Posts

Showing posts from October, 2025

കണ്ടുമുട്ടാത്ത നക്ഷത്രങ്ങൾ

Image
ഒരു പ്രണയവും അവസാനിക്കുന്നില്ല.. നിശ്ശബ്ദമാകുകയാണ് പതിവ്.. പ്രണയിനികൾ മനസ്സിലെന്നും ഒരു പ്രണയം സൂക്ഷിക്കുന്നു  കാലം മായ്ക്കാത്ത, വാക്കുകളില്ലാത്ത  ഒരു കത്തുപോലെ. വർഷങ്ങൾക്കിപ്പുറം അവരുടെ ഹൃദയങ്ങളിൽ ഒരു നാളം ജ്വലിക്കുന്നു, മഴവില്ലുപോലത് മനസ്സിന്റെ വക്കൊന്നിൽ  വിരിഞ്ഞുവിലസും.. പഴയൊരു പാട്ടിന്റെ താളമകമ്പടിയും... നിശ്ശബ്ദമായ രാത്രിയുടെ തിരശ്ശീലയിൽ അവ തെളിയുന്നുണ്ടാകും.. ഇരുഹൃദയങ്ങൾ ഇപ്പോഴും കൂട്ടിമുട്ടാത്ത പാളങ്ങളിൽ  സമാന്തരമായി  കുതിക്കയാകാം.. അവൾ  ചിരിയെ മറയ്ക്കുമ്പോൾ  അവൻ  ശ്വാസത്തെ അടക്കിപ്പിടിക്കുന്നു... പ്രണയം അവസാനിച്ചിട്ടല്ല, അതിന്റെ ശബ്ദങ്ങളെ അവരടക്കിപ്പിടിച്ചതാകാം  കാറ്റിനൊപ്പം പായുന്ന ഒരു  മന്ദഗന്ധം പോലെ, അവർ വീണ്ടും പരസ്പരം മണക്കുന്നുണ്ട് അറിയാതെയെങ്കിലും,  അറിഞ്ഞറിഞ്ഞുനിത്യം.. പഴയ പ്രണയിനികൾ  ആകാശഗംഗയിലെ നക്ഷത്രങ്ങളാണ്.. അകലങ്ങളിലെ  പ്രകാശരശ്മികൾ കൂട്ടിമുട്ടുന്നേയില്ല.. ധ്രുവങ്ങളിലെ  മഞ്ഞുമലകൾ പോലെ, അവരലിഞ്ഞ്  ഒരുപുഴയാകുന്നില്ല.. വീണ്ടും മൗനാക്ഷരങ്ങളാൽ എഴുതി നിറയ്ക്കുന്നൊരു  കവിതയാണ്  അവരുടെ വ...

കൃഷ്ണപക്ഷം 17

Image
സർഗ്ഗം 17 ജരാസന്ധവധം ജരാസന്ധന്റെ ഉദ്ഭവം `````````````````````````````````` മഗധരാജാവായിരുന്ന ബ്രഹദ്രഥൻ. അവന്റെ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു, പക്ഷേ അവർ പകുതി ശരീരങ്ങളായി മാത്രമാണ് ജനിച്ചത് ഇത് രാജാവിന് തീരാദുഃഖമായി. അപ്പോൾ ജരാ എന്ന രാക്ഷസസ്ത്രീ ആ കുഞ്ഞുങ്ങളെ കണ്ടു, അവൾ ആ രണ്ടു ഭാഗങ്ങളും ചേർത്തു അതോടെ അവയ്ക്ക് ജീവൻ തെളിഞ്ഞ് ശക്തനായ ഒരു കുഞ്ഞ് ജനിച്ചു: ജര ചേർത്തവൻ/സന്ധിപ്പിച്ചതിനാൽ അവന് ജരാസന്ധൻ എന്ന് നാമം ചെയ്തു. ജരാസന്ധന്റെ അധർമ്മം വളർന്നുവന്നു, അവൻ മഗധാധിപനായപ്പോൾ അസുരവീര്യത്തോടെ ലോകത്തെ കീഴടക്കി. രാജാക്കന്മാരെ പിടിച്ചടക്കി ഗിരിവ്രജയിൽ (ഇന്നത്തെ രാജഗിരി) തടവിലാക്കി. അവൻ കൃഷ്ണനോടും യാദവന്മാരോടും വിപുലമായ വൈരം പുലർത്തി. 17 പ്രാവശ്യം യാദവരാഷ്ട്രത്തിൽ ആക്രമണം നടത്തി, എന്നാൽ കൃഷ്ണൻ അവനെ ഓരോ പ്രാവശ്യവും ചെറുത്തു. ഇക്കാലത്ത് യുധിഷ്ഠിരന് രാജസൂയയാഗം നടത്താൻ എല്ലാ രാജാക്കളെയും കീഴ്പ്പെടുത്തേണ്ടിവന്നു. പക്ഷേ ജരാസന്ധൻ ശക്തിയും അഭിമാനവും കൊണ്ട് അതു തടഞ്ഞു.. അപ്പോൾ കൃഷ്ണൻ നിർദ്ദേശിച്ചു: “അവനെ നേരിടേണ്ടത് ഭീമനാണ്. അവനെ ക്ഷണിച്ച് മല്ലയുദ്ധത്തിലൂടെ സംഹരിക്കാം.” കൃഷ്ണൻ, ഭീമൻ, അർജുനൻ എന്നിവർ ബ്ര...

light song

Image
അനുരാഗം വിടരുമ്പോൾ മഴവില്ലുപൂക്കുന്ന  കണ്ണുകളനുരാഗ കവിതകളെഴുതുന്നു നിന്നിൽ... പ്രിയസഖീയീമുഖം  നോക്കിയിരിക്കുകിൽ ഒരുവരിയക്ഷരപിഴവുകളാകാതെ അറിയാതെയൊരു കാവ്യമെഴുതുന്നു ഞാൻ... ......മഴവില്ലുപൂക്കുന്ന.... നറുവിരൽതുമ്പിനാൽ  നീയൊരുപീലിതൻ ചിറകിലെ തൂമഞ്ഞുതുള്ളിയാലേ, അകതാരിലെഴുതിയ പ്രണയാക്ഷരങ്ങളിൽ നവനീതവർണ്ണം ചമച്ചുഞാനും... .......മഴവില്ലുപൂക്കുന്ന....... അടരുവാനുഴറിനിൻ ചെഞ്ചുണ്ടിലെപ്പൊഴും വിടരുന്ന ചെമ്പനീർ നറുദളങ്ങൾ ചെറുശലഭക്കുളിരായെന്നുമോമനേ നുകരുവാനായെങ്കിലെന്നുഞാനും...  പൊഴിയാതെ പൊലിയുവാനിന്നുഞാനും ......മഴവില്ലുപൂക്കുന്ന.......

കൃഷ്ണപക്ഷം-16

Image
സർഗ്ഗം 16 ശിശുപാലവധം ചേദിരാജാവിന്റെ പുത്രനായാണ് ശിശുപാലൻ ജനിച്ചത്..ജനിച്ചപ്പോഴുതന്നെ അവന്‌ മൂന്നു കണ്ണുകൾ,നാല് കൈകൾ കാണപ്പെട്ടു.. ഇതൊരു ദുശ്ശകുനമെന്നോർത്ത്  മാതാപിതാക്കൾ ദുഖിച്ചു.  അപ്പോഴേക്കും ഒരു ആകാശവാണി മുഴങ്ങി... “ഈ ശിശുവിനെ കൊല്ലുന്നത് അവന്റെ ശത്രുവായ കൃഷ്ണനായിരിക്കും എങ്കിലും അവന്റെ അമ്മയുടെ പ്രാർത്ഥനകൊണ്ട്, അവന്റെ നൂറു തെറ്റുകൾ വരെ ക്ഷമിക്കും.” എന്നാൽ കൃഷ്ണൻ ആ കുഞ്ഞിനെ കാണാൻ എത്തിയപ്പോൾ ശിശുപാലന്റെ അധികാവയവങ്ങൾ ഇല്ലാതായി. എങ്കിലും അവൻ ബാല്യം മുതൽ കൃഷ്ണനെ വൈരിയായി കണ്ടു. കാലം കഴിഞ്ഞപ്പോൾ, യുധിഷ്ഠിരൻ രാജസൂയയാഗം നടത്തി. സകലരാജാക്കന്മാരും പങ്കെടുത്തു ആ ചടങ്ങിൽ ആരെയാണ് അഗ്രപൂജയ്ക്കായി തിരയേണ്ടത് എന്ന് വലിയ ആലോചന നടന്നു. ഭീഷ്മനും മറ്റുവിധവാന്മാരും പറഞ്ഞു: “കൃഷ്ണനാണ് ലോകനാഥൻ, അഗ്രപൂജ അവനോടു മാത്രം യോജിക്കുന്നു.” അങ്ങനെ അവർ കൃഷ്ണനെ പൂജിക്കാൻ തുടങ്ങുമ്പോൾ ശിശുപാലൻ വിയോജിപ്പ് തുടർന്നു.. “ഈ കൃഷ്ണൻ ഒരു ഇടയൻ മാത്രം! ഗോപാലകന്മാരോടൊപ്പം നടന്നവൻ! ചേലകട്ടവൻ,  ഇവനെ രാജാക്കന്മാരുടെ നടുവിലിരുത്തി എങ്ങിനെ അഗ്രപൂജ കൊടുക്കാം?” അവൻ കൃഷ്ണനെ നിന്ദിച്ചും, അധിക്ഷേപിച്ചും അഹങ്കാരത്തോടെ ശബ്ദം...

കൃഷ്ണപക്ഷം 15

Image
സർഗ്ഗം 15 സുധാമ ബാല്യകാല സന്തനായ സുധാമയും ദിവ്യപുരുഷനായ കൃഷ്ണനും സന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസകാലത്ത് സഹപാഠികളായിരുന്നു. പാവപ്പെട്ട ബ്രാഹ്മണപുത്രനായ സുധാമ ദയയും വിനയവും നിറഞ്ഞവനായിരുന്നതിനാൽ കൃഷ്ണൻ അവനെ ഹൃദയംകൊണ്ട് സ്നേഹിച്ചു. കാലം കഴിഞ്ഞപ്പോൾ ധനസമ്പത്തില്ലാതെ, സുധാമയുടെ കുടുംബം ക്ഷാമത്താൽ ബുദ്ധിമുട്ടി. അയാളുടെ ഭാര്യ ഒരുനാൾ കണ്ണുനിറഞ്ഞ് പറഞ്ഞു: “കൃഷ്ണൻ ഇപ്പോൾ ദ്വാരകാധിപതിയല്ലേ. പ്രിയപതീനീ അവനെ കാണുക. നീ പറഞ്ഞ സൗഹൃദം സതൂയമെങ്കിൽ അവൻ നമുക്കൊരു സഹായം ചെയ്യും.” സുധാമയുടെ ഹൃദയം വിറച്ചു: “എന്റെ പ്രിയസുഹൃത്തിനോട് ധനം ചോദിക്കാൻ എനിക്ക് കഴിയുമോ?” എങ്കിലും ഭാര്യയുടെ അഭ്യർത്ഥന കേട്ട് അവൻ യാത്രയായി. കൊണ്ടുപോകാൻ ഒന്നുമില്ലാത്തതിനാൽ ഭാര്യ അവൽ/അരിപ്പൊടിയുടെ ചെറിയൊരു പൊതി നൽകി: “ഇത് എങ്കിലും സുഹൃത്തിന് സമ്മാനമാക്കുക.”സുധാമ ആ പൊതി കരുതിക്കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകയിൽ എത്തിയ സുധാമയെ കണ്ടപ്പോൾ കൃഷ്ണൻ സിംഹാസനം വിട്ട് എഴുന്നേറ്റു, സുഹൃത്ത് തന്റെ കരങ്ങളിൽ ചേർത്തു. അവന്റെ കാലുകൾ കഴുകി, തനിക്കൊപ്പമിരുത്തി. കൃഷ്ണചരിതത്തിൽ സദാ പുഞ്ചിരിക്കുന്ന കൃഷ്ണൻ ഒരിക്കൽ മാത്രമാണ് കണ്ണുനനച്ചത്.. അതു തന്റെ ബാ...

കൃഷ്ണപക്ഷം 14

Image
കൃഷ്ണപക്ഷം സർഗ്ഗം 14 നരകാസുരവധം നരകാസുരന്റെ ഉദ്ഭവം ഭൂദേവിയും വരാഹമൂർത്തിയും ജനിപ്പിച്ച പുത്രനായിരുന്നു നരകാസുരൻ. ജനനം ദിവ്യമായിരുന്നുവെങ്കിലും, അസുരസംസ്കാരവും അഹങ്കാരവും ചേർന്നു അവനെ ദുഷ്ടനാക്കി. അവൻ പ്രാഗ്‌ജ്യോതിഷ്പുരം (ഇന്നത്തെ അസം പ്രദേശം) തലസ്ഥാനമാക്കി അസുരസേനകളാൽ ലോകം വിറപ്പിച്ചു. ദേവതകളുടെ ഭണ്ഡാരങ്ങൾ കൊള്ളയടിച്ചു, 16,100 രാജകുമാരികളെ തടവിലാക്കിയെന്നും, ധർമ്മത്തെ അപമാനിച്ചുവെന്നും പുരാണങ്ങളിൽ വിവരിക്കുന്നു...സ്വർഗ്ഗത്തിൽ പോലും ദേവന്മാർ അവന്റെ ഭീകരതയിൽ വിറച്ചു. #സത്യഭാമയുടെ_പങ്ക് നരകാസുരൻ അയോദ്ധ്യയിൽ നിന്നും ഐരാവതം മുതൽ അദിതി ദേവിയുടെ കുണ്ഡലങ്ങൾ പോലും അപഹരിച്ചു. അങ്ങിനെ അദിതി ദേവിയെ അപമാനിച്ചു. അപ്പോൾ ഭൂദേവി വിഷ്ണുവിനോട് പ്രാർത്ഥിച്ചു: “എന്റെ പുത്രൻ തന്നെ ലോകത്തിനൊരു ഭാരമായി. നിന്റെ അവതാരംകൊണ്ടേ ഇവന്റെ അധർമ്മം ഇല്ലാതാക്കാം.” ഒടുവിൽ സത്യഭാമ (ഭൂദേവിയുടെ അവതാരം) കൃഷ്ണനോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തു. #പ്രാഗ്‌ജ്യോതിഷ്പുരയുദ്ധം കൃഷ്ണൻ ഗരുഡവാഹനത്തിൽ കയറി സത്യഭാമയോടൊപ്പം പ്രാഗ്‌ജ്യോതിഷ്പുരത്തിലേക്കു നീങ്ങി അവിടെ മുരാസുരൻ (നരകാസുരന്റെ പ്രധാനസേനാനായകൻ) കൃഷ്ണന്റെ ഗദാഘാതത്തിൽ വീണു. നരകാസുരൻ തന...

