പിതൃതർപ്പണം
തർപ്പണ നിമിഷങ്ങളിൽ
ശ്രാദ്ധയിലയിൽ പൂവായി
വീണതെന്തേ
അച്ഛന്റെ നിഴലാണത് തീർച്ച.
വാക്കില്ലാതെ ജീവിച്ചൊരു
പച്ചമനുഷ്യൻ
പിന്തുണകളാൽ
ഉള്ളം കെട്ടിപ്പടുത്തവൻ...
നാളങ്ങൾക്കപ്പുറമൊരു ശബ്ദം,
കാതുകളിലിന്നും നാദമായ്..
തിരകളില്ലാത്ത കടൽകണ്ടു ഞാൻ,
വേദവാക്കുകളുടെ മൃദുവിൽ.
അച്ഛൻ പടർത്തിയ
വള്ളിച്ചെടിയാകുന്നു ഞാൻ.
പ്രണവധ്വനിയിലെന്നും
പിതാവിൻ ഹൃദയഗീതം...
നമസ്കാരമല്ലിത്,
നന്ദിയാണീ പിതൃതർപ്പണം,
ജന്മംകൊണ്ട് തീരാത്ത കടമ.
പുതിയ വംശവൃക്ഷത്തിലാകെ
ഈ തർപ്പണശിഷ്ടമൊരു ചേതന.

Comments