Poem MALAYALAM

  ആമുഖമില്ലാതെ

നിന്റെ പ്രഭാതങ്ങളെ
നറുംമഞ്ഞാൽ ഞാൻ
തണുപ്പിക്കുന്നു..
നിന്റെ അങ്കണങ്ങളിലെന്റെ സ്നേഹം
നിറമുള്ള പൂക്കൾ വിടർത്തിയിരിക്കുന്നു
നിന്റെ മേലെന്റെ കരുതൽ
പട്ടുകമ്പളംപോലെ
പുതച്ചിരിക്കുന്നു...
നിന്റെ താപമലിയിച്ചൊഴുക്കാൻ
എന്റെ ആകാശം സദാ
പൊഴിയാനായി നിൽക്കുന്നു...
ഇനിയുമുണരുക...
ഈ സുന്ദരപ്രഭാതത്തിന്റെ
മടിയിലേക്ക്...
പ്രദോഷത്തിന്റെ ചെന്തുടിപ്പിനുമുന്നേ
നിനക്കുഞാനെന്റെ
ഹൃദയവും
അതുതിർക്കുന്ന ചുംബനങ്ങളും  പങ്കുവയ്ക്കാം...
#ശ്രീ. 7/11/18.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്