പുഴയാഴങ്ങൾ

Image
അളവുകോൽ തൊടാത്ത അഗാധതയുടെ കഥപോലെ, പുഴ ജനിക്കുന്നു — പർവ്വതത്തിന്റെ മുലകളിൽ നിന്ന് കുടിച്ചുലഞ്ഞ മഴത്തുള്ളികളാൽ. ആ ജന്മം അളക്കാനാവില്ല, കാരണം അത് ഒരു തുടക്കം മാത്രമല്ല, കാലത്തിന്റെ അഗ്നിപരീക്ഷയിൽ തിരിഞ്ഞൊഴുകുന്ന നിത്യതയുടെ ഒഴുക്ക് തന്നെയാണ്. പുഴ ഒഴുകുന്നു, കരകളെ തഴുകി, കാടിന്റെ രഹസ്യങ്ങൾ കണ്ട് മലയുടെ മടികളിലൂടെ, ഗ്രാമത്തിന്റെ പാട്ടുകൾ  ചേർത്തുകൊണ്ട്, മനുഷ്യന്റെ കണ്ണുനീരും സ്വപ്നവും സമുദ്രത്തോട്  മറക്കാതെ പങ്കിടാൻ.. അതിന്റെ ആഴം കണ്ണുകൊണ്ടോ കല്ലുകൊണ്ടോ  അളക്കാനാവില്ല, ആഴം മനസ്സിലാക്കുന്നത് മറഞ്ഞുനിൽക്കുന്ന വേദനകളെയും വാഞ്ഛകളെയും സ്വീകരിച്ച ഹൃദയം മാത്രമാണ്. പുഴയെപ്പോലെ മനുഷ്യനും, ഒരു മുഖം മാത്രമല്ല, അകങ്ങളിൽ നിറഞ്ഞ അഗാധമായ യാത്രയാണ്. നമ്മുടെ ജന്മവും, നമ്മുടെ ഒഴുക്കും, നമ്മുടെ തീരവും — ആർക്കും മുഴുവൻ അറിയാനാവില്ല. പുഴയുടെ ആഴം പുഴയ്ക്ക് മാത്രം അറിയാം, മനുഷ്യന്റെ ആഴം ദൈവത്തിനും അവന്റെ ആത്മാവിനും മാത്രം. 🌊 S

കൃഷ്ണപക്ഷം 13

Image
സർഗ്ഗം 13 പാരിജാതപുഷ്പാഹരണം സ്വർഗ്ഗത്തിലെ നന്ദനവനം ദേവതകൾക്കും അപ്സരസ്സുകൾക്കും പ്രിയമായിരുന്നു. അവിടെയായിരുന്നു പാരിജാതവൃക്ഷം — അദ്വിതീയസൗരഭ്യമുള്ള പൂക്കൾ വിരിയുന്ന ദിവ്യവൃക്ഷം. പൂക്കളിലെ മണവും, സുന്ദര്യവും, അമൃതഗന്ധവും ദേവന്മാർക്കുപോലും അപൂർവ്വമായിരുന്നു. ഒരു ദിവസം നാരദമഹർഷി ദ്വാരകയിലെത്തി. അദ്ദേഹം സത്യഭാമയെ കണ്ടു പറഞ്ഞു: “ദേവലോകത്തിൽ പാരിജാതവൃക്ഷം വിരിഞ്ഞിരിക്കുന്നു. ആ പൂക്കളുടെ സൗരഭ്യം ലോകത്തെ മുഴുവനും ആകർഷിക്കുന്നു.” സത്യഭാമയുടെ ഹൃദയത്തിൽ ആ വൃക്ഷത്തെ സ്വന്തമാക്കാനുള്ള ആഗ്രഹമുണ്ടായി അവൾ കൃഷ്ണനോട് അപേക്ഷിച്ചു: “സ്വാമി! പാരിജാതം സ്വർഗ്ഗത്തിൽ മാത്രം എന്തിനാണ് നില്ക്കേണ്ടത്? ദ്വാരകയിൽ, എന്റെ മന്ദിരത്തിൻ മുന്നിൽ അത് നട്ടുപിടിപ്പിക്കണമേ.” അതുകേട്ട പത്നീപ്രിയനായ കൃഷ്ണൻ, സത്യഭാമയോടൊപ്പം, ഗരുഡവാഹനത്തിൽ സ്വർഗ്ഗത്തിലേക്ക് പറന്നു. ഇന്ദ്രന്റെ നന്ദനവനത്തിലെത്തി, പാരിജാതവൃക്ഷം കണ്ടു. സത്യഭാമയുടെ മുഖം സന്തോഷത്തിൽ വിരിഞ്ഞു. കൃഷ്ണൻ ആ വൃക്ഷം വേരോടെ പറിച്ചെടുത്തു ഗരുഡന്റെ പുറത്ത് സ്ഥാപിച്ചു. പക്ഷേ ഇന്ദ്രൻ അതിൽ പ്രകോപിതനായി. “സ്വർഗ്ഗത്തിന്റേതായ വൃക്ഷം മനുഷ്യലോകത്തിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കാനാവില...

