മുയൽ മാനസം


എത്ര ആട്ടിപ്പായിച്ചാലും
ഭയം ഒരു വിളിപ്പാടകലെ
വന്നുനിൽക്കും...
ഒരു ദുർബലനിമിഷം
അതാണതിന്റെ ലക്ഷ്യം.
വേട്ടക്കാരന്റെ കണ്ണിൽ,
ഇരയുടെ നെഞ്ചിടിപ്പിന്റെ
ഗതിവേഗമളക്കാനായാൽ...
അല്പായുസ്സാണു പിന്നെ...

നിശ്വാസങ്ങളെയും
അടക്കിപ്പിടിക്കണമിനി
അരികിൽ മറവിലെവിടെയും
അവനുണ്ടാകും തീർച്ച.
#ശ്രീ


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്