light song
അനുരാഗം വിടരുമ്പോൾ
മഴവില്ലുപൂക്കുന്ന
കണ്ണുകളനുരാഗ
കവിതകളെഴുതുന്നു നിന്നിൽ...
പ്രിയസഖീയീമുഖം
നോക്കിയിരിക്കുകിൽ
ഒരുവരിയക്ഷരപിഴവുകളാകാതെ
അറിയാതെയൊരു കാവ്യമെഴുതുന്നു ഞാൻ...
......മഴവില്ലുപൂക്കുന്ന....
നറുവിരൽതുമ്പിനാൽ
നീയൊരുപീലിതൻ
ചിറകിലെ തൂമഞ്ഞുതുള്ളിയാലേ,
അകതാരിലെഴുതിയ
പ്രണയാക്ഷരങ്ങളിൽ
നവനീതവർണ്ണം ചമച്ചുഞാനും...
.......മഴവില്ലുപൂക്കുന്ന.......
അടരുവാനുഴറിനിൻ
ചെഞ്ചുണ്ടിലെപ്പൊഴും
വിടരുന്ന ചെമ്പനീർ നറുദളങ്ങൾ
ചെറുശലഭക്കുളിരായെന്നുമോമനേ
നുകരുവാനായെങ്കിലെന്നുഞാനും...
പൊഴിയാതെ പൊലിയുവാനിന്നുഞാനും
......മഴവില്ലുപൂക്കുന്ന.......
Comments