കൃഷ്ണപക്ഷം 12

Image
സർഗ്ഗം 12 രുക്മിണി_സത്യഭാമ_ജാംബവതി രുക്മിണി വിവാഹം വിദർഭരാജാവ് ഭീഷ്മകന്റെ പുത്രി ആയിരുന്നു രുക്മിണി. അവൾ ബാല്യം മുതൽ കൃഷ്ണനെ തന്നെയാണ് ഭർത്താവായി ആഗ്രഹിച്ചത്. പക്ഷേ സഹോദരൻ രുക്മി, കൃഷ്ണനെ വെറുത്ത് അവളെ ശിശുപാലനോടു വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു വിവാഹദിനത്തിൽ, രുക്മിണി ദേവിയോട് പ്രാർത്ഥിച്ചു: “എന്നുടെ കാന്തനായി കൃഷ്ണൻ വരണംഎന്ന്.” കൃഷ്ണൻ തന്റെ രഥത്തിൽ എത്തി, ക്ഷേത്രത്തിൽ നിന്ന് പുറത്തു വരുന്ന രുക്മിണിയെ സ്വയംവര രീതിയിൽ അപഹരിച്ചു. ശിശുപാലനും മറ്റു രാജാക്കളും ആക്രമിച്ചെങ്കിലും കൃഷ്ണൻ അവരെ ജയിച്ചു. പിന്നീട് ദ്വാരകയിൽ വിവാഹം നടന്നു. രുക്മിണി — കൃഷ്ണന്റെ മുഖ്യപത്നിയായി, രുഗ്മിണി ലക്ഷ്മിദേവിയുടെ അവതാരം എന്നും കരുതപ്പെടുന്നു. #സത്യഭാമവിവാഹം സത്യഭാമ യാദവവംശത്തിലെ സത്രജിത്തിന്റെ മകൾ. സത്രജിത്തിന് സൂര്യദേവൻ തന്നിരുന്ന സ്യാമന്തകമണി (അമൂല്യ രത്നം) കാരണം പല കലഹങ്ങളും സംഭവിച്ചു. അത് സംബന്ധിച്ച് ഉണ്ടായ തെറ്റിദ്ധാരണകൾ നീക്കി, കൃഷ്ണൻ തന്റെ വീര്യം തെളിയിച്ചു. പിന്നീട് സത്രജിത്ത് തന്റെ മകൾ സത്യഭാമയെ കൃഷ്ണനു നൽകി. സത്യഭാമയെ ഭൂമിദേവിയുടെ അവതാരം എന്ന് പറയുന്നു. അവൾക്ക് ധൈര്യവും സ്നേഹാഭിമാനവും നിറഞ്ഞ സ്വഭാവമ...

സർവം ഖല്വിദം ബ്രഹ്മ

Image
 ഉച്ചാരണത്തിൽ അനാഹതനാദം¹ മുഴങ്ങുന്നു; തടിയുടെ ജഡതയിൽ പ്രഥമപ്രാണൻ സഞ്ചരിക്കുന്നു. ശില്പിയുടെ കുഞ്ഞ് ശയനത്തിന് ആ ശബ്ദം ഓംകാരത്തിന്റെ താരാട്ടായി സ്വീകരിക്കുന്നു; അവൻ ഉറങ്ങുക മാത്രമല്ല, പ്രപഞ്ചത്തിന്റെ ആദിമൗനം അവന്റെ നിദ്രയിൽ വീണ്ടും വിരിയുന്നു. ശില്പിയുടെ കരങ്ങളാൽ മൃതിയായ തടിയിലൊരു കൃഷ്ണസ്വരൂപം; ശിശുവിന്റെ മുഖരൂപത്തിൽ അനന്തത്തിന്റെ മുഖമുദ്ര. കുഞ്ഞ്‌ കാലത്തിന്റെ വിത്ത്‌, വിഗ്രഹം നിത്യത്തിന്റെ സാക്ഷ്യം; ശില്പി സർഗ്ഗത്തിന്റെ ഇടനാഴി, ഉളി ബ്രഹ്മന്റെ മന്ത്രധ്വനി. എല്ലാം ഒന്നിൽ ലയിക്കുന്നു— ശബ്ദം രൂപമായി, രൂപം പ്രാണമായി, പ്രാണം ദിവ്യതയായി. അവിടെ മനുഷ്യനും ദൈവവും ശിലയും ശിശുവും ഒന്നെന്ന സത്യം വിളിച്ചോതുന്നു: “സർവം ഖല്വിദം ബ്രഹ്മ”² Sreekumar Sree  ¹നാദം അഥവാ ശബ്ദം ഒരു ദ്രവ്യമാണെന്നും പൃഥ്വി, ജലം, തേജസ്സ്, വായു എന്നിങ്ങനെയുള്ള മറ്റു ദ്രവ്യങ്ങളുടേതുപോലെ ഇതിന്റെയും പരമാണുക്കൾ പ്രപഞ്ചത്തിൽ സർവത്ര വ്യാപിച്ചിരിപ്പുണ്ടെന്നും ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. സർവവ്യാപ്തമായ ഈ ശബ്ദാണുസമൂഹത്തെ അനാഹതനാദം എന്നു പറയുന്നു. അനാഹതനാദം ശരീരത്തിനകത്തും സ്ഥിതിചെയ്യുന്നുണ്ട്. ²"സർവം ഖൽവിദം ബ്രഹ്മ" എന്ന സംസ്കൃത...

കൃഷ്ണപക്ഷം 11

Image
കൃഷ്ണപക്ഷം സർഗ്ഗം- 11 രാധകൃഷ്ണ ബന്ധം ചരിത്രത്തിലല്ല, അത് ആത്മീയവും പ്രതീകാത്മകവുമാണ്. ഭക്തിയും പരബ്രഹ്മവും തമ്മിലുള്ള അനശ്വര സംഗമത്തിന്റെ പ്രതീകമാണ് അവരുടെ സ്നേഹം. വൃന്ദാവനത്തിലെ സൗന്ദര്യമായിരുന്നു രാധ..!! യമുനയുടെ കരയിൽ പൂക്കൾ ചിരിച്ചു, വൃക്ഷങ്ങൾ വിറച്ചു, വംശിനാദം ഒഴുകി. അതിന്റെ താളത്തിൽ ഗോവിന്ദന്റെ സാന്നിധ്യം പ്രപഞ്ചം മുഴുവൻ നിറഞ്ഞു ആ ശബ്ദം കേട്ട് ഹൃദയം വിതുമ്പിയവൾ — രാധ. സുഹൃത്തുക്കളുടെ കൂട്ടത്തിൽ നിന്നിറങ്ങി കണ്ണനെ തേടി. കണ്ണനും രാധയും ഒന്നിച്ച നിമിഷം— ആകാശം ശാന്തമായി, ചന്ദ്രൻ പ്രഭാപൂരമായി. രണ്ടു കണ്ണുകൾ പരസ്പരം കണ്ടു. രണ്ടു ഹൃദയങ്ങൾ ഒരേയൊരു നിശ്വാസമായി. ആ സ്നേഹത്തിന്റെ ആഴം സാധാരണ സ്നേഹമല്ല, ലൗകികബന്ധമല്ല. രാധ — ആത്മാവും കൃഷ്ണൻ — പരബ്രഹ്മവുമാണ്. ആത്മാവിന്റെ വാഞ്ഛ ബ്രഹ്മത്തിലേക്കുള്ള ശാശ്വതമായ ആകർഷണമായിരുന്നു അവരുടെ സ്നേഹം. വംശിനാദം കേട്ടാൽ രാധയുടെ മനസ്സിൽ ഉണരുന്നത് ദിവ്യാനന്ദം. കൃഷ്ണന്റെ കണ്ണിൽ നോക്കുമ്പോൾ അവൾ കണ്ടത് സ്വയം തന്നെയാണ്. കണ്ണൻ രാസലീലാശേഷം അപ്രത്യക്ഷനായപ്പോൾ രാധയുടെ ഹൃദയം കരഞ്ഞു. എന്നാൽ അവൾ തിരിച്ചറിഞ്ഞു: കൃഷ്ണൻ പുറത്ത് മാത്രം അല്ല, തന്റെ ഹൃദയത്തിനകത്തും നിറഞ്ഞിരിക്കുന്...

പാഠപുസ്തകത്തിലെ_പുഴ

Image
പഴയ പാഠപുസ്തകത്തിലെ പുഴ, കാലത്തിന്റെ കൈയ്യെഴുത്തിൽ ഒളിച്ചിരിക്കുന്ന ഒരു ജലരാഗം... അതെന്റെ സ്വപ്നത്തിലേക്ക് വീണ്ടും തിരിച്ചൊഴുകുന്നു. വെള്ളാരം മണൽത്തിട്ടകൾ ഒരിക്കൽ ശൂന്യമായിരുന്നില്ല; അവിടെ പതിഞ്ഞുപുതഞ്ഞ  ബാല്യത്തിന്റെ കാൽപ്പാടുകൾ കാലത്തിന്റെ തിരമാലകളിൽ മാഞ്ഞുപോയി.. അവയുടെ പ്രതിഛായ ഇന്നും  മനസ്സിന്റെ കരയിൽ പടരുന്നു. കല്ലോലിനിയുടെ ഗർഭസ്ഥലികളിൽ ഓടിക്കളിച്ച മാനത്തുകണ്ണികൾ ജീവിതത്തിന്റെ പ്രതീകങ്ങൾ: ചില ഓർമ്മകൾ പറന്നുപോയ  പക്ഷികൾ പോലെ, ചിലത് തിരികെയെത്താത്ത ഒരു കാറ്റിന്റെ വിസ്മയം. പുഴയുടെ ഒഴുക്ക് എന്നെ പഠിപ്പിച്ചിരുന്നു കാഴ്ചകളൊന്നും സ്ഥിരമല്ല; എന്നാൽ ഓരോ തിരമാലയും സ്മരണയുടെ കണ്ണാടിയായി ജീവിതത്തിന്റെ മുഖം തെളിയിക്കുന്നു. സ്വപ്നത്തിൽ മാത്രം കാണുന്ന പുഴ നഷ്ടപ്പെട്ട യാഥാർത്ഥ്യത്തിന്റെ ഒരു ദർശനം; അതിൽ ഞാൻ തിരിച്ചറിയുന്നു, ജീവിതം തന്നെയൊരു പാഠപുസ്തകം, ഓരോ ഓർമയും ഒരു ഒഴുകുന്ന അധ്യായമാണ്.. ഒന്നിനുപുറകെ ഒന്നായി തീരംതൊടാതൊഴുകുന്നവ. Sreekumar Sree 02102025