Posts

Showing posts from July, 2020

മരണമൊഴി

Image
          കവിയുടെ മരണമൊഴി         """""""""""""""""""""""""""""""""" കവി മരിച്ചുപോയത്രെ... ഇന്നാണത് സംഭവിച്ചത്.. സംഭവങ്ങളെല്ലാം  ഇന്നാണെന്ന നിയമം കവിയുടെ മരണവും തെറ്റിച്ചില്ല...! കലണ്ടറുകൾ മറിച്ചുനോക്കിയിട്ടും ഇന്ന് പ്രത്യേകതയൊന്നും  അടയാളപ്പെടുത്തിയിട്ടേയില്ല..! ഒരു പ്രത്യേകതയുമില്ലാത്ത ഈദിനം കവി മരിക്കുന്നതോടെ പ്രത്യേകമായി മാറിയല്ലോ... കവി മരിച്ച ദിനം...! ആഹാ.. സുന്ദരമായ ദിനം. കവി മരിച്ചുപോയതാണോ അതോ പോയി മരിച്ചതോ..? കവിഭാവനവച്ചുതന്നെ  വിലയിരുത്തണം മേശയോരത്ത് ഗ്ലാസ്സും വിലകുറഞ്ഞ മദ്യക്കുപ്പിയുമില്ല.. കറുത്ത കട്ടി കണ്ണടയുമില്ല.. വലിയ വായനയ്ക്ക് കണ്ണട കരുതിക്കാണും മരണത്തിലും. കവിയുടെ മഷിപ്പേന,   മേശപ്പുറത്തുണ്ടത്... ഒരു കടലാസ്സിനുമുകളിൽ തുറന്നുവച്ചുതന്നെയത് വിശ്രമിക്കുന്നു. മഷിയുണങ്ങിയിട്ടില്ലയതിന്..  മരണമൊഴിയെഴുതിയതാവുമോ....! ""...sorry for everythings thanks for everything...."" മുപ്പതുവർഷത്തെ ദാമ്

ന: സ്വാതന്ത്ര്യമർഹതി

പുള്ളിമാൻകുഞ്ഞിളംപുല്ലു- തിന്നുകൊണ്ടൊന്നിടംതിരി- ഞ്ഞെന്നെനോക്കീടവേ, പണ്ടുദേവിയാം സീതമോഹിച്ചൊരു സ്വർണ്ണമാരീചമാനിനെ- യോർത്തുപോയ്.. അന്നുകാംക്ഷിച്ചു  ദേവിയാമാരീചനാം ദുർമുഖൻചേർത്ത മായയാം പൊൻമാനിനെ പിന്നെയേറെകഥ നീണ്ടു ശതമുഖനന്ത്യമേകും വരെ  നീണ്ടു രാമായണം  രാമപട്ടാഭിഷേകം കഴിഞ്ഞുപോയ് ദേവി സീതയ്ക്ക് വീണ്ടുമടപിയും രാമരാജ്യം പുകഴ്ത്തിയ മാമുനി നാരിദുഖമതെന്തുകാണാതയായ് രാമലക്ഷമണർ കാനനം പൂകവേ ലക്ഷ്മണപത്നി മൗനിയായെന്തിനോ ഏകയായവളന്നുതീർത്തെന്തിനോ ത്യാഗമായ്തന്നെയാമഹാമൗനവും ഇല്ലകണ്ടില്ല മാമുനിരാമനെ ചെമ്മെവാഴ്ത്തുവാൻ തൂലികചാലിക്കെ പിന്നിലായുച്ചനേരത്തിരുട്ടായ പുണ്യസ്ത്രീജന്മസൂനങ്ങളൊന്നുമേ കാലദേശങ്ങൾ ധർമ്മങ്ങൾ പാലിക്കാൻ  കാലപൂരുഷനാടുന്ന വേഷവും ചെമ്മേനാം പകർത്തീടുന്ന നേരത്തും എന്തിനോ മനു പണ്ടുക്കുറിച്ചിട്ട വാക്കുകൾക്കു വശംചേർന്നുപാടുന്നു. sree. 21/7/19

ശബ്ദരഹിയക്ഷരങ്ങൾ

Image
സങ്കടങ്ങളെ  സങ്കല്പങ്ങളുടെ ഉലയിലുരുക്കി കടും വർണ്ണങ്ങൾ തേച്ച്  ചെത്തിമിനുക്കി പിറവിയെടുത്തതത്രയും അക്ഷരങ്ങൾ....! ഉരിയാടാൻ നാവില്ലാതെ കേട്ടിരിക്കാനൊരു കൂട്ടില്ലാതെ സംവേദനമില്ലാതെ ചത്തുമലച്ചുപോയ  അക്ഷരങ്ങൾ...! ചാപിള്ളകളാണിനിയും പിറവിയെങ്കിൽ എന്തിനിനിയീയച്ചുകൂടങ്ങൾ.. ഇരുമ്പുലക്കകളാൽ അവിൽപ്പൊടികളാക്കണം മുഷിഞ്ഞശീലത്തുമ്പിൽ പൊതിഞ്ഞൊതുക്കണം.. പാതിയുണ്ണുന്നവനല്ലിത്, പാഥേയമില്ലാത്തവനുണ്ണാൻ വഴിയമ്പലങ്ങളിൽ കരുതാം. .....#ശ്രീ.

വെറുപ്പുമണക്കാത്ത പൂക്കൾ

Image
#വെറുപ്പുമണക്കാത്ത_പൂക്കൾ വാക്കു തീക്കനൽ തീർത്തൊരടുപ്പിന്റെ വക്കിലൊന്നിൽ വിരിഞ്ഞവനാണുഞാൻ ആരിതച്ഛനോ തീക്കനൽ നാവുകൾ വെന്ത കല്ലടുപ്പമ്മതൻ മാനസം.. ചുട്ട ചിന്തകൾ നട്ടുനനയ്ക്കുവാൻ വെണ്മണൽതിട്ട തേടിയലഞ്ഞുഞാൻ വെണ്മണിശ്ലോകശൃംഗാരഭാവങ്ങൾ എന്നിലെന്നോ പൊഴിഞ്ഞുപോയിന്നലെ. വാസനിക്കുമോ എന്നിൽ വിരിയുന്ന വേദനപ്പൂ കൊഴിഞ്ഞുവീഴുംമുമ്പേ.. കട്ടെടുത്തതല്ലിന്നലെയോർക്കുക ശുഷ്കഹൃത്തിൽ വിരിഞ്ഞതാണീമലർ ചെറ്റുവർണ്ണംകുറഞ്ഞിടാമെങ്കിലോ മുറ്റുവാസനയേറെയുണ്ടായിടും.. #ശ്രീ  

സുന്ദരിപ്പൂവും കാറ്റും

Image
എന്തു ചന്തമാണോമനേ ചെമ്പനീർ, സുന്ദരീമണീ നമ്രശിരസ്കനിൻ മുഗ്ദസൗരഭം നിത്യമാക്കീടുവാൻ ഒട്ടുനേരം തരികെനിക്കിന്നെടോ... ചിത്രസങ്കേത കൂട്ടിലടച്ചിടാൻ നിത്യതയ്ക്കൊരു കൂട്ടായ്ച്ചമച്ചിടാൻ. ഒട്ടുചാരുതയോടെപറഞ്ഞുഞാൻ തൊട്ടടുത്തെത്തി മെല്ലെത്തലോടവേ, സുന്ദരഗാത്രി ലോലയാമപ്പൂവോ മുറ്റുനാണം കലർന്നൂനിലകൊണ്ടു.. ചിത്രണംചെയ്തു കൂട്ടിലാക്കീടുവാൻ കോപ്പുകൂട്ടിയടുത്തുചെന്നീടവേ, കൊച്ചുതെമ്മാടിയാകുമനിലനാ കൊച്ചുപൂവിന്റെ തണ്ടുലച്ചീടുന്നു.. പിച്ചിനോവിച്ചു വട്ടം ചുഴറ്റുന്നു..     #ശ്രീ
Image
ക്ഷണപ്രഭാ ഗണപ്രഭാ സമപ്രഭാലസല്‍പ്രഭാ- കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ ഹരപ്രിയാ ജഗല്‍പ്രിയാ വരപ്രദാസ്തു മേ സദാ..   പഞ്ചചാമരവൃത്തത്തിലെ ഈ രചന ശ്രീ. #കുഞ്ഞിക്കുട്ടിതങ്കച്ചിയുടേതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന വിരലിലെണ്ണാവുന്ന  സ്ത്രീകളിലൊരാളായിരുന്നു #കുട്ടിക്കുഞ്ഞുതങ്കച്ചി   14 ഫെബ്രുവരി 1820 ജനിച്ച ഇവർ,  #പാർവ്വതീസ്വയംവരം, #ശ്രീമതീസ്വയംവരം, #മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച #കിരാതമാണ് കുറത്തിപ്പാട്ടുകളിൽ '#ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു 1904 ഫെബ്രുവരി 13 നായിരുന്നു ചരമം. #പ്രധാനരചനകൾ  തിരുവനന്തപുരം സ്ഥലപുരാണം വയ്ക്കം സ്ഥലപുരാണം സ്വർഗ്ഗവാതിലേകാദശീ മാഹാത്മ്യം, ശിവരാത്രിമാഹാത്മ്യം സീതാസ്വയംവരം, നാരദമോഹനം..   തങ്കച്ചി രചിച്ച #തിരുവാതിരപ്പ

മുയൽ മാനസം

Image
എത്ര ആട്ടിപ്പായിച്ചാലും ഭയം ഒരു വിളിപ്പാടകലെ വന്നുനിൽക്കും... ഒരു ദുർബലനിമിഷം അതാണതിന്റെ ലക്ഷ്യം. വേട്ടക്കാരന്റെ കണ്ണിൽ, ഇരയുടെ നെഞ്ചിടിപ്പിന്റെ ഗതിവേഗമളക്കാനായാൽ... അല്പായുസ്സാണു പിന്നെ... നിശ്വാസങ്ങളെയും അടക്കിപ്പിടിക്കണമിനി അരികിൽ മറവിലെവിടെയും അവനുണ്ടാകും തീർച്ച. #ശ്രീ . 

കഥാന്ത്യം

Image
#കഥാന്ത്യം ഈശ്വരനുറങ്ങിപ്പോയ നാലമ്പലത്തിലെ പാഴ് വിഗ്രഹമാണ് മനസ്സ്..   പുതുമ നഷ്ടപ്പെട്ട, മേലുടുപ്പാകുന്നു ദാമ്പത്യങ്ങൾ,  നഷ്ടയൗവ്വനത്തിന്റെ  തിരുശേഷിപ്പായി  കലികാലത്തിലെ  കഥയില്ലാത്ത മക്കളും... വിറയ്ക്കുന്ന ചുണ്ടുകൾക്കിടയിലൂടെ ഒലിക്കുന്ന തുപ്പലിറക്കി,  നാളെയെ ഓർമ്മിപ്പിക്കുന്നു വൃദ്ധമാതൃത്വം... നന്മകളൊന്നും ചമയ്ച്ചിട്ടില്ലായ്കയാൽ കാലിയായ പുണൃത്തിന്റെ  ഭണ്ഡാരം ബാക്കി.  ഏത് പുണൃാവാനു കഴിയും  ഈ അധമജന്മത്തിനെ സ്നാനപ്പെടുത്താൻ...!!!      #ശ്രീ.