ശബ്ദരഹിയക്ഷരങ്ങൾ





സങ്കടങ്ങളെ 
സങ്കല്പങ്ങളുടെ
ഉലയിലുരുക്കി
കടും വർണ്ണങ്ങൾ തേച്ച് 
ചെത്തിമിനുക്കി
പിറവിയെടുത്തതത്രയും
അക്ഷരങ്ങൾ....!

ഉരിയാടാൻ നാവില്ലാതെ
കേട്ടിരിക്കാനൊരു കൂട്ടില്ലാതെ
സംവേദനമില്ലാതെ
ചത്തുമലച്ചുപോയ 
അക്ഷരങ്ങൾ...!

ചാപിള്ളകളാണിനിയും
പിറവിയെങ്കിൽ
എന്തിനിനിയീയച്ചുകൂടങ്ങൾ..

ഇരുമ്പുലക്കകളാൽ
അവിൽപ്പൊടികളാക്കണം
മുഷിഞ്ഞശീലത്തുമ്പിൽ
പൊതിഞ്ഞൊതുക്കണം..
പാതിയുണ്ണുന്നവനല്ലിത്,
പാഥേയമില്ലാത്തവനുണ്ണാൻ
വഴിയമ്പലങ്ങളിൽ കരുതാം.
.....#ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്