കാരയ്ക്കാമണ്ഡപം സദാശിവനും കുടുംബകോടതിയും
സദാശിവൻ, കേവലം സദാശിവനല്ല... "നോവലിസ്റ്റ് കാരയ്ക്കാമണ്ഡപം സദാശിവനാണ്"... കേരളത്തിലെ മുഖ്യധാരാ ആനുകാലികങ്ങൾക്കുവേണ്ടിയും തൊട്ടയൽ സംസ്ഥാനമായ തമിഴ്നാടിനുവേണ്ടിയുമൊക്കെ അദ്ദേഹം എഴുതിക്കൂട്ടിയ നോവലിന്റെ എണ്ണത്തിന് കൈയും കണക്കുമില്ല... ഒരേസമയം മലയാളത്തിലും തമിഴിലും ഒന്നിലധികം നോവലുകൾവരെ എഴുതുന്ന കാരയ്ക്കാമണ്ഡപം സദാശിവനെപ്പോലെ മറ്റൊരു നോവലിസ്റ്റ് ഇരു സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും വായനക്കാരന്റെ ഭാഗ്യംകൊണ്ടാണോ മൂരാച്ചി മാധ്യമവ്യാപാരികളുടെ പിന്തിരിപ്പൻ നയംകൊണ്ടോ ആകണം അയച്ചുകൊടുത്ത ഒരു നോവൽ പോലും മുഖ്യധാര എന്നല്ല ഒരു മഞ്ഞപ്പത്രത്തിൽപോലും പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് ഒരു വിരോധാഭാസം തന്നെയാണ്. ആദ്യമൊക്കെ 50-60 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് കട്ടിക്കവറുകളിൽ കൃതികൾ അയച്ചുകൊടുക്കുമായിരുന്നത് പോസ്റ്റ്മാന്റെ മൂരാച്ചിസ്വഭാവം കാരണം പത്രമാപ്പീസുകളിൽ എത്തിയില്ലെന്ന് തോന്നിയതിനാലാണ് സിറ്റിബസ് പിടിച്ച് അതിരാവിലെ തന്നെ "കാരയ്ക്കാമണ്ഡപം സദാശിവൻ" പത്രമാഫീസുകൾ കയറിയിറങ്ങിയത്. പവപ്രാവശ്യം കയറിയിറങ്ങി കാരയ്ക്കാമണ്ഡപം സദാശിവന്റെ രചനൾ വെളിച്ചം കണ്ടില്