പഥികവ്യഥ

#പഥികവ്യഥയുടെ_പരിഭവങ്ങൾ
°°°°°°°°°°°°°°°°°°°°°°°°°
നിള, നിശ്ചലമായൊരു
ലിഖിതം പോലെ 
ഒഴുക്കുനിർത്തിയിരുന്നു..
കുഞ്ഞോളങ്ങളിൽ
തൊങ്ങൽതുന്നിയ 
പുള്ളിവാലൻ
മാനത്തുകണ്ണികളും...!

മണൽത്തരികളിൽ
പെരുവിരലെഴുതിയകാവ്യം
മായ്ക്കാൻ കൂട്ടാക്കാതെ
കുഞ്ഞോളങ്ങളകന്നൊഴുകി..

നെടുനിശ്വാസങ്ങളെ
ആവാഹിച്ചുപറന്നകാറ്റ്,
നിന്റെ ജാലകവിരിക്കപ്പുറം
പതുങ്ങി നിന്നത് നീയറിഞ്ഞോ..

പുതുമഞ്ഞിൻ കണങ്ങളെ
പുല്കി മടങ്ങിയ കാറ്റ്
പനിമതിയോടായി
പതിയെ മൊഴിയുന്നുണ്ട്
പഥികവ്യഥകളുടെ
പരിഭവങ്ങൾ...
         #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്