ക്ഷണപ്രഭാ ഗണപ്രഭാ സമപ്രഭാലസല്‍പ്രഭാ-
കരപ്രഭാധികസ്ഫുരന്മണിപ്രദീപ്തഭൂഷണാ
ഹരിപ്രിയാദ്യശേഷഖേചരപ്രിയാനുഭാവിതാ
ഹരപ്രിയാ ജഗല്‍പ്രിയാ വരപ്രദാസ്തു മേ സദാ..  
പഞ്ചചാമരവൃത്തത്തിലെ ഈ രചന ശ്രീ. #കുഞ്ഞിക്കുട്ടിതങ്കച്ചിയുടേതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന വിരലിലെണ്ണാവുന്ന  സ്ത്രീകളിലൊരാളായിരുന്നു #കുട്ടിക്കുഞ്ഞുതങ്കച്ചി 
 14 ഫെബ്രുവരി 1820 ജനിച്ച ഇവർ,
 #പാർവ്വതീസ്വയംവരം, #ശ്രീമതീസ്വയംവരം, #മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച #കിരാതമാണ് കുറത്തിപ്പാട്ടുകളിൽ '#ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു
1904 ഫെബ്രുവരി 13 നായിരുന്നു ചരമം.
#പ്രധാനരചനകൾ 

തിരുവനന്തപുരം സ്ഥലപുരാണം

വയ്ക്കം സ്ഥലപുരാണം

സ്വർഗ്ഗവാതിലേകാദശീ മാഹാത്മ്യം,

ശിവരാത്രിമാഹാത്മ്യം

സീതാസ്വയംവരം,

നാരദമോഹനം.. 
 തങ്കച്ചി രചിച്ച #തിരുവാതിരപ്പാട്ടുകൾ.

ഗംഗാസ്നാനം(കുറത്തിപ്പാട്ടുകൾ)

അജ്ഞാതവാസം (നാടകം)

സ്വാഹാസുധാകരം (ഊഞ്ഞാൽപ്പാട്ട്),

ഗജേന്ദ്രമോക്ഷം, പ്രഹ്ളാദചരിതം (കീർത്തനങ്ങൾ)

കല്യാണാഘോഷം (മണിപ്രവാളം)
(വിവരങ്ങൾക്ക് കടപ്പാട്)
#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്