ന: സ്വാതന്ത്ര്യമർഹതി
പുള്ളിമാൻകുഞ്ഞിളംപുല്ലു-
തിന്നുകൊണ്ടൊന്നിടംതിരി- ഞ്ഞെന്നെനോക്കീടവേ,
പണ്ടുദേവിയാം സീതമോഹിച്ചൊരു
സ്വർണ്ണമാരീചമാനിനെ-
യോർത്തുപോയ്..
അന്നുകാംക്ഷിച്ചു
ദേവിയാമാരീചനാം
ദുർമുഖൻചേർത്ത
മായയാം പൊൻമാനിനെ
പിന്നെയേറെകഥ നീണ്ടു
ശതമുഖനന്ത്യമേകും വരെ
നീണ്ടു രാമായണം
രാമപട്ടാഭിഷേകം കഴിഞ്ഞുപോയ്
ദേവി സീതയ്ക്ക് വീണ്ടുമടപിയും
രാമരാജ്യം പുകഴ്ത്തിയ മാമുനി
നാരിദുഖമതെന്തുകാണാതയായ്
രാമലക്ഷമണർ കാനനം പൂകവേ
ലക്ഷ്മണപത്നി മൗനിയായെന്തിനോ
ഏകയായവളന്നുതീർത്തെന്തിനോ
ത്യാഗമായ്തന്നെയാമഹാമൗനവും
ഇല്ലകണ്ടില്ല മാമുനിരാമനെ
ചെമ്മെവാഴ്ത്തുവാൻ തൂലികചാലിക്കെ
പിന്നിലായുച്ചനേരത്തിരുട്ടായ
പുണ്യസ്ത്രീജന്മസൂനങ്ങളൊന്നുമേ
കാലദേശങ്ങൾ ധർമ്മങ്ങൾ പാലിക്കാൻ
കാലപൂരുഷനാടുന്ന വേഷവും
ചെമ്മേനാം പകർത്തീടുന്ന നേരത്തും
എന്തിനോ മനു പണ്ടുക്കുറിച്ചിട്ട
വാക്കുകൾക്കു വശംചേർന്നുപാടുന്നു.
sree. 21/7/19
Comments