കൃഷ്ണപക്ഷം 17


സർഗ്ഗം 17
ജരാസന്ധവധം
ജരാസന്ധന്റെ ഉദ്ഭവം
``````````````````````````````````
മഗധരാജാവായിരുന്ന ബ്രഹദ്രഥൻ. അവന്റെ ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു, പക്ഷേ അവർ പകുതി ശരീരങ്ങളായി മാത്രമാണ് ജനിച്ചത് ഇത് രാജാവിന് തീരാദുഃഖമായി. അപ്പോൾ ജരാ എന്ന രാക്ഷസസ്ത്രീ ആ കുഞ്ഞുങ്ങളെ കണ്ടു,
അവൾ ആ രണ്ടു ഭാഗങ്ങളും ചേർത്തു അതോടെ അവയ്ക്ക് ജീവൻ തെളിഞ്ഞ് ശക്തനായ ഒരു കുഞ്ഞ് ജനിച്ചു: ജര ചേർത്തവൻ/സന്ധിപ്പിച്ചതിനാൽ അവന് ജരാസന്ധൻ എന്ന് നാമം ചെയ്തു.

ജരാസന്ധന്റെ അധർമ്മം വളർന്നുവന്നു, അവൻ മഗധാധിപനായപ്പോൾ അസുരവീര്യത്തോടെ ലോകത്തെ കീഴടക്കി. രാജാക്കന്മാരെ പിടിച്ചടക്കി ഗിരിവ്രജയിൽ (ഇന്നത്തെ രാജഗിരി) തടവിലാക്കി.
അവൻ കൃഷ്ണനോടും യാദവന്മാരോടും വിപുലമായ വൈരം പുലർത്തി.
17 പ്രാവശ്യം യാദവരാഷ്ട്രത്തിൽ
ആക്രമണം നടത്തി, എന്നാൽ കൃഷ്ണൻ അവനെ ഓരോ പ്രാവശ്യവും ചെറുത്തു.

ഇക്കാലത്ത് യുധിഷ്ഠിരന് രാജസൂയയാഗം നടത്താൻ എല്ലാ രാജാക്കളെയും കീഴ്പ്പെടുത്തേണ്ടിവന്നു.
പക്ഷേ ജരാസന്ധൻ ശക്തിയും അഭിമാനവും കൊണ്ട് അതു തടഞ്ഞു.. അപ്പോൾ കൃഷ്ണൻ നിർദ്ദേശിച്ചു: “അവനെ നേരിടേണ്ടത് ഭീമനാണ്. അവനെ ക്ഷണിച്ച് മല്ലയുദ്ധത്തിലൂടെ സംഹരിക്കാം.”

കൃഷ്ണൻ, ഭീമൻ, അർജുനൻ എന്നിവർ ബ്രാഹ്മണവേഷത്തിൽ ഗിരിവ്രജയിൽ എത്തി, ജരാസന്ധൻ അതിഥികളെ സ്വീകരിച്ചു. കൃഷ്ണൻ തന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തി:
“ഞങ്ങൾ നിന്നെ മല്ലയുദ്ധത്തിന് വെല്ലുവിളിക്കുന്നു.”

എന്നാൽ ജരാസന്ധൻ ഭീമനെയാണ് തിരഞ്ഞെടുത്തത്. മല്ലയുദ്ധം ആരംഭിച്ചു. പതിനാലു ദിവസം വരെ ഭീമനും ജരാസന്ധനും ഭൂമി നടുങ്ങുംവിധം പോരാടി. ഭീമൻ ജരാസന്ധനെ രണ്ടായി കീറിയിട്ടും ജരാസന്ധൻ വീണ്ടും രണ്ടുഭാഗം ഒന്നിച്ച് പുനർജനിച്ചു. അവസാനം കൃഷ്ണൻ ഭൂമിയിൽ ഒരു ഇല കീറി രണ്ട് ഭാഗമാക്കി അവയെ ഒന്നിനുമേൽ ഒന്നായി കുറുകെ എറിഞ്ഞു 
(ജരാസന്ധന്റെ ദൗർബല്യം സൂചിപ്പിച്ചു) ഭീമൻ അതു മനസ്സിലാക്കി. ജരാസന്ധനെ രണ്ടായി കീറി, ഭാഗങ്ങളെ വിപരീതദിശയിൽ എറിഞ്ഞു.
ഇങ്ങനെ അധർമ്മശക്തി അവസാനിച്ചു. തുടർന്ന് തടവിലാക്കിയിരുന്ന 86 രാജാക്കന്മാരെ മോചിപ്പിച്ചു. യുധിഷ്ഠിരന്റെ രാജസൂയയാഗത്തിനുള്ള വഴിതുറന്നു.

ഇവിടെ ഭീമന്റെ ശക്തിയും കൃഷ്ണന്റെ തന്ത്രബുദ്ധിയും
ചേർന്നാണ് വിജയമുണ്ടായത്.
----------------------------
ജരാസന്ധന്റെ ജനനം തന്നെ ദ്വൈതത്തിന്റെ പ്രതീകമാണ് 
രണ്ടായി ജനിച്ച ശരീരഭാഗങ്ങൾ, ജരയുടെ കയ്യിൽ ഒന്നായി പുനർജനിക്കുന്നത്. അവൻ ഒരാളല്ല, അസുരവീര്യവും മനുഷ്യശരീരവും ചേർന്ന അസമതുല്യസംഘർഷത്തിന്റെ പ്രതീകമാണ്.

അവന്റെ ജീവിതം അഹങ്കാരത്തിന്റെ രൂപമാണ് 
താൻ തന്നെ ലോകത്തിന്റെ അധിപൻ എന്ന് കരുതുന്ന
അസുരപ്രവൃത്തികളുടെ സമാഹാരം. തൻ്റെ ശക്തിയാൽ ലോകത്തെ കീഴടക്കാൻ ശ്രമിക്കുന്ന ജരാസന്ധൻ ആത്മാവിനകത്തെ ‘അധർമ്മ’ത്തിന്റെ രൂപമായി നിൽക്കുന്നു. അവസാനമായി,
ജരാസന്ധവധം നമ്മോട് ചോദിക്കുന്നത്:

 “നിന്റെ ഉള്ളിലെ ജരാസന്ധനെ നീ തോൽപ്പിച്ചിട്ടുണ്ടോ?”
അതാണ് ഈ കഥയുടെ അനന്തമായ ദാർശനിക പ്രതിധ്വനി..
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം