ഡോക്ടർ ഉൽപതിഷ്ണു
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOYM5VfFmNwPpzOjt-PTPjw20WLaAnDd5Sg-uzxqs24i3ZtFojHXS_DKmwOXBUdECB4QNjYvmmD3vx736kgg_aNs3J8Kn2UMSRF5HmNcBXwShjLrRxmR5JluGF5B9RiuNHP5fJo2pfrhQA/s1600/1603709378728.jpg)
Dr. ഉൽപതിഷ്ണു "രോഗിയറിയാതെ വേദനയില്ലാതെ മൂലക്കുരുമാറ്റപ്പെടും" ബോർഡുവച്ച നാൾമുതൽ ഉൽപതിഷ്ണുഡോക്ടർക്ക് തിരക്കായി... ഒടുവിൽ വേദനയറിയാതെ മരിച്ച രോഗിയുടെ ബന്ധുക്കളുടെ കേസ്സൊതുക്കി ഡോക്ടർ ബോർഡും കളവും മാറ്റി. "മദ്യപാനിയറിയാതെ മദ്യാസക്തി മാറ്റുന്നു" പുതിയ ബോർഡിലും ഡോക്ടർ നന്നായി വിലസി. ഒരുനാൾ മദ്യാസക്തി മാറിയൊരു രോഗി, തന്റെ ഭാര്യയുടെകൂടി ആസക്തിമാറ്റിയ ഡോക്ടറെ പഞ്ഞിക്കിട്ടതോടെ ബോർഡുമാറ്റി. ഇന്ന് നഗര(നരക)ത്തിലെ പ്രശസ്ത ഡോക്ടറാണ് ശ്രീ ഉൽപതിഷ്ണു..!! ബോർഡൊന്നും വച്ചിട്ടില്ലെങ്കിലും പുള്ളിക്കാരൻ പഠിച്ചതൊന്നും മറന്നില്ല "രോഗിയറിയാതെ" എന്ന തന്റെ ആപ്തവാക്യം ഇന്നും ഉൽപു കൈവിട്ടിട്ടില്ല.. ഇപ്പോൾ രോഗിയെന്നല്ല ബന്ധുക്കൾപോലുമറിയാതെ പ്രശസ്തമായ ആശുപത്രിയിലെ ഓപ്പറേഷൻ ടേബിളിൽവച്ച് രോഗിയുടെ അവയവങ്ങൾ മാറ്റുന്നു.... കൈപുണ്യം. #ശ്രീ..