തുടർച്ച
ഞാൻ ജീവിതത്തോട് ആവശ്യപ്പെട്ടു —
"എനിക്ക് മരണം സംസാരിക്കുന്നത് കേൾക്കണം."
അപ്പോൾ ജീവിതം,
അവളുടെ സ്വരം അല്പം ഉയർത്തി,
ഒരു നിശ്ശബ്ദതയുടെ അതിരിൽ നിന്നു പറഞ്ഞു:
"നീയിപ്പോൾ കേൾക്കുന്നു..."
(Kalil Gibran)*
ഞാനാഗ്രഹിച്ച ശബ്ദമല്ല
അതെന്നറിഞ്ഞപ്പോൾ
എന്റെയള്ളിലൊരുജ്വലമായ
പേടി പെയ്തുവീണു.
"ഇത് മരണം ആണോ?"
ഞാനവളോടു ചോദിച്ചു.
അവൾ ചിരിച്ചപോലെ തോന്നി:
"മരണം അതൊരു വാക്കല്ല,
പൂർണ്ണമായ കാഴ്ചയാണത്,
ആഴങ്ങളുള്ള ചിന്തയുടെ പ്രതിച്ഛായ."
"മരണം ശബ്ദമല്ല,
നിന്റെ മനസ്സിൽ നീ ഭയക്കാതെ നിറയ്ക്കുന്ന ശൂന്യതയാണ്."
"എന്നിൽ നീ ജീവിക്കുന്നില്ലെങ്കിൽ
മരണത്തെ നിനക്ക് അറിയാനാവില്ല.
എന്നെ അറിഞ്ഞോളൂ
അതിലൂടെ മരണത്തെക്കൂടി
നീ ഓർക്കാൻ പഠിക്കും."
ഞാൻ ചിന്തിച്ചു:
മരിക്കുമ്പോൾ ജീവിതം
ഒന്നുമല്ലാതെ
വേരിലേക്കു മടങ്ങുന്ന
ഒരു കടുത്ത ഓർമ്മയാകുന്നു.
ഒരു ശബ്ദം
അത് ആത്മാവിന്റെതോ,
അതോ കാലത്തിന്റേതോ,
എനിക്ക് കേൾക്കാനാകുന്നുണ്ട്.
"മരണം അവസാനമല്ല,
അത് വാക്കുകളുടെ മൗനമാണ്
ജീവിതത്തിന്റെ രണ്ടാം നിശ്വാസം."
©️sree29062025
(ശ്രീ ഖലീൽജിബ്രാന്റെ ആദ്യവരികൾക്ക് അദ്ദേഹത്തോടുള്ള മുഴുവൻ ആദരവും ആരാധനയും കാത്തുകൊണ്ട് ഒരു തുടര്‍ച്ച)
Comments