കൃഷ്ണപക്ഷം 14

കൃഷ്ണപക്ഷം
സർഗ്ഗം 14
നരകാസുരവധം
നരകാസുരന്റെ ഉദ്ഭവം
ഭൂദേവിയും വരാഹമൂർത്തിയും ജനിപ്പിച്ച പുത്രനായിരുന്നു നരകാസുരൻ.
ജനനം ദിവ്യമായിരുന്നുവെങ്കിലും,
അസുരസംസ്കാരവും അഹങ്കാരവും ചേർന്നു
അവനെ ദുഷ്ടനാക്കി.
അവൻ പ്രാഗ്‌ജ്യോതിഷ്പുരം (ഇന്നത്തെ അസം പ്രദേശം) തലസ്ഥാനമാക്കി
അസുരസേനകളാൽ ലോകം വിറപ്പിച്ചു. ദേവതകളുടെ ഭണ്ഡാരങ്ങൾ കൊള്ളയടിച്ചു,
16,100 രാജകുമാരികളെ തടവിലാക്കിയെന്നും,
ധർമ്മത്തെ അപമാനിച്ചുവെന്നും പുരാണങ്ങളിൽ വിവരിക്കുന്നു...സ്വർഗ്ഗത്തിൽ പോലും ദേവന്മാർ അവന്റെ ഭീകരതയിൽ വിറച്ചു.

#സത്യഭാമയുടെ_പങ്ക്
നരകാസുരൻ അയോദ്ധ്യയിൽ നിന്നും ഐരാവതം മുതൽ
അദിതി ദേവിയുടെ കുണ്ഡലങ്ങൾ പോലും അപഹരിച്ചു. അങ്ങിനെ അദിതി ദേവിയെ അപമാനിച്ചു.
അപ്പോൾ ഭൂദേവി വിഷ്ണുവിനോട് പ്രാർത്ഥിച്ചു:
“എന്റെ പുത്രൻ തന്നെ ലോകത്തിനൊരു ഭാരമായി.
നിന്റെ അവതാരംകൊണ്ടേ
ഇവന്റെ അധർമ്മം ഇല്ലാതാക്കാം.”

ഒടുവിൽ സത്യഭാമ (ഭൂദേവിയുടെ അവതാരം)
കൃഷ്ണനോടൊപ്പം യുദ്ധത്തിൽ പങ്കെടുത്തു.

#പ്രാഗ്‌ജ്യോതിഷ്പുരയുദ്ധം
കൃഷ്ണൻ ഗരുഡവാഹനത്തിൽ കയറി
സത്യഭാമയോടൊപ്പം പ്രാഗ്‌ജ്യോതിഷ്പുരത്തിലേക്കു നീങ്ങി അവിടെ മുരാസുരൻ (നരകാസുരന്റെ പ്രധാനസേനാനായകൻ) കൃഷ്ണന്റെ ഗദാഘാതത്തിൽ വീണു.
നരകാസുരൻ
തന്റെ ആയിരക്കണക്കിനു അസുരസേനകളുമായി
കൃഷ്ണനെ നേരിടുകയും തുടർന്ന് അതിഭീകരമായ യുദ്ധം ആരംഭിക്കുകയുമുണ്ടായി...
അവസാനം കൃഷ്ണൻ ചക്രായുധം പ്രയോഗിച്ചു.
അതുകൊണ്ട നരകാസുരൻ വീണു. ശരീരത്തിൽ നിന്നു ജീവൻ പറന്നനേരം അയാൾ കൃഷ്ണന്റെ ദിവ്യരൂപം ദർശിച്ചു.
അവൻ കൈകൂപ്പി പറഞ്ഞു:
“പ്രഭോ, നിന്റെ കൃപകൊണ്ടാണ് എന്റെ മോക്ഷം. ഞാൻ ഭൂമിക്ക് ഭാരമായിരുന്നെങ്കിലും, ഇനി ധർമ്മം വിളങ്ങട്ടെ.”

തടവിലാക്കിയിരുന്ന 16,100 രാജകുമാരികൾ കൃഷ്ണന്റെ ശരണം പ്രാപിച്ചു. അവരെ കൃഷ്ണൻ വിവാഹം ചെയ്തതായും പുരാണങ്ങളിലുണ്ട്..
അവർക്ക് കൃഷ്ണൻ മാനവും സ്നേഹവും നൽകി.

അദിതി ദേവിയുടെ കുന്ദലങ്ങൾ മടക്കി നൽകി.
ഭൂദേവി സന്തോഷത്തോടെ അനുഗ്രഹിച്ചു:
“ലോകം വീണ്ടും ഭാരവിമുക്തമായി.”

നരകാസുരൻ — അധികാരലോലതയും അധർമ്മവും ചേർന്നഹൃദയത്തിലെ ഇരുട്ടായിരുന്നു.

സത്യഭാമ — ഭൂമാതാവിന്റെ ശക്തി,
അധർമ്മത്തെ ഇല്ലാതാക്കുന്ന ശക്തിസ്വരൂപവും 

കൃഷ്ണൻ — ഇവിടെ ധർമ്മത്തിന്റെ ദിവ്യവീര്യവുമായി അനുവർത്തിച്ചു.

നരകാസുരൻ വീഴുമ്പോൾ പോലും കൃഷ്ണനെ ദർശിച്ചു, മോക്ഷം പ്രാപിച്ചു.
അധർമ്മത്തിനും ഒരുപാടു നല്ല ജന്മങ്ങളുടെ സാധ്യതയുണ്ടെന്നാണ് ഇവിടെ മനസ്സിലാവുന്നത്.
അവസാനത്തിൽ ദിവ്യബോധ്യവുമായി മനസ്സ് ഒന്നിച്ചാൽ മോക്ഷത്തിലേക്ക് എത്താം. ഇവിടെ നീതി: മരണത്തിലും ധർമ്മബോധം ഉണ്ടായാൽ ജീവിതം പരാജിതമല്ല.ജീവിതത്തിലെ അധർമ്മം, അഹങ്കാരം, അധികാരലോലത എന്നിവയെ ഇല്ലാതാക്കുന്നതിന് ഭൂമിയുടെ ശക്തിയും (സ്ത്രീത്വത്തിന്റെ കരുത്തും), ധർമ്മത്തിന്റെ ദിവ്യശക്തിയും ഒന്നിച്ചുചേരുമ്പോഴാണ് ലോകം ഭാരവിമുക്തമാകുന്നത്.
🙏🙏🙏🙏🙏🙏🙏🙏🙏🙏
Sreekumar Sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം