Republic Day
#റിപ്പബ്ളിക്ദിനം
ഗോതമ്പുകുലകളെ
ചവിട്ടിമെതിച്ച്,
കടുകുപാടങ്ങളെ
ചുട്ടെരിച്ച്
മുളകുപാടങ്ങളുടെ
എരിവുണക്കി
കൃഷിനിലങ്ങളുടെ
നീരൂറ്റി.....
വീണ്ടുമൊരു
റിപ്പബ്ളിക്ക് ദിനം...
ജയ് ജവാനെന്ന
മുദ്രാവാക്യത്തിനൊപ്പം
പണ്ടേ
ജയ് കിസാനെന്നുകൂടി
ചേർത്തുവച്ചതിന്റെ
പൊരുൾ മറന്നാഘോഷം...
ജവാനെന്റെ
രക്ഷകനെങ്കിൽ
കിസ്സാനെന്റെഅക്ഷയപാത്രം
ശ്രീ
Comments