Poem MALAYALAM
കല്പിതം കുളിരേറ്റടിമുടി തണ്ടുലഞ്ഞ പൂവിൻ തളിരുടൽ പുല്കിയുണർത്തികാറ്റ്, ഒരുമൂടൽ മഞ്ഞുവന്നിരുളുനൽകീ കാറ്റിന്നധരമാ പൂവിൽ കരൾ കവർന്നു. വെയിലേറ്റുവാടിക്കൊഴിഞ്ഞപൂവിൻമന- മരുമയായ് തേടിയാപ്രിയ ദേവനെ ഒരുനേരം പോലുമാ മാരുതനെത്തിയി ല്ലടിയിൽ പൊഴിഞ്ഞ പൂങ്കനവുതേടി. മഴയേറ്റുലഞ്ഞലിഞ്ഞീമണ്ണിലിന്നവൾ ചെറുപ്രാണിതൻ ഭോജ്യമായിടവെ നറുസുമം തേടിയാകരിവണ്ടിനൊപ്പമിന്ന- വനെത്തിയധരത്താലമൃതുണ്ണുവോൻ ഉലകിതിൽ സൗഭഗം നശ്വരമെന്നുള്ളൊ- രറിവുപകർന്നിടും കാഴ്ചയേകാൻ. ജഗദീശ്വരൻ ചമയ്ക്കും വർണ്ണമീവിധ- മനവദ്യമല്ലോ നാം കണ്ടിരിപ്പൂ. ശ്രീ.