കഥാന്ത്യം

#കഥാന്ത്യം

ഈശ്വരനുറങ്ങിപ്പോയ
നാലമ്പലത്തിലെ
പാഴ് വിഗ്രഹമാണ് മനസ്സ്..  
പുതുമ നഷ്ടപ്പെട്ട,
മേലുടുപ്പാകുന്നു ദാമ്പത്യങ്ങൾ, 
നഷ്ടയൗവ്വനത്തിന്റെ 
തിരുശേഷിപ്പായി 
കലികാലത്തിലെ 
കഥയില്ലാത്ത മക്കളും...

വിറയ്ക്കുന്ന ചുണ്ടുകൾക്കിടയിലൂടെ
ഒലിക്കുന്ന തുപ്പലിറക്കി, 
നാളെയെ ഓർമ്മിപ്പിക്കുന്നു
വൃദ്ധമാതൃത്വം...

നന്മകളൊന്നും ചമയ്ച്ചിട്ടില്ലായ്കയാൽ
കാലിയായ പുണൃത്തിന്റെ 
ഭണ്ഡാരം ബാക്കി. 
ഏത് പുണൃാവാനു കഴിയും 
ഈ അധമജന്മത്തിനെ
സ്നാനപ്പെടുത്താൻ...!!!

     #ശ്രീ.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം