Poem MALAYALAM

===================:
നാളെയാണ് ആ വിവാഹം
===================:

പ്രണയിക്കാനവൾ തീരുമാനിച്ചു.
ആദൃഇഷ്ടത്തെ പക്വത ഇല്ലായ്മ പരിഹസിച്ചു
പിന്നെ പ്രണയിയുടെ പ്രായകുറവ്...!!!.
മൂന്നാമൻ ജാതിയിൽ അന്യനാണത്രെ...?!
അടുത്തയാൾ കുടുംബത്തിനനഭിമതൻ..
അഞ്ചാമനൊരു പഞ്ഞക്കാരൻ.!.
ഒരുവൻ മരിച്ചവളുടെ ഭർത്താവായിരുന്നു..?
ഒരാൾ അനൃദേശവാസി;

ഇഷ്ടങ്ങൾക്ക് കാലദേശങ്ങൾ അതിരുവരയ്കുന്നു ...
പ്രണയത്തെ പണവും മഹിമയും കൊണ്ടളക്കുന്നു ...
പ്രായ കാല ഭേദങ്ങളില്ലാതെ പ്രണയിക്കാനാവില്ലന്നറിഞ്ഞ ആ നൃൂ ജനറേഷൻ സുന്ദരി;..
ഒടുവിൽ രക്ഷിതാക്കൾ വാങ്ങിനൽകിയ ആ പുരുഷ കണ്ഠത്തിനെതന്നെ വരിച്ചു.......

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്