ഇന്ന്
രാവ് നിറഗർഭിണിയാണ്…
അവസാനയാമത്തിലെ നിശ്ശബ്ദത നോക്കൂ…
അവൾ സൂര്യന് ജന്മം കൊടുക്കുകയാണ്…
പ്രഭയുടെ ആദ്യ നീര്‍ക്കുരുന്നിനെ
ആശീർവദിച്ചുകൊണ്ട്
നക്ഷത്രങ്ങൾ പെട്ടെന്ന്
കണ്ണിമ ചിമ്മുന്നു..
പുലരി അവളെ
പൂവുപോലെ തൊട്ടു നോക്കുന്നു,
രാത്രിയുടെ ഗർഭത്തിൽ നിന്ന്
സൗരദിവ്യം പിറക്കുന്നു...
വേദനയുടെ തീക്ഷ്ണമിഴിയിലുതിർന്നൊരു
സ്വപ്നം പോലെ,
അവൾ സഹിക്കുന്നു
പിന്നെ മൃതിയാകുന്നു
മൗനപ്രസവം—
ഒരു സൂര്യകിരണത്തിന്റെ ജനനം.
മേഘങ്ങൾ അകന്നു മാറുമ്പോൾ,
നീലാകാശം, പിറന്നവനെ
മടിയിലേറ്റുന്നു.
പക്ഷികൾ കിനാവിൽ
നിന്നുണരുന്നു,
ഭൂമി ജീവിക്കുന്നു ഇന്നിന്... !
#Sree.©️ř. 01072025.

Comments