകളിലിന്നും നാദമായ്.. തിരകളില്ലാത്ത കടൽകണ്ടു ഞാൻ, വേദവാക്കുകളുടെ മൃദുവിൽ. അച്ഛൻ പടർത്തിയ വള്ളിച്ചെടിയാകുന്നു ഞാൻ. പ്രണവധ്വനിയിലെന്നും പിതാവിൻ ഹൃദയഗീതം... നമസ്കാരമല്ലിത്, നന്ദിയാണീ പിതൃതർപ്പണം, ജന്മംകൊണ്ട് തീരാത്ത കടമ. പുതിയ വംശവൃക്ഷത്തിലാകെ ഈ തർപ്പണശിഷ്ടമൊരു ചേതന. Sree

ജീവിതത്തിന്റെ_അനന്തസാധ്യതകൾ

Image
ജീവിതത്തിന്റെ ചിത്രരചന, വളരെ സൂക്ഷ്മവും വിശാലവുമാണ്, ഉള്ളിൽ സാധ്യതയുടെ  നൂലുകളാൽ വരിയുന്നു, ഓരോ നിമിഷവും പുതിയ  തിരഞ്ഞെടുപ്പുകൾ കൊണ്ട്  നെയ്തെടുക്കുന്നു, നമുക്കുവേണ്ടി പാതകളുടെ  ഒരു കാലിഡോസ്കോപ്പ്. ഓരോ ശ്വാസത്തിലും,  പര്യവേക്ഷണം ചെയ്യാനുള്ള  അവസരം തിർച്ചയായുമുണ്ട്.. നാം അന്വേഷിച്ചുകൊണ്ടിരുന്ന  സ്വപ്നങ്ങളെ പിന്തുടരാൻ, വിധിയോടൊപ്പം നൃത്തം ചെയ്യാൻ,  ഓരോ ദിവസവും പിടിച്ചെടുക്കാൻ,.... എന്തൊക്കെയായാലും  എന്തിന്റെയെങ്കിലും മന്ത്രണങ്ങളെ  ഒരു ജ്വാലയാക്കി മാറ്റുന്നു. ചക്രവാളം നീണ്ടുകിടക്കുന്നു,  വളരെ ഗംഭീരമായ ഒരു ക്യാൻവാസ്, നമ്മുടെ കൽപ്പനകളാണ്  നിമിഷങ്ങളെ  ഒരു മാസ്റ്റർപീസാക്കുന്നത്.., ജീവിതത്തിന്റെ ചിത്രം  പുതുതായി വരയ്ക്കുമ്പോൾ, ഓരോ ചുവടും ഒരു ബ്രഷ് സ്ട്രോക്കാകണം, ..  ഓരോ തീരുമാനത്തിനും പുതു നിറം, ജീവിതത്തിന്റെ മഹത്തായ സിംഫണിയിൽ,  നമ്മൾ നമ്മുടെ പങ്ക് വഹിക്കുന്നു, നിമിഷങ്ങളുടെ ഒരു ഈണം,  ഹൃദയത്തിന്റെ ഒരു ഐക്യം, ഓരോ കുറിപ്പിലും,  ഒരു സാധ്യത പറന്നുയരുന്നു, അതിൽ പ്രണയം ഒരു ബീക്കൺ ലൈറ്റ് പോലെ, പ്രകാശിക്കുന്ന സ്വപ്നങ്ങളുടെ ഒരു നൃത്തം... അതുകൊണ്ട് നമുക്ക്   അത്ഭുതകരമായ ഈ യാത്രയിൽ ഏർപ്പെടാം, പ്രതീക്ഷ നി...

ഒരേ കോശത്തിലുറഞ്ഞ ദീപുകൾ

Image
വെളിച്ചം കുടിയേറാൻ ഒരിടം തേടുന്നു, ഇടത്തിരിവുകൾക്കിടയിൽ തനിച്ചായി തണുത്ത വഴികൾ തേടുന്ന പാദങ്ങൾ പോലെ... പ്രഭയുടെ പ്രഭാവം പ്രതിഫലനമത്രേ, സ്വയം പോഷകമില്ലാത്തൊരു ഉജ്ജ്വലത — മറുനാൾ വേണ്ടെന്നൊരു പ്രതീക്ഷയും ഇന്നലെ തളിരായിരുന്ന ദുഃഖവും അതിന്റെ മേനി നിറയ്ക്കുന്നു. നക്ഷത്രം കുടിയിരിക്കാൻ ഒരാകാശം തേടുന്നു,.. പ്രകാശമൂല്യം തേടുന്ന ചിന്തയുടെ കണ്ണുകളിലൂടെ പാറപൊട്ടി പുറത്തുവരുന്നത് അതിജീവനസ്നേഹം. മനസ്സിന്റെ ആകാശമില്ലായ്മക്കുള്ളിൽ വർത്തമാനത്തെ മറികടക്കാൻ നോക്കുന്ന ഒരാത്മാവിനെന്നും പാതിരാത്രി. മഞ്ഞുതുള്ളി ഇടനേരത്തേക്കൊരു പുൽക്കൊടി തേടുന്നു, സാഹചര്യങ്ങൾക്കിടയിലൂടെ ഒഴുകുന്ന നിസഹായതയുടെ കണികയാണത്... പ്രതീക്ഷയുടെ ചെറുനിഴലായ് ഒരു മൃദു സ്പർശം, ഒരു നോവിന്റെ തീരാത്തിരയായ് ജീവിതം അതിലേക്കു കൂപ്പുകുത്തുന്നു. ഒരൊറ്റ തേടലല്ല ഇവ, ഇത് അത്മാവിന്റെ മൂന്നാം കണ്ണിൽ പടർന്നിരിക്കുന്ന പ്രാചീനതയുടെ ഹൃദയസ്പന്ദനം. വെളിച്ചം, ആകാശം, നാമെന്ന പുല്ക്കൊടി.. മൂന്നും ഏകകോശത്തിലുറഞ്ഞ ദ്വീപുകൾ; അവിടെ ഞാൻ എന്നത് അതിന്റെ പേരുചേർത്തൊരു തിരയൽ മാത്രം.... ---sree.

കുട്ടികൾ നിയന്ത്രണത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്ക്

Image
മക്കളെ നല്ലവരായി വളർത്തുക എന്നത് എപ്പോഴും മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും വലിയൊരു വെല്ലുവിളിയായി തുടർന്നിട്ടുണ്ട്. പഴയകാലത്ത് ഈ ശ്രമം നിയന്ത്രണങ്ങളിലൂടെയും കർശനമായ അടിയന്തര പാഠങ്ങളിലൂടെയും ശിക്ഷണങ്ങളിലൂടെയും നടത്തപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ മാറ്റം കണക്കിലെടുക്കുമ്പോൾ, മക്കളുടെ വളർച്ചയ്ക്ക് ആവശ്യമായത് ആധികാരിക നിയന്ത്രണമല്ല, മറിച്ച് അവർക്കുള്ള വ്യക്തിത്വവികസനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവസരം നൽകുന്നതാണ്. പണ്ടുകാലത്ത് അച്ഛൻ/കാരണവർ പറഞ്ഞാൽ അതാകട്ടെ അന്തിമവാക്കായിരുന്നു. ഇന്നത്തെ തലമുറ അതിലുപരി ബോധവാന്മാരാണ്. ചോദ്യങ്ങൾ ചോദിക്കാനും, മറുപടികൾ ആവശ്യപ്പെടാനും അവർക്കിന്ന് അവകാശമുണ്ട്. പല കാര്യങ്ങളിലും മുതിര്‍ന്നവരെക്കാൾ അവരിൽ അറിവു കൂടുതലുമാണ്.. ഈ മാറ്റം ദോഷകരമല്ല, മറിച്ച് ഓരോ മനുഷ്യനും തന്റെ സ്വതന്ത്ര ബുദ്ധികൈമാറ്റത്തിലൂടെ വളരുന്ന healthier pathway ആണ്. ഇന്ന് പുതിയ തലമുറയെ 'ചെറിയ കുട്ടികൾ' എന്ന നിലയിൽ കാണാതെ, ഒരോ വ്യക്തിയുമായാണ് സമീപിക്കേണ്ടത്. ഒരോ കുട്ടിക്കും സ്വന്തം ആഗ്രഹങ്ങളുണ്ട്, ആകാംക്ഷകളുണ്ട്, വ്യക്തിത്വമുണ്ട്... അവയെക്കുറിച്ച് കേൾക്കാനും മനസ്സിലാക്കാനും തയാറ...

ശിലമുതൽ മണൽവരെ

Image
അച്ഛനിശ്ചലം  ജലപ്പൊയ്കതൻ സൈകതമാ, സ്വച്ഛമായൊഴുകും ജല- പ്പരപ്പിൽ നോക്കീടവേ തപ്തനിശ്വാസമുണർ- ന്നുൾക്കാമ്പിൽ നിന്നായിടാം.. ഉഷ്ണരാശിപോലത് ഉർവ്വരമാക്കുന്നിടം. പണ്ടൊരാ വനാന്തര ഗർഭഗേഹങ്ങൾക്കുള്ളിൽ ഇണ്ടലുതീണ്ടാ നീണ്ട, നിദ്രയിൽ ലയിക്കുമ്പോൾ അന്തരാളങ്ങൾ വിണ്ടു- കീറിമുറിക്കും ജല ത്തുള്ളലിൽ ഹുങ്കാരമായ് വന്നാതാണീ ഭൂമീതേ...  പിന്നെയുമേറെദൂരം നിശ്ചയമില്ലാതെന്നും കൊണ്ടുപോയ്ജ്ജലശക്തി- ഹുങ്കിലന്നെന്നോ പോയെൻ ശക്തിയും "സ്തൂലത്വവും". പിന്നെനാൾ കഴിയവേ സൂക്ഷ്മമായ തീർന്നേനന്നു നിന്നുപോയ് ഗതികളും പിന്നെയീ കരപൂകി.  ഖിന്നനാണിന്നു വീണ്ടും ഒഴുകാനില്ല വർഷ- മിന്നലിൽ പിണയുന്ന ഹുങ്കാരജലോന്മാദം ഇല്ലിരുകരകളെ പുണർന്നു പായാൻതക്ക വല്ലഭശക്തനല്ല നദിയോ ഭിക്ഷാംദേഹീ  Sreekumar Sree©️

അമർചിത്രകഥയല്ല_ചരിത്രം

Image
"Those who can't remember the past are condemned to repeat it." - ........ജോർജ് സാന്റായാന "ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു." - ...........ഹെഗൽ തളർന്നുപോകാതെ, ചരിത്രത്തെ അതിന്റെ മുഴുവൻ പാഠങ്ങളോടും കാണാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉദ്ദേശിക്കുന്ന ഈ രണ്ട് ഉദ്ധരണികളിലൂടെയാണ് നമ്മൾ ചരിത്രചിന്ത ആരംഭിക്കേണ്ടത്. ജോർജ് സാന്റായാനയും ഹെഗലും പറയുന്നത് ഒന്നുതന്നെ — ചരിത്രം ഒരു അധ്യാപകനാണ്, പക്ഷേ അതിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ മനസ്സില്ലാത്തവർക്ക് അതു ദണ്ഡനമാണ്. മേലുദ്ദരിച്ചവ രണ്ടും ഒരേ അവബോധത്തിന്റെ അകത്തു നിന്ന് ഉയർന്നുവന്ന വാക്കുകളാണ്. ചരിത്രം ഒരു ദിശാനിർദ്ദേശമാകേണ്ടതുള്ളതെങ്കിലും, അതിനെ നിരാകരിക്കുന്നതിലൂടെയാണ് മനുഷ്യൻ വീണ്ടും വീണ്ടും വഞ്ചിതനാകുന്നത്. ഭരണഘടനകളിലൂടെയും, യുദ്ധങ്ങളിലൂടെയും, സാമൂഹിക നീതിയിലൂടെയും കാലം നൽകിയ പാഠങ്ങൾ പലതവണ നാം അവഗണിച്ചിട്ടുണ്ട്. നമുക്കു നോക്കാം.. ചരിത്രം — ഒരു പാഠപുസ്തകമോ മുന്നറിയിപ്പോ? മനുഷ്യചരിത്രം ഒരു വിജ്ഞാനകോശമായി ചിന്തിക്കുമ്പോൾ, അതിലെ ഓരോ പേജും മുന്നറിയിപ്പുകൾ കൊണ്ട് നിറഞ്ഞതാണ്. എങ്കിലും ...

തുടർച്ച

Image
ഞാൻ ജീവിതത്തോട് ആവശ്യപ്പെട്ടു — "എനിക്ക് മരണം സംസാരിക്കുന്നത് കേൾക്കണം." അപ്പോൾ ജീവിതം, അവളുടെ സ്വരം അല്പം ഉയർത്തി, ഒരു നിശ്ശബ്ദതയുടെ അതിരിൽ നിന്നു പറഞ്ഞു: "നീയിപ്പോൾ കേൾക്കുന്നു..."                   (Kalil Gibran)* ഞാനാഗ്രഹിച്ച ശബ്ദമല്ല  അതെന്നറിഞ്ഞപ്പോൾ എന്റെയള്ളിലൊരുജ്വലമായ  പേടി പെയ്തുവീണു. "ഇത് മരണം ആണോ?"  ഞാനവളോടു ചോദിച്ചു. അവൾ  ചിരിച്ചപോലെ തോന്നി: "മരണം  അതൊരു വാക്കല്ല, പൂർണ്ണമായ കാഴ്ചയാണത്, ആഴങ്ങളുള്ള ചിന്തയുടെ പ്രതിച്ഛായ." "മരണം ശബ്ദമല്ല, നിന്റെ മനസ്സിൽ നീ ഭയക്കാതെ നിറയ്ക്കുന്ന ശൂന്യതയാണ്." "എന്നിൽ നീ ജീവിക്കുന്നില്ലെങ്കിൽ മരണത്തെ നിനക്ക് അറിയാനാവില്ല. എന്നെ അറിഞ്ഞോളൂ   അതിലൂടെ മരണത്തെക്കൂടി  നീ ഓർക്കാൻ പഠിക്കും." ഞാൻ ചിന്തിച്ചു: മരിക്കുമ്പോൾ ജീവിതം  ഒന്നുമല്ലാതെ വേരിലേക്കു മടങ്ങുന്ന ഒരു കടുത്ത ഓർമ്മയാകുന്നു. ഒരു ശബ്ദം അത് ആത്മാവിന്റെതോ,  അതോ കാലത്തിന്റേതോ, എനിക്ക് കേൾക്കാനാകുന്നുണ്ട്. "മരണം അവസാനമല്ല, അത് വാക്കുകളുടെ മൗനമാണ് ജീവിതത്തിന്റെ രണ്ടാം നിശ്വാസം."  ©️sree29062025  (ശ്രീ ഖലീൽജിബ്രാന്റെ  ആ...