സുന്ദരിപ്പൂവും കാറ്റും




എന്തു ചന്തമാണോമനേ ചെമ്പനീർ,
സുന്ദരീമണീ നമ്രശിരസ്കനിൻ
മുഗ്ദസൗരഭം നിത്യമാക്കീടുവാൻ
ഒട്ടുനേരം തരികെനിക്കിന്നെടോ...
ചിത്രസങ്കേത കൂട്ടിലടച്ചിടാൻ
നിത്യതയ്ക്കൊരു കൂട്ടായ്ച്ചമച്ചിടാൻ.

ഒട്ടുചാരുതയോടെപറഞ്ഞുഞാൻ
തൊട്ടടുത്തെത്തി മെല്ലെത്തലോടവേ,
സുന്ദരഗാത്രി ലോലയാമപ്പൂവോ
മുറ്റുനാണം കലർന്നൂനിലകൊണ്ടു..

ചിത്രണംചെയ്തു കൂട്ടിലാക്കീടുവാൻ
കോപ്പുകൂട്ടിയടുത്തുചെന്നീടവേ,
കൊച്ചുതെമ്മാടിയാകുമനിലനാ
കൊച്ചുപൂവിന്റെ തണ്ടുലച്ചീടുന്നു..
പിച്ചിനോവിച്ചു വട്ടം ചുഴറ്റുന്നു..
    #ശ്രീ

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം