ശിലമുതൽ മണൽവരെ

അച്ഛനിശ്ചലം 
ജലപ്പൊയ്കതൻ
സൈകതമാ,
സ്വച്ഛമായൊഴുകും ജല-
പ്പരപ്പിൽ നോക്കീടവേ
തപ്തനിശ്വാസമുണർ-
ന്നുൾക്കാമ്പിൽ നിന്നായിടാം..
ഉഷ്ണരാശിപോലത്
ഉർവ്വരമാക്കുന്നിടം.

പണ്ടൊരാ വനാന്തര
ഗർഭഗേഹങ്ങൾക്കുള്ളിൽ
ഇണ്ടലുതീണ്ടാ നീണ്ട,
നിദ്രയിൽ ലയിക്കുമ്പോൾ
അന്തരാളങ്ങൾ വിണ്ടു-
കീറിമുറിക്കും ജല
ത്തുള്ളലിൽ ഹുങ്കാരമായ്
വന്നാതാണീ ഭൂമീതേ... 

പിന്നെയുമേറെദൂരം
നിശ്ചയമില്ലാതെന്നും
കൊണ്ടുപോയ്ജ്ജലശക്തി-
ഹുങ്കിലന്നെന്നോ പോയെൻ
ശക്തിയും "സ്തൂലത്വവും".

പിന്നെനാൾ കഴിയവേ
സൂക്ഷ്മമായ തീർന്നേനന്നു
നിന്നുപോയ് ഗതികളും
പിന്നെയീ കരപൂകി. 

ഖിന്നനാണിന്നു വീണ്ടും
ഒഴുകാനില്ല വർഷ-
മിന്നലിൽ പിണയുന്ന
ഹുങ്കാരജലോന്മാദം

ഇല്ലിരുകരകളെ പുണർന്നു
പായാൻതക്ക
വല്ലഭശക്തനല്ല
നദിയോ ഭിക്ഷാംദേഹീ
 Sreekumar Sree©️


Